HBD Rajinikanth | തലൈവരുടെ പിറന്നാൾ കളറാക്കാൻ ഫാൻസ്; രജനികാന്തിനുവേണ്ടി പാലഭിഷേകം നടത്തി ആരാധകൻ

Last Updated:

പ്രതിമയ്ക്ക് പാലഭിഷേകം നടത്തിയാണ് ഇത്തവണ ആഘോഷം കളറാക്കിയത്.

News18
News18
നടൻ രജനികാന്ത് (Actor Rajinikanth) ഇന്ന് 74-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള തലൈവർക്ക് ആശംസകളുമായി സിനിമാലോകം. 1975ലെ തമിഴ് ചിത്രമായ ‘അപൂർവ രാഗങ്ങൾ’ എന്ന ചിത്രത്തിലൂടെ കമൽഹാസനൊപ്പം തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാ യാത്ര ക്രമേണ രാജ്യത്തെ ഏറ്റവും പ്രശസ്തരായ താരങ്ങളിൽ ഒരാളായി അദ്ദേഹത്തെ മാറ്റി. ബ്ലോക്ക്ബസ്റ്റർ സിനിമകൾ മാത്രമല്ല, സ്റ്റണ്ടും നൃത്ത വൈദഗ്ധ്യവും അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ എണ്ണംപറഞ്ഞ നടന്മാരിൽ ഒരാളാക്കി രജനികാന്തിനെ വളർത്തി.
തലൈവരുടെ പിറന്നാൾ എപ്പോഴും ​ഗംഭീരമാക്കുന്നത് ആരാധകരാണ്. ഇത്തവണയും അതിന് മാറ്റം വന്നിട്ടില്ല. രാത്രി മുതൽ അദ്ദേഹത്തിന്റെ വസിതിക്ക് മുന്നിൽ കേക്കുമായി ആരാധകർ ഒത്തുകൂടിയിട്ടുണ്ട്. രജനികാന്തിന്റെ പിറന്നാൾ ദിനത്തിൽ ഫാൻസുകാരുടെ ആഘോഷം എന്തൊക്കെയാണെന്ന് നോക്കാം...
വസതിക്ക് പുറത്തുള്ള ആഘോഷങ്ങൾ
എല്ലാവർഷവും രജനികാന്തിന്റെ ചെന്നൈയിലെ വീട്ടിന് പുറത്ത് ഒരു കൂട്ടം ആരാധകർ പിറന്നാൾ ആശംസകളുമായി എത്തുന്നുണ്ട്. തലൈവരുടെ കൂറ്റൻ പോസ്റ്ററുകളും കട്ടൗട്ടുകളുമായാണ് ഫാൻസുകാർ എത്തുന്നത്. ഇത്തവണ,അർദ്ധരാത്രിക്ക് ശേഷമാണ് ആഘോഷങ്ങൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.
കേക്ക് മുറിച്ച് ആഘോഷം
വ്യത്യസ്തമായ കേക്കുകൾ രജനികാന്തിന് നൽകാനും ഫാൻസുകാർക്ക് ആവേശമാണ്. രജനികാന്തിന്റെ കഴിഞ്ഞ വർഷത്തെ ജന്മദിനത്തിൽ
advertisement
മധുരയിലെ ആരാധകർ 15 അടി നീളമുള്ള 73 കിലോഗ്രാം കേക്കാണ് മുറിച്ചത്.
സോഷ്യൽ മീഡിയ
#HBDSuperstarRajinikanth, #Thalaivar തുടങ്ങിയ ജനപ്രിയ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ആരാധകർ സോഷ്യൽമീഡിയയിലൂടെ ജന്മദിനാശംസകൾ അറിയിക്കാറുണ്ട്. കഴിഞ്ഞ വർഷം ഷാരൂഖ് ഖാൻ, കമൽഹാസൻ തുടങ്ങിയ താരങ്ങൾ സൂപ്പർ താരത്തിന് ആശംസകൾ അറിയിച്ചിരുന്നു.
പാലഭിഷേകം
തലൈവരുടെ പിറന്നാളിന് പാലഭിഷേകം നടത്തിയാണ് ഇത്തവണത്തെ ആ​ഘോഷം. കഴിഞ്ഞ വർഷം മധുരയിൽ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയൊരു പ്രതിമ അനാച്ഛാദനം ചെയ്തു. താരത്തിന്റെ കടുത്ത ആരാധകനായ കാർത്തിക് എന്നയാളാണ് നടന്റെ പ്രതിമ സ്ഥാപിച്ചത്. ഈ പ്രതിമയ്ക്ക് പാലഭിഷേകം നടത്തിയാണ് ആഘോഷം കളറാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
HBD Rajinikanth | തലൈവരുടെ പിറന്നാൾ കളറാക്കാൻ ഫാൻസ്; രജനികാന്തിനുവേണ്ടി പാലഭിഷേകം നടത്തി ആരാധകൻ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement