വീട് നിർമാണം വെല്ലുവിളിയായി; റീട്ടെയിൽ സ്റ്റോറിനെ 4.4 കോടി രൂപ വിലയുള്ള സ്വപ്ന വീടാക്കി യുവതി
- Published by:Aneesh Anirudhan
- trending desk
Last Updated:
വാങ്ങിയ സ്ഥലത്ത് വീട് പണി ആരംഭിച്ചെങ്കിലും നിർമ്മാണം പൂർത്തിയാക്കുന്നത് എലിസബത്തിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല.
സ്വന്തമായി ഒരു വീട് വേണമെന്നത് എല്ലാവരുടെയും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. എന്നാൽ വീടിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി വീടുപണി പൂർത്തിയാക്കുന്നത് നമ്മളെ സംബന്ധിച്ചിടത്തോളം കാഠിന്യമേറിയ പണിയാണ്. ഇത്തരത്തിൽ തന്നെയാണ് എലിസബത്ത് വില്യംസും തന്റെ സ്വപ്ന ഭവനം പണിയുന്നതിന് ഇറങ്ങിത്തിരിച്ചത്. എന്നാൽ സ്ഥലം കണ്ടെത്തുന്നത് മുതൽ വീട് പൂർത്തിയാകുന്നത് വരെ അവർക്ക് വലിയൊരു കടമ്പ തന്നെയായിരുന്നു വീടു പണി. കോവിഡ് വ്യാപനം രൂക്ഷമായതും വെല്ലുവിളികൾ ഇരട്ടിയാക്കി. എന്നാൽ തോറ്റു കൊടുക്കാൻ വിസമ്മതിച്ച എലിസബത്ത് തന്റെ സ്വപ്ന ഭവനം പൂർത്തിയാക്കുക തന്നെ ചെയ്തു.
തന്റെ സ്വപ്ന ഭവനം പണിയുന്നതിനായി യുകെയിലെ വെയിൽസിൽ ഒരു റീട്ടെയ്ൽ സ്റ്റോറിന്റെ സ്ഥലം വാങ്ങിയ ഇവർ അതിനെ അഞ്ചു ലക്ഷം യൂറോ (4.4 കോടി രൂപ) വിലയുള്ള ഒരു അതിമനോഹര ആഡംബര ഭവനമാക്കി മാറ്റുകയായിരുന്നുവെന്ന് ഫിൻടെക്സൂം.കോം റിപോർട്ട് ചെയ്യുന്നു.
Also Read മരണം കവർന്നെടുത്ത പ്രിയപ്പെട്ടൊരാളെ വീണ്ടും സന്ദർശിക്കാൻ കഴിഞ്ഞാലോ? തരംഗമായി ഗൂഗിൾ സ്ട്രീറ്റ് വ്യൂ
advertisement
വാങ്ങിയ സ്ഥലത്ത് വീട് പണി ആരംഭിച്ചെങ്കിലും നിർമ്മാണം പൂർത്തിയാക്കുന്നത് എലിസബത്തിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. എലിസബത്തിന്റെ സ്വപ്നത്തിലേക്ക് ആദ്യത്തെ വഴി മുടക്കിയത് വാങ്ങിച്ച സ്ഥലത്ത് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരുന്നു എന്നതാണ്. സ്ഥലം ഈർപ്പമുള്ളതും വെളിച്ചം കുറഞ്ഞതും ആയതിനാൽ നിർമാണം എളുപ്പമായിരുന്നില്ല. കൂടാതെ, വാങ്ങിച്ച സ്ഥലം നേരത്തെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നതിനാൽ റെസിഡൻഷ്യൽ പ്ലോട്ടായി മാറ്റേണ്ടതുണ്ടായിരുന്നു. അതിന്റെ നടപടി ക്രമങ്ങൾക്കായി അവർ പ്രാദേശിക കൗൺസിലിനെ സമീപിച്ചു.
അതിനു പിന്നാലെയാണ് ഏറ്റവും വലിയ വെല്ലുവിളിയായി കോവിഡ് മഹാമാരി എത്തിയത്. കോവിഡ് കാരണം നിർമ്മാണ പ്രവർത്തനങ്ങൾ മാസങ്ങളോളം മുടങ്ങി. എന്നാൽ തോറ്റു കൊടുക്കാൻ വിസമ്മതിച്ച എലിസബത്ത് ഏതുവിധേനയും തന്റെ ദൗത്യവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു.
advertisement
എലിസബത്തിന്റെ ശ്രമങ്ങൾ ഒടുവിൽ വിജയം കാണുക തന്നെ ചെയ്തു. ഏഴു മാസത്തെ പരിശ്രമങ്ങൾക്കു ശേഷം വാങ്ങിയ സ്ഥലത്ത് നല്ല വായുസഞ്ചാരമുള്ള ഒരു ആഡംബര ഭവനം തന്നെ എലിസബത്ത് നിർമ്മിച്ചെടുത്തു.
വീടിൻറെ ഡിസൈനിന് പിന്നിലെ ആശയത്തെ കുറിച്ച് പറയുമ്പോഴും എലിസബത്തിന് നൂറുനാവാണ്. തന്റെ വീട് ന്യൂട്ടൺ ബീച്ചിന് സമീപം ആയതിനാൽ വീട്ടിൽ ഒരു ബീച്ചിന്റെ പ്രതീതി കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നതായി എലിസബത്ത് പറയുന്നു. തന്റെ ആശയങ്ങൾ ആർക്കിടെക്റ്റായ പീറ്റർ ലീയോട് പറഞ്ഞ് അത്തരമൊരു ഡിസൈൻ തയ്യാറാക്കുകയായിരുന്നു. പുതുതായി പണിത വീട്ടിൽ മൂന്ന് ബെഡ് റൂമുകൾ, ഒരു ഓപ്പൺ കിച്ചൻ, ഒരു ലോഞ്ച്, ഒരു ഗാർഡൻ ഏരിയ എന്നിവയാണുള്ളത്.
advertisement
Also Read ഫുട്ബോൾ മത്സരം കാണാനെത്തിയ യുവതിയെ നോക്കി പാട്ട് പാടി കമന്റേറ്റർ; സമൂഹമാധ്യമങ്ങളിൽ വിമർശനം
പുതിയതായി വീടു പണി നടത്തുന്നവർക്ക് തന്റെ അനുഭവത്തിൽ നിന്നും ചില ഉപദേശങ്ങൾ നൽകാനും എലിസബത്ത് മറന്നില്ല. വീട് പണിയുന്നവർ അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പ് എല്ലാ സാധ്യതകളക്കുറിച്ചും പഠിക്കണം. പണി തുടങ്ങും മുമ്പേ വിദഗ്ധരുമായി സംസാരിച്ച് നിർമാണ രീതി, ചെലവ് എന്നിവയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കണം. തുടർന്ന് നിങ്ങളുടെ ബജറ്റ് അനുസരിച്ച് ഏറ്റവും മികച്ചത് കണ്ടെത്തി നിർമാണം ആരംഭിക്കണമെന്നും എലിസബത്ത് പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 19, 2021 2:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വീട് നിർമാണം വെല്ലുവിളിയായി; റീട്ടെയിൽ സ്റ്റോറിനെ 4.4 കോടി രൂപ വിലയുള്ള സ്വപ്ന വീടാക്കി യുവതി