പ്രചാരണ ചൂടിനിടെ തോളിൽ കൈയിട്ട് പ്രിയങ്കയെ കളിയാക്കി രാഹുൽ ഗാന്ധി; ഒടുവിൽ സ്നേഹ ചുംബനവും; വീഡിയോ വൈറൽ

കാൻപൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരിലാരോ പകർത്തിയ ഈ വീഡിയോ ഇതിനകം ആയിരങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത്

news18
Updated: April 27, 2019, 9:01 PM IST
പ്രചാരണ ചൂടിനിടെ തോളിൽ കൈയിട്ട് പ്രിയങ്കയെ കളിയാക്കി രാഹുൽ ഗാന്ധി; ഒടുവിൽ സ്നേഹ ചുംബനവും; വീഡിയോ വൈറൽ
രാഹുലും പ്രിയങ്കയും
  • News18
  • Last Updated: April 27, 2019, 9:01 PM IST
  • Share this:
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും. തിരക്കിനിടെ ഇരുവരും കണ്ടുമുട്ടിയ രസകരമായ നിമിഷത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തർപ്രദേശിലെ കാൻപൂർ വിമാനത്താവളത്തിൽ എത്തിയ ഇരുവരും കണ്ടുമുട്ടിയപ്പോഴുള്ള വിഡിയോ ആണിത്. ‌

പസ്പരം തോളിൽ കൈയിട്ട് ചിരിച്ചുകൊണ്ടു വിശേഷങ്ങൾ പങ്കിട്ട ശേഷം പ്രിയങ്കയെ കളിയാക്കുന്നുണ്ട് രാഹുൽ. ക്യാമറക്കടുത്തേക്കുവന്ന രാഹുൽ, 'ഒരു നല്ല സഹോദരൻ ആയിരിക്കേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞുതരാം' എന്നു പറയുന്നു. 'നല്ല സഹോദരനാവുക എന്നാലെന്താണർത്ഥം എന്നറിയാമോ? ഞാൻ പറയാം.ഞാനിങ്ങനെ ദൂരേക്കുള്ള യാത്രയ്ക്ക് പോവുകയാണ്. അവിടേക്ക് പോകാൻ എനിക്ക് കിട്ടിയതോ, ഇത്രേം പോന്ന ഒരു കുഞ്ഞു ഹെലികോപ്റ്റർ. എന്റെ അനിയത്തി ആകെ ഇത്തിരി ദൂരത്തേക്കാണ് യാത്ര പോകുന്നത്. അവൾക്ക് ഇതാ ഇത്രേം വലിയ ഹെലികോപ്റ്റർ. പക്ഷേ, അതൊന്നും സാരമില്ല, എനിക്കവളെ ഒത്തിരി ഇഷ്ടമാണ്', ഇത്രയും പറഞ്ഞതിന് ശേഷം സഹോദരിക്ക് ഒരുമ്മ കൂടി കൊടുത്ത് രാഹുൽ നടന്ന് പോകുന്നു. 'നുണ... നുണ' എന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് പ്രിയങ്ക മറുപടി പറയുന്നതും കാണാം. കാൻപൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരിലാരോ പകർത്തിയ ഈ വീഡിയോ ഇതിനകം ആയിരങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത്.First published: April 27, 2019, 9:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading