ക്ലാസ് മുറിയിൽ അധ്യാപികയുടെ സുഖനിദ്ര; ബുക്ക് വിശറിയാക്കി കുട്ടികൾ; വീഡിയോ വൈറൽ

Last Updated:

രണ്ട് മിനിറ്റുള്ള വീഡിയോയിൽ അധ്യാപിക നിലത്ത് കിടന്ന് സുഖമായി ഉറങ്ങുന്നതും ഒരു പെൺകുട്ടി കൈയിലുള്ള ബുക്ക് കൊണ്ട് അധ്യാപികയ്ക്ക് വീശിക്കൊടുക്കുന്നതും കാണാം. മറ്റുള്ള കുട്ടികൾ അധ്യാപികയ്ക്ക് ചുറ്റിലും ഇരിക്കുന്നതും വീഡിയോയിലുണ്ട്

 (Image: X)
(Image: X)
ക്ലാസ് മുറിയില്‍ അധ്യാപിക സുഖമായി ഉറങ്ങുന്ന വീഡിയോ വൈറലായി. ഉത്തർ പ്രദേശിലെ അലിഗഢിൽ നിന്നുള്ള വീഡിയോയിൽ നിലത്ത് കിടന്ന് ഉറങ്ങുന്ന അധ്യാപികയ്ക്ക് കുട്ടികൾ ബുക്ക് കൊണ്ട് വീശറി ഒരുക്കുന്നതും കാണാം. സംഭവത്തിന് പിന്നാലെ ഡിംപിൾ ബൻസാൽ എന്ന പ്രൈമറി സ്കൂൾ അധ്യാപികയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അലിഗഢിലെ ധാനിപൂരിലെ ഗോകുൽപൂരിലാണ് സംഭവം നടന്നത്. രണ്ട് മിനിറ്റുള്ള വീഡിയോയിൽ അധ്യാപിക നിലത്ത് കിടന്ന് സുഖമായി ഉറങ്ങുന്നതും ഒരു പെൺകുട്ടി കൈയിലുള്ള ബുക്ക് കൊണ്ട് അധ്യാപികയ്ക്ക് വീശിക്കൊടുക്കുന്നതും കാണാം. മറ്റുള്ള കുട്ടികൾ അധ്യാപികയ്ക്ക് ചുറ്റിലും ഇരിക്കുന്നതും വീഡിയോയിലുണ്ട്.
ഈ സംഭവം വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദയനീയ അവസ്ഥ തുറന്നുകാട്ടുന്നതാണ്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
advertisement
മറ്റൊരു വീഡിയോയിൽ അധ്യാപിക ഡിംപിൾ ബൻസാൽ വിദ്യാർത്ഥികളെ മർദിക്കുന്നതും കാണാം. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വീഡിയോ പരസ്യമായതോടെ പൊതുജന രോഷം ഉയർന്നു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.
വീഡിയോ വൈറലായതിന് പിന്നാലെ അലിഗഢിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചു. ഉറങ്ങുന്ന വീഡിയോയിലും കുട്ടികളെ തല്ലുന്ന വീഡിയോയിലും ഉള്ളത് ഒരേ അധ്യാപിക തന്നെയാണ് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഓഫീസർ രാകേഷ് കുമാർ സിംഗ് പറഞ്ഞു.
advertisement
Summary: A Primary school teacher in Uttar Pradesh’s Aligarh was caught sleeping in the classroom while her students waved handheld fans around her. The video of the same has gone viral, creating an uproar, and the teacher, Dimple Bansal, has been suspended.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ക്ലാസ് മുറിയിൽ അധ്യാപികയുടെ സുഖനിദ്ര; ബുക്ക് വിശറിയാക്കി കുട്ടികൾ; വീഡിയോ വൈറൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement