പൊലീസുകാരുടെ 'കുട്ടിമാളു'; പാലായിൽ അലഞ്ഞുതിരിഞ്ഞ നായക്കുട്ടിയെ തേടി ഉടമയെത്തി

Last Updated:

നായക്കുട്ടിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് ചിലർ സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ അരുൺ ആണ് യഥാർഥ ഉടമസ്ഥൻ എന്ന് വ്യക്തമായിരുന്നു

beagle_dog
beagle_dog
കോട്ടയം: പാലാ പട്ടണത്തിൽ അലഞ്ഞുതിരിഞ്ഞ നായക്കുട്ടിയെ രണ്ടു ചെറുപ്പക്കാർ പൊലീസ് സ്റ്റേഷനിലെത്തിച്ച വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. യഥാർഥ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ, ഈ നായക്കുട്ടിയെ തങ്ങളുടെ ശ്വാനസേനാ വിഭാഗത്തിൽ ചേർക്കുമെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ, യഥാർഥ ഉടമസ്ഥൻ പൊലീസ് സ്റ്റേഷനിലെത്തി, നായക്കുട്ടിയെ ഏറ്റുവാങ്ങി. രണ്ടുദിവസം കൊണ്ടു സ്റ്റേഷനിലുള്ളവരുമായി നന്നായി ഇണങ്ങിയ നായക്കുട്ടിക്ക് കുട്ടിമാളു എന്നാണ് പൊലീസുകാർ പേരിട്ടത്.
ചേർപ്പുങ്കൽ സ്വദേശി അരുൺ ആണ് പൊലീസ് സ്റ്റേഷനിലെത്തി നായക്കുട്ടിയെ ഏറ്റുവാങ്ങിയത്. നായക്കുട്ടിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് ചിലർ സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ അരുൺ ആണ് യഥാർഥ ഉടമസ്ഥൻ എന്ന് വ്യക്തമായിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയോടെയാണ് രണ്ടു ചെറുപ്പക്കാർ ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടിയെ പാലാ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പൊലീസ് നായക്കുട്ടിയുടെ ചിത്രം സഹിതം ഉടമസ്ഥനെ തേടി അറിയിപ്പ് നൽകിയിരുന്നു. ഈ വിവരം കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചതോടെ വിവരം വൈറലായിരുന്നു.
advertisement
രണ്ടുദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ പൊലീസ് ശ്വാനസേനാ വിഭാഗത്തിലേക്ക് നായക്കുട്ടിയെ കൈമാറുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഏതായാലും യഥാർഥ ഉടമ എത്തിയതോടെ നായക്കുട്ടിയും പൊലീസുകാരും ഹാപ്പിയായി.
News Summary- Kottayam Pala police found the owner of the puppy which was found at the Pala police station
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പൊലീസുകാരുടെ 'കുട്ടിമാളു'; പാലായിൽ അലഞ്ഞുതിരിഞ്ഞ നായക്കുട്ടിയെ തേടി ഉടമയെത്തി
Next Article
advertisement
ആരവല്ലി കുന്നുകളുടെ പുതുക്കിയ നിർവചനം സുപ്രീംകോടതി മരവിപ്പിച്ചു
ആരവല്ലി കുന്നുകളുടെ പുതുക്കിയ നിർവചനം സുപ്രീംകോടതി മരവിപ്പിച്ചു
  • ആരവല്ലി കുന്നുകളുടെ നിർവചനവും വിദഗ്ദ്ധ സമിതിയുടെ ശുപാർശകളും സുപ്രീംകോടതി താൽക്കാലികമായി മരവിപ്പിച്ചു.

  • കേന്ദ്രം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടീസ് അയക്കാൻ കോടതി നിർദ്ദേശം; പുതിയ നിർവചനത്തിന് വ്യക്തത വേണം.

  • വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കാൻ പുതിയ സമിതി രൂപീകരിക്കാൻ കോടതി നിർദ്ദേശം; അടുത്ത പരിഗണന 2026 ജനുവരി 21.

View All
advertisement