പാട്ടുകളുടെ ഓഡിയോ കാസറ്റ് പുറത്തിറക്കിയാല്‍ ആരെങ്കിലും വാങ്ങുമോയെന്ന് വിനീത് ശ്രീനിവാസന്‍; മറുപടിയുമായി സഞ്ജു സാംസണ്‍
- Published by:user_49
Last Updated:
ചില വിദേശ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും ഓഡിയോ കാസറ്റുകള്‍ തിരിച്ചുവരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോയെന്നതായിരുന്നു വിനീതിന്റെ സംശയം
സംവിധായകനും തിക്കഥാകൃത്തും പാട്ടുകാരനും അഭിനേതാവുമൊക്കെയായി മലയാള സിനിമയുടെ എല്ലാ മേഖലകളിലും വിജയം കൈവരിച്ച വിനീത് ശ്രീനിവാസന് ഒരു സംശയം. സിനിമകളിലെ പാട്ടുകളുടെ ഓഡിയോ കാസറ്റ് പുറത്തിറക്കിയാല്‍ ആരെങ്കിലും വാങ്ങാന്‍ തയാറാകുമോയെന്നതായിരുന്നു വിനീതിന്റെ സംശയം. താരത്തിന്‍റെ ചോദ്യത്തിന് പിന്നാലെ മറുപടിയുമായി എത്തിയത് മറ്റൊരു താരമായിരുന്നു. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് വിനീതിന് മറുപടി നൽകിയത്.
വിനീതിന്‍റെ പോസ്റ്റിന്റെ പൂർണരൂപം
"കുറച്ച് നാളുകളായി നിങ്ങളോട് ഇത് ചോദിക്കണം എന്ന് വിചാരിക്കുന്നു. ഞങ്ങളുടെ സിനിമകളിലെ പാട്ടുകളുടെ ഓഡിയോ കാസറ്റ് പുറത്തിറക്കിയാല്‍ ആരെങ്കിലും വാങ്ങാന്‍ തയാറാകുമോ? ചില വിദേശ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും ഓഡിയോ കാസറ്റുകള്‍ തിരിച്ചുവരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? പഴയ കാലത്തെപ്പോലെ ഫിസിക്കല്‍ കോപ്പികള്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടോ? പാട്ടുകള്‍ കേള്‍ക്കാന്‍ വാക്ക്മാനും കാസറ്റ് പ്ലേയറും ഇപ്പോഴും ഉപയോഗിക്കുന്നവരുണ്ടോ? ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് എനിക്കറിയാം. പക്ഷേ അഭിപ്രായങ്ങള്‍ അറിയുന്നതിനു വേണ്ടിയാണ് ഞാനിത് ചോദിക്കുന്നത്", എന്നായിരുന്നു വിനീത് ഇന്‍സ്റ്റാഗ്രാമിലൂടെ ചോദിച്ചത്.
advertisement
advertisement
വിനീതിന്റെ പോസ്റ്റിന് പിന്നാലെ മറുപടിയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാവരെയും അതിശയിപ്പിച്ചു ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ നല്‍കിയ മറുപടിയാണ് ഇപ്പോൾ വൈറലായത്. "നിങ്ങള്‍ കാസറ്റുകള്‍ പുറത്തിറക്കുകയാണെങ്കില്‍ ഞാന്‍ ഒരെണ്ണം ഉറപ്പായും വാങ്ങും" എന്നായിരുന്നു സഞ്ജു എഴുതിയ മറുപടി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2020 10:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പാട്ടുകളുടെ ഓഡിയോ കാസറ്റ് പുറത്തിറക്കിയാല്‍ ആരെങ്കിലും വാങ്ങുമോയെന്ന് വിനീത് ശ്രീനിവാസന്‍; മറുപടിയുമായി സഞ്ജു സാംസണ്‍