ഇതൊക്കെ വെറും പുല്ല് ! പതിമൂന്നാം നിലയില്‍ നിന്ന് പുല്ലിലേക്ക് വീണ യുവതി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

Last Updated:

നിസാര പരിക്കുകള്‍ മാത്രമെ യുവതിയ്ക്ക് പറ്റിയുള്ളുവെന്നതും ഏവരെയും അദ്ഭുതപ്പെടുത്തി.

പതിമൂന്നാം നിലയില്‍ നിന്ന് താഴെക്ക് വീണ യുവതി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യയിലെ നോവോസിബിഴ്‌സ്‌ക് എന്ന നഗരത്തിലാണ് സംഭവം നടന്നത്. ജൂലൈ പതിനെട്ടിനാണ് 22കാരി 13-ാം നിലയില്‍ നിന്നും താഴേക്ക് പതിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അപ്പാര്‍ട്ട്‌മെന്റിന് താഴെയുള്ള പുല്‍ത്തകിടിയിലേക്കാണ് യുവതി വന്നുവീണത്. നിസാര പരിക്കുകള്‍ മാത്രമെ യുവതിയ്ക്ക് പറ്റിയുള്ളുവെന്നതും ഏവരെയും അദ്ഭുതപ്പെടുത്തി.
വീഡിയോ കണ്ട് പലരും അദ്ഭുതപ്പെടുകയായിരുന്നു. യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരസഹായമില്ലാതെയാണ് യുവതി ആംബുലന്‍സിലേക്ക് കയറിയതും.
advertisement
എന്നാല്‍ എങ്ങനെയാണ് യുവതി താഴേക്ക് വീണതെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. മുകളിലെ ജനാലയ്ക്കരികില്‍ നിന്ന് കാലുതെറ്റി വീണതാകാം എന്നാണ് പലരും പറയുന്നത്.
യുവതിയ്ക്ക് കാര്യമായ പരിക്കുകളേറ്റിട്ടില്ലെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. നിരവധി പേരാണ് യുവതിയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.
'' ഇത് ശരിക്കും അദ്ഭുതമാണ്. വളരെ ശക്തിയായി അല്ലെ അവര്‍ നിലത്തേക്ക് പതിച്ചത്.'' എന്നൊരാള്‍ കമന്റ് ചെയ്തു.
ലാന്‍ഡ് ചെയ്തത് പുല്‍ത്തകിടിയിലായത് നന്നായി. അടുത്തുള്ള കോണ്‍ക്രീറ്റ് വാളില്‍ വീഴാത്തത് ഭാഗ്യം,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇതൊക്കെ വെറും പുല്ല് ! പതിമൂന്നാം നിലയില്‍ നിന്ന് പുല്ലിലേക്ക് വീണ യുവതി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
Next Article
advertisement
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു
  • കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിക്കുമ്പോൾ കുഴഞ്ഞുവീണു

  • സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യം

  • മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു

View All
advertisement