'എല്ലാം ഓർമിക്കപ്പെടും'; ആമിർ അസീസിന്റെ കവിത ചൊല്ലി പിങ്ക് ഫ്ലോയിഡ് ഗായകൻ
- Published by:Naseeba TC
- news18-malayalam
Last Updated:
പൊലീസ് ജനങ്ങൾക്ക് നേരെ നടത്തുന്ന ക്രൂരതകൾ ഒന്നൊഴിയാതെ ഓർത്തുവെക്കുമെന്നാണ് കവിതയുടെ ഉള്ളടക്കം.
രാജ്യത്തെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഏറെ പ്രചോദനമായ കവിതയാണ് ആമിർ അസീസിന്റെ 'സബ് യാദ് രഖാ ജായേഗാ'. കഴിഞ്ഞ മാസം യൂട്യൂബിൽ പുറത്തിറങ്ങിയ കവിത ലക്ഷക്കണക്കിന് പേരാണ് ഇതിനകം കണ്ടുകഴിഞ്ഞത്.
പൊലീസ് ജനങ്ങൾക്ക് നേരെ നടത്തുന്ന ക്രൂരതകൾ ഒന്നൊഴിയാതെ ഓർത്തുവെക്കുമെന്നാണ് കവിതയുടെ ഉള്ളടക്കം.
ഇതേ കവിത വീണ്ടും ചർച്ചയാവുകയാണ് പിങ്ക് ഫ്ലോയിഡ് ഗ്വിറ്റാറിസ്റ്റായ റോജർ വാട്ടേർസിലൂടെ. ലണ്ടനിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ആമിർ അസീസിന്റെ ഇതേ കവിത ചൊല്ലിയാണ് റോജർ വാട്ടേർസ് പങ്കെടുത്തത്.
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചേയുടെ മോചനം ആവശ്യപ്പെട്ട് ജനുവരി 22 നാണ് വാട്ടേർസ് അടക്കം നൂറ് കണക്കിനാളുകൾ ലണ്ടനിൽ ഒത്തുകൂടിയത്.
"ഈ വരികൾ ഡൽഹിയിൽ നിന്നുള്ള ആക്ടിവിസ്റ്റും യുവ കവിയുമായ ആമിർ അസീസിന്റേതാണ്.... മോദി സർക്കാരിന്റെ ഫാസിസ്റ്റ് റേസിസ്റ്റ് നിയമമായ സിഎഎക്കെതിരയുള്ള സമരത്തിൽ പങ്കെടുത്തയാളാണ് "ആമിറിന്റെ കവിത ചൊല്ലുന്നതിന് മുമ്പ് വാട്ടേർസിന്റെ വാക്കുകൾ.
advertisement
ആമിറിന്റെ കവിതയുടെ ഇംഗ്ലീഷ് വിവർത്തനമാണ് റോജർ വാട്ടേർസ് ചൊല്ലിയത്. "ഈ കുട്ടിക്ക് ഭാവിയുണ്ട്" എന്നായിരുന്നു കവിത ചൊല്ലിക്കഴിഞ്ഞുള്ള വാട്ടേർസിന്റെ വാക്കുകൾ.
കവിതയുടെ പരിഭാഷ,
"Everything will be remembered.
Kill us, we will become ghosts and write
of your killings, with all the evidence.
advertisement
You write jokes in court;
We will write 'justice' on the walls.
We will speak so loudly that even the deaf will hear.
We will write so clearly that even the blind will read.
You write 'injustice' on the earth;
We will write 'revolution' in the sky."
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 27, 2020 11:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എല്ലാം ഓർമിക്കപ്പെടും'; ആമിർ അസീസിന്റെ കവിത ചൊല്ലി പിങ്ക് ഫ്ലോയിഡ് ഗായകൻ






