പ്ലീസ്, പെൺകുട്ടികളെ പ്രത്യേകം മാറ്റി ഇരുത്തണം; നിവേദനവുമായി സ്കൂളിലെ ആൺകുട്ടികൾ; കാരണം രസകരം
- Published by:Rajesh V
- news18-malayalam
Last Updated:
സ്കൂളിലെ ഒരുകൂട്ടം ആൺകുട്ടികൾ പ്രിൻസിപ്പലിന് അയച്ച അസാധാരണമായ അപേക്ഷ സോഷ്യല്‍ മീഡിയയിൽ വൈറൽ
സ്കൂളിലെ ഒരുകൂട്ടം ആൺകുട്ടികൾ പ്രത്യേക ഇരിപ്പിട ക്രമീകരണം ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് അയച്ച ഔപചാരിക നിവേദനം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ക്ലാസിലെ പെൺകുട്ടികൾ ആദ്യത്തെ രണ്ട് വരികൾ സ്ഥിരമായി കൈവശം വച്ചിരിക്കുന്നു. ഡെസ്കിൽ അവരുടെ നീണ്ട മുടി വീഴുന്നതിന്റെ അസൗകര്യം നേരിടുകയാണെന്നാണ് കുട്ടികളുടെ പരാതി.
“എന്റെ ഇളയ സഹോദരനും അവന്റെ ക്ലാസിലെ ആൺകുട്ടികൾക്കും ഇരിക്കാൻ ഒരു പ്രത്യേക നിര നൽകണം''- പ്രിൻസിപ്പലിന് നൽകിയ അപേക്ഷയുടെ ചിത്രം എക്സിൽ പങ്കുവെച്ച് അപൂർവ എന്ന യൂസർ കുറിച്ചു. പ്രിൻസിപ്പലിനെ അഭിസംബോധന ചെയ്ത അപേക്ഷയിൽ, "പെൺകുട്ടികൾക്ക് ഒരു പ്രത്യേക വരി നൽകണമെന്ന് ഞങ്ങൾ (എല്ലാ ആൺകുട്ടികളും) അഭ്യർത്ഥിക്കുന്നു, കാരണം അവർ വരികളിലെ ആദ്യ രണ്ട് സീറ്റുകൾ പിടിച്ചെടുക്കുന്നു." - അപേക്ഷയിൽ പറയുന്നു.
My younger brother and his class boys want a separate row 😭😭😭 pic.twitter.com/DIkPBYvoOy
— Apoorva (@sickhomieee) July 20, 2024
advertisement
മുന്നിലിരിക്കുന്ന പെൺകുട്ടികളുടെ മുടി പ്രശ്നമുണ്ടാക്കുന്നുവെന്നും അപേക്ഷയിൽ പറയുന്നു. ക്ലാസിലുണ്ടായിരുന്ന ആണ്‍കുട്ടികളുടെ ഒപ്പും നിവേദനത്തിലുണ്ട്. അഞ്ചുലക്ഷം പേർ ഇതിനോടകം ഈ നിവേദനത്തിന്റെ ചിത്രം കണ്ടുകഴിഞ്ഞു. 8400 പേര്‍ ലൈക്കും ചെയ്തു. ഒട്ടേറെ പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്.
ചിത്രത്തിനുതാഴെ വന്ന ചില കമന്റുകൾ:
''ശ്രുതി മേമിന് (പ്രിൻസിപ്പൽ) ചിരിക്കാൻ നല്ല വക ലഭിച്ചു. വളരെ ക്യൂട്ടായ നിങ്ങളുടെ സഹോദരൻ ഒരു ആലിംഗനം അർഹിക്കുന്നു''- ഒരു യൂസർ കുറിച്ചു.
"എന്റെ അപേക്ഷയേക്കാൾ മികച്ചത്"- എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
advertisement
ഒരു കമന്റ് ഇങ്ങനെ- “കാരണം നീതീകരിക്കാവുന്നതാണ്. ആരും അവരുടെ നോട്ട്ബുക്കുകളിൽ മുടി ആഗ്രഹിക്കുന്നില്ല''.
''ഞാനും അവരുടെ നീണ്ട മുടിയിൽ വിഷമിച്ചിട്ടുണ്ട്. ഈ ട്വീറ്റ് എനിക്ക് നൊസ്റ്റാൾജിയ നൽകി," - മറ്റൊരു X ഉപയോക്താവ് കുറിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 10, 2024 3:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്ലീസ്, പെൺകുട്ടികളെ പ്രത്യേകം മാറ്റി ഇരുത്തണം; നിവേദനവുമായി സ്കൂളിലെ ആൺകുട്ടികൾ; കാരണം രസകരം