'സംഘപരിവാർ ഒഴികെ വേറെ എവിടെയും ഹിന്ദുക്കളില്ല എന്ന രീതിയിലാണ് പലരും കുറിച്ചത്'; തന്റെ പോസ്റ്റിനു വന്ന പ്രതികരണത്തെക്കുറിച്ച് രാമസിംഹൻ

Last Updated:

'എനിക്കിപ്പോ സിപിഎം ഹിന്ദുവും, കോൺഗ്രസ്സ് ഹിന്ദുവും, ബിജെപി ഹിന്ദുവും ഒരുപോലെയാണ്' എന്ന പോസ്റ്റിനു വന്ന കമന്റുകൾക്കാണ് രാമസിംഹന്റെ മറുപടി

രാമസിംഹൻ
രാമസിംഹൻ
ചലച്ചിത്ര സംവിധായകൻ രാമസിംഹന്റെ ബി.ജെ.പിയിൽ നിന്നുമുള്ള പടിയിറക്കം എങ്ങും വാർത്തയായി മാറിയിരുന്നു. സകല ചുമതലകളിൽ നിന്നും ഒഴിഞ്ഞ രാമസിംഹൻ പാർട്ടി അംഗത്വവും രാജിവെക്കുകയായിരുന്നു. ഇക്കാര്യം വാർത്തകളിലും ഇടം നേടി. ഇതിനു ശേഷം കഴിഞ്ഞ ദിവസം അദ്ദേഹം ഒരു വരി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. “എനിക്കിപ്പോ സിപിഎം ഹിന്ദുവും, കോൺഗ്രസ്സ് ഹിന്ദുവും, ബിജെപി ഹിന്ദുവും ഒരുപോലെയാണ്, അതല്ലേ ശരി, ഹിന്ദു പക്ഷത്ത് നിൽക്കുമ്പോൾ?” എന്നായിരുന്നു വാക്കുകൾ. ഇപ്പോൾ താൻ ഒരു പാർട്ടിയുടെയും ഭാഗമല്ല എന്നും രാമസിംഹൻ വ്യക്തമാക്കിയിരുന്നു.
വിമർശനങ്ങളുടെ കളിത്തോഴനായ രാമസിംഹനെ ഇവിടെയും വിമർശകർ വെറുതെവിട്ടില്ല.
ഇക്കാര്യം അദ്ദേഹം ഒരു പോസ്റ്റിൽ കുറിക്കുകയുണ്ടായി.
എന്തിനാണിങ്ങനെ കുത്തിക്കുറിക്കുന്നത്? എന്തിനാണ് മിണ്ടുന്നത്, മിണ്ടാതിരുന്നുകൂടെ? സമൂഹ മാധ്യമം കൊടുക്കാനും വാങ്ങാനും തിരിച്ചറിയാനുമുള്ളതാണ്. ഉദാഹരണത്തിന് വിവിധ രാഷ്ട്രീയ കക്ഷികളിലെ ഹൈന്ദവരെ പറ്റി സംസാരിച്ചപ്പോൾ വന്ന മറുപടികൾ രസകരമായിരുന്നു, അത് കണ്ടപ്പോൾ സംഘ പരിവാർ ഒഴികെ വേറെ എവിടെയും ഹിന്ദുക്കളില്ല എന്ന രീതിയിലാണ് പലരും കുറിച്ചത്.
അതാണ് ചിലത് സൃഷ്ടിക്കുന്ന ബോധം. RSS ൽ ധാരാളം മുസ്ലീങ്ങളെ ഞാൻ കണ്ടിട്ടുണ്ട്, സംഘ പരിവാറിന്റേതല്ലാത്ത ധാരാളം ഹിന്ദു കൂട്ടായ്മയിൽ ഞാൻ സംസാരിച്ചിട്ടുണ്ട്, സിപിഎം ഭരിക്കുന്ന അമ്പലത്തിലും ഞാൻ പ്രഭാഷണത്തിന് പോയിട്ടുണ്ട്.. മാതാ അമൃതാനന്ദ മയിയോ, സ്വാമി ചിദാനന്ദ പുരിയോ തുടങ്ങി അനേകം സന്യാസിമാർ ഒരു രാഷ്ട്രീയത്തിന്റെയും വക്താവുമല്ല.. അനേകം ഹൈന്ദവ സംഘടനകൾ രാഷ്ട്രീയ ഭേദമന്യേ ലോകത്തിന്റെ വിവിധ കോണുകളിൽ പ്രവർത്തിക്കുന്നുണ്ട്..
advertisement
ബിജെപി ഒരു ഹിന്ദു പാർട്ടിയുമല്ല, അപ്പോൾ മറ്റു പാർട്ടികളിലെ ഹൈന്ദവർക്ക് എന്തിന് കുറവ് കൽപ്പിക്കണം…
ഹിന്ദു മതം അഥവാ ധർമ്മത്തിൽ തന്നെ എല്ലാവരെയും ഉൾക്കൊള്ളുന്നു എന്ന പരമമായ സത്യമാണ് ലീനമായിട്ടുള്ളത്, ധർമ്മത്തോട് ചേരുക, ധർമ്മത്തെ സംരക്ഷിക്കുക എന്നതിൽ രാഷ്ട്രീയമുണ്ടോ? ഭൗതിക വാദമാണ് കമ്യുണിസ്റ്റ് ആശയമെങ്കിലും എല്ലാ കമ്യൂണിസ്റ്റ്കാരും യുക്തി വാദികളാണോ? ഗാന്ധിയൻ വാദികളായ ഹൈന്ദവർ ധർമ്മ വിരുദ്ധരാണോ? രാഷ്ട്രീയ തൊട്ടു കൂടായ്മയും ജാതീയ വേർതിരിവുകളും ധർമ്മത്തെ ക്ഷയിപ്പിക്കരുത്.. എല്ലായിടങ്ങളിലുമുള്ള ധർമ്മ വാദികൾ ഒത്തു ചേരുമ്പോഴേ ധർമ്മത്തിന് ഉയർച്ച വരൂ, അതാണെന്റെ തോന്നൽ.. അതിനാര് മുന്പോട്ട് വരും എന്ന് ഞാൻ പ്രത്യാശയോടെ നോക്കുകയാണ്… എല്ലായ്പോഴും വിരല് ചലിക്കില്ല, ചലിക്കുമ്പോൾ ചലിക്കും, മസ്‌തിഷ്കം വെറുതെ ഇരിക്കില്ലല്ലോ.. ആരോടും വിരോധം ഇല്ല.. നബി : ഹിന്ദു എന്നുദ്ദേശിച്ചത് കേവലം ഹിന്ദു നാമധാരികളെയല്ല.,” രാമസിംഹൻ കുറിച്ചു.
advertisement
Summary: Film director Ramasimhan (Ali Akbar) has come up with a fresh post on his idea of a Hindu, after people commented on one of his previous posts regarding the matter
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സംഘപരിവാർ ഒഴികെ വേറെ എവിടെയും ഹിന്ദുക്കളില്ല എന്ന രീതിയിലാണ് പലരും കുറിച്ചത്'; തന്റെ പോസ്റ്റിനു വന്ന പ്രതികരണത്തെക്കുറിച്ച് രാമസിംഹൻ
Next Article
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement