സാനിയ മിര്‍സ സഹോദരിയ്‌ക്കൊപ്പം ഹജ്ജ് നിര്‍വ്വഹിക്കാനെത്തി ; ഒപ്പം നടി സന ഖാനും; ചിത്രങ്ങള്‍ വൈറല്‍
- Published by:Sarika KP
- news18-malayalam
Last Updated:
11 മാസം പ്രായമായ തന്റെ മകനൊപ്പമാണ് സന ഇത്തവണ ഹജ്ജിനെത്തിയത്.
മുംബൈ: സഹോദരി അനം മിര്‍സയ്‌ക്കൊപ്പം ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനെത്തി ടെന്നീസ് താരം സാനിയ മിര്‍സ. നടി സനാ ഖാനും ഹജ്ജിനായി മക്കയിലെത്തിയിട്ടുണ്ട്. 11 മാസം പ്രായമായ തന്റെ മകനൊപ്പമാണ് സന ഇത്തവണ ഹജ്ജിനെത്തിയത്. ഇത് രണ്ടാം തവണയാണ് സന ഹജ്ജിനെത്തുന്നത്. 2022ലായിരുന്നു സന ആദ്യമായി ഹജ്ജിനെത്തിയത്.
സാനിയ മിര്‍സയ്ക്കും സഹോദരിയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ സന ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ആകാംഷയോടെ കാത്തിരിക്കുന്നുവെന്ന തലക്കെട്ടിലാണ് സന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ഇതിനോടകം ചിത്രങ്ങള്‍ കണ്ടത്.
''മാറ്റത്തിന്റെ പുതിയൊരു പാതയിലാണ് ഞാന്‍. പോയ കാലത്ത് ചെയ്ത തെറ്റുകള്‍ക്കും പോരായ്മകള്‍ക്കും ക്ഷമ ചോദിക്കുന്നു,'' എന്നാണ് സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
advertisement
'' ഞാന്‍ അങ്ങേയറ്റം ഭാഗ്യവതിയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും ഉള്‍പ്പെടുത്തുക. എളിമയും വിനയവുമുള്ള ഹൃദയവും കരുത്തുറ്റ മനസ്സുമായി ഞാന്‍ തിരികെ വരും എന്ന് പ്രതീക്ഷിക്കുന്നു,'' സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷമാണ് സാനിയയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലികും തമ്മില്‍ വിവാഹമോചിതരായത്.
advertisement
അനം മിര്‍സയും തന്റെ ഹജ്ജ് യാത്ര അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞകാല തെറ്റുകള്‍ക്ക് എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും ഇത് വല്ലാത്തൊരു ആത്മീയാനുഭൂതിയാണെന്നും അനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'' നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയുമാണ് എനിക്ക് എല്ലാം. നിങ്ങളുടെ സ്‌നേഹവും ആശംസകളും ഞാന്‍ ഉള്‍ക്കൊള്ളുന്നു. കഴിഞ്ഞകാല തെറ്റുകളില്‍ ക്ഷമ ചോദിക്കുന്നു,'' അനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 16, 2024 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സാനിയ മിര്‍സ സഹോദരിയ്‌ക്കൊപ്പം ഹജ്ജ് നിര്‍വ്വഹിക്കാനെത്തി ; ഒപ്പം നടി സന ഖാനും; ചിത്രങ്ങള്‍ വൈറല്‍