advertisement

Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി മരിച്ചു; ആകെ മരണം 233

Last Updated:

സൗദിയിൽ മാത്രം ഇതുവരെ 75 മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കോവിഡ് ബാധിച്ച് ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. തൃശൂർ കേച്ചേരി സ്വദേശി അബ്ദുൽ ജബ്ബാർ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി രഹ്ന ഹാഷിം എന്നിവരാണ് ദോഹയിൽ മരിച്ചത്.  67 കാരനായ അബ്ദുൽ ജബ്ബാർ കോവിഡ് സ്ഥിരീകരിച്ച് രണ്ടാഴ്ചയായി ചികിൽസയിലായിരുന്നു. 53കാരിയായ രഹ്ന ഹാഷിം കോവിഡ് സ്ഥിരീകരിച്ച് ഹമദ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്.
[NEWS]Dexamthasone| Covid-19 Medicine ഡെക്സാമെത്തസോണ്‍ കോവിഡിനുള്ള ചെലവുകുറഞ്ഞ മരുന്ന്; മരണനിരക്ക് കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍ [NEWS] SHOCKING | കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു [NEWS]
ഇതോടെ ഖത്തറിൽ കേവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി. കൊല്ലം ചവറ മുകുന്ദപുരം സ്വദേശി സുദർശനൻ നാരായണനാണ് സൗദി അറേബ്യയിലെ ദമാമിൽ മരിച്ചത്. ദമാം സെൻട്രൽ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 75 ആയി. ആറ് ഗൾഫ് രാജ്യങ്ങളിലുമായി 233 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി മരിച്ചു; ആകെ മരണം 233
Next Article
advertisement
ഇത് നമ്മുടെ യുദ്ധമല്ല; കേന്ദ്ര സർക്കാർ ചെയ്യുന്നത് ശരിയായ കാര്യമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി
ഇത് നമ്മുടെ യുദ്ധമല്ല; കേന്ദ്ര സർക്കാർ ചെയ്യുന്നത് ശരിയായ കാര്യമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി 
  • പശ്ചിമേഷ്യൻ യുദ്ധങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിനെ മനീഷ് തിവാരി പിന്തുണച്ചു

  • ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം നിലപാട് ശരിയാണെന്ന് തിവാരി അഭിപ്രായപ്പെട്ടു

  • യുദ്ധം ആരംഭിച്ചതിൽ ചർച്ചയും നയതന്ത്രവും ആവശ്യമാണെന്ന നിലപാടിലാണ് ഇന്ത്യ ഉറച്ചുനിൽക്കുന്നത്

View All
advertisement