HOME » NEWS » Buzz »

നിറവയറുമായി കോവിഡ് ഡ്യൂട്ടിയിൽ; ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥ വാഹന പരിശോധന നടത്തുന്ന വീഡിയോ വൈറൽ

ഓൺലൈനിൽ വീഡിയോ ഷെയർ ചെയ്തതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ചിലർ പോലീസ് ഉദ്യോഗസ്ഥയെ പ്രശംസിച്ചപ്പോൾ മറ്റുള്ളവർ അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.

News18 Malayalam | news18-malayalam
Updated: April 21, 2021, 4:39 PM IST
നിറവയറുമായി കോവിഡ് ഡ്യൂട്ടിയിൽ; ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥ വാഹന പരിശോധന നടത്തുന്ന വീഡിയോ വൈറൽ
News18 Malayalam
  • Share this:
ഛത്തീസ്ഗഡിൽ ജനങ്ങൾ ലോക്ക്ഡൗൺ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വാഹന പരിശോധന നടത്തുന്ന ഗർഭിണിയായ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്റിന്റെ വീഡിയോ വൈറലാകുന്നു. ചുട്ടു പൊള്ളുന്ന വെയിലിൽ നിന്നാണ് ഗർഭിണിയായ ഡിഎസ്പി ശിൽപ സാഹു വാഹനങ്ങൾ പരിശോധിക്കുന്നത്. മാസ്ക് ധരിച്ച് കൈയിൽ ലാത്തിയുമായി നിൽക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ ഇതിനകം നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്.

ഡി‌എസ്‌പി സാഹുവിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി. കോവിഡ് രണ്ടാം തരംഗത്തിനിടയിലും മുൻ‌നിര പ്രതിരോധ പ്രവർത്തകരുടെ അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനത്തെ നിരവധി പേർ പ്രശംസിച്ചു. ഛത്തീസ്ഗ‍ഡിലെ ബസ്താർ ഡിവിഷനിലെ ദന്തേവാഡയിലെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശത്താണ് ശിൽപയെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

ഗർഭിണിയാണെങ്കിലും കത്തുന്ന വെയിലിൽ ദന്തേവാഡ ഡി‌എസ്‌പി ശിൽ‌പ സാഹു തന്റെ ടീമിനൊപ്പം തിരക്കിലാണ്. ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പിന്തുടരാൻ ആളുകൾക്ക് ഇവർ നിർദ്ദേശം നൽകുന്നതും കാണാം. ഗതാഗത കമ്മീഷണർ ദീപാൻഷു കാബ്രയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

മറ്റൊരു ട്വീറ്റിൽ, കൊറോണ മഹാമാരിയിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും വീടിനുള്ളിൽ തന്നെ തുടരാനും കാബ്ര ആളുകളോട് അഭ്യർത്ഥിക്കുന്നുണ്ട്. കൊറോണ അണുബാധയുടെ രണ്ടാം തരംഗത്തിൽ നിന്ന് ആളുകളെ രക്ഷിക്കാൻ പോലീസ് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ജനങ്ങൾ ഓരോരുത്തരും ഉത്തരവാദിത്തമുള്ള ഒരു പൗരന്റെ പങ്ക് വഹിക്കണമെന്നും ലോക്ക്ഡൌൺ സമയത്ത് വീട്ടിൽ സുരക്ഷിതരായിരിക്കണമെന്നും കാബ്ര പറഞ്ഞു.

ഓൺലൈനിൽ വീഡിയോ ഷെയർ ചെയ്തതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ചിലർ പോലീസ് ഉദ്യോഗസ്ഥയെ പ്രശംസിച്ചപ്പോൾ മറ്റുള്ളവർ അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.

ഇതിനിടെ കോവിഡ് നിയന്ത്രങ്ങൾ കാറ്റിൽ പറത്തി കോട്ടയം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ വിജയാഘോഷത്തിൽ ഇരുനൂറിലധികം വിദ്യാർത്ഥികൾ അണി നിരന്നു. ഇതിനെ തുടർന്ന് തെരഞ്ഞെടുപ്പില്‍ വിജയിച്ചവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. കോളജ് ആഘോഷം സംബന്ധിച്ച വിവരങ്ങൾക്ക് പ്രിൻസിപ്പലിന് പൊലീസ് കത്ത് നൽകി. സംഭവം വിവാദമായതോടെ കോളേജ് അധികൃതർ അന്വേഷണം ആരംഭിച്ചു.

Also Read- 'മന്ത്രിക്കെതിരായ പരാതി പിൻവലിക്കില്ല, ജീവന് ഭീഷണിയുണ്ട്, കേസെടുത്തില്ലെങ്കിൽ കോടതിയിൽ പോകും': പരാതിക്കാരി

ആഘോഷങ്ങൾക്കും ഒത്തുചേരലുകൾക്കും കർശന വിലക്കുമായി ജില്ലാ ഭരണകൂടം മുന്നോട്ടു പോകുന്നതിന് ഇടയാണ് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയുള്ള ഈ വിജയാഘോഷം. അതും കോട്ടയം മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥികളാണ് ഇത്തരമൊരു പ്രവൃത്തിക്ക് മുതിർന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

കേരളത്തിൽ കോവിഡ് വ്യാപനം അതിതീവ്രമാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ഓരോ ദിവസത്തെയും രോഗബാധിതരുടെ എണ്ണം വർദ്ധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. പ്രതിദിന കേസുകൾ 40000 മുതൽ അരലക്ഷം വരെ ഉയരാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് വിലയിരുത്തൽ.
Published by: Rajesh V
First published: April 21, 2021, 4:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories