കറാച്ചി: കള്ളന്മാരായാലും മനുഷ്യരല്ലേ, ഒരാൾ മുന്നിൽ നിന്ന് കരയുന്നത് കണ്ടാൽ മനസ്സലിയും. പറഞ്ഞു വരുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയെ കുറിച്ചാണ്.
ഡെലിവറി ബോയിയെ കവർച്ച ചെയ്യാനെത്തിയ രണ്ടംഗ സംഘം ചെറുപ്പക്കാരന്റെ കരച്ചിൽ കണ്ട് പിടിച്ചുപറിച്ച സാധനം മടക്കി നൽകി. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഏറെ പ്രചരിച്ച സിസിടിവി വീഡിയോ ആണിത്.
WATCH: CCTV footage of robbers in #Karachi consoling #food delivery man and returning his valuables after he breaks down into tears goes #viral.
പാകിസ്ഥാനി ന്യൂസ് പോർട്ടലായ എക്സ്പ്രസ് ട്രിബ്യൂൺ ആണ് ട്വിറ്ററിൽ വീഡിയോ അപ്ലോഡ് ചെയ്തത്. ഇതിനകം ഒരുലക്ഷത്തിനടുത്ത് വ്യൂസ് ആണ് വീഡിയോയ്ക്ക് ലഭിച്ചത്. മനുഷ്യത്തമുള്ള കള്ളന്മാരെ അഭിനന്ദിച്ചുകൊണ്ട് നിരവധി റീട്വീറ്റുകളും വന്നിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.