ഇലക്ട്രിക് സ്കൂട്ടറിൽ യുവാവിന്റെ പാരാഗ്‌ളൈഡിങ്; വായുവിൽ ട്രിക്കുകളും സ്റ്റണ്ടുകളും; വീഡിയോ വൈറൽ

Last Updated:

സ്കൂട്ടറിന്റെ ഭാരം കുറയ്ക്കാനായി വണ്ടിയിലെ ബാറ്ററി വരെ ഊരി മാറ്റി

തന്റെ ഇലക്ട്രിക് സ്കൂട്ടറിൽ പാരാഗ്ലൈഡിങ് നടത്തി വൈറലായിരിക്കുകയാണ് പഞ്ചാബ് സ്വദേശിയായ ഹാർഷ് എന്ന യുവാവ്. പാരാഗ്ലൈഡിങ്ങിന് പേരുകേട്ട സ്ഥലമായ ഹിമാചൽ പ്രദേശിലാണ് ഈ സംഭവം. പാരാഗ്‌ളൈഡിങ് എക്സ്പേർട്ട് ആയ ഹാർഷിന്റെ ഈ പ്രകടനം ഹിമാചൽ അഭി അഭി എന്ന പേജാണ് എക്സ് അക്കൗണ്ടിൽ പങ്ക് വച്ചത്. സ്കൂട്ടറിന്റെ ഭാരം കുറയ്ക്കാനായി ഹാർഷ് വണ്ടിയിലെ ബാറ്ററി വരെ ഊരി മാറ്റിയിരുന്നു. ഹിമാചലിലെ പാരാഗ്‌ളൈഡിങ് സ്പോട്ടായ ബിലാസ്പൂറിലെ ബന്ധല ധറിൽ ആണ് ( Bandla Dhar) ഹാർഷ് തന്റെ പാരാഗ്‌ളൈഡിങ് നടത്തിയത്.
ഇവിടെ നിന്നും ആദ്യമായാണ് ഒരാൾ സ്കൂട്ടറിൽ പാരാഗ്‌ളൈഡിങ് പരീക്ഷിക്കുന്നത്. ഹാർഷിന്റെ ഈ പ്രകടനം കാണാനും കയ്യടിക്കാനും നിരവധിപ്പേരും കൂടിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട അക്രോ പാരാഗ്ലൈഡിങ് (Acro Paragliding ) സ്പോട്ടുകളിൽ ഒന്നാണ് ബന്ധല ധർ. ഗോവിന്ദ സാഗർ റിസർവോയറിന്റെ ദൃശ്യ മനോഹാരിതയും ഇവിടെ എത്തുന്നവർക്ക് ആസ്വദിക്കാൻ കഴിയും. വായുവിൽ വച്ച് പാരാഗ്‌ളൈഡിങ്ങിന് ഇടയിൽ അക്രോബാറ്റിക് പ്രവർത്തനങ്ങൾ നടത്തുന്ന രീതിയാണ് അക്രോ-പാരാഗ്ലൈഡിംഗ് (Acro-paragliding) എന്നറിയപ്പെടുന്നത്. ടേണുകൾ, ലൂപ്പുകൾ, ഇൻഫിനിറ്റി ടംബ്ലിംഗ്, പിച്ച്, റോൾ, എയർബോൺ ട്രിക്കുകൾ, സ്റ്റണ്ടുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇലക്ട്രിക് സ്കൂട്ടറിൽ യുവാവിന്റെ പാരാഗ്‌ളൈഡിങ്; വായുവിൽ ട്രിക്കുകളും സ്റ്റണ്ടുകളും; വീഡിയോ വൈറൽ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement