'ലോകത്തിലെ ഏറ്റവും വൃത്തികെട്ട നായ'യായി തെരഞ്ഞെടുക്കപ്പെട്ട് 'സ്കൂട്ടർ'
- Published by:Vishnupriya S
- news18-malayalam
Last Updated:
1,22,000 രൂപയും ട്രോഫിയുമാണ് സമ്മാനയിനത്തിൽ സ്കൂട്ടറിന് കിട്ടിയത്
നായകൾ മനുഷ്യർക്ക് ഏറ്റവും ഇഷ്ടപ്പെട്ട വളർത്തുമൃഗങ്ങളിൽ ഒന്നാണ്. പല നായകളും കാണാൻ വളരെ ക്യൂട്ടാണ് എന്നാണ് ആളുകൾ പറയുന്നത്. എന്നാൽ, കാണാൻ ‘ഒട്ടും വൃത്തിയില്ലാത്ത നായ’ എന്ന പുരസ്കാരം തേടിയെത്തിയ ഒരു നായയെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു നായ ഉണ്ട്. പേര് സ്കൂട്ടർ, സ്ഥലം കാലിഫോർണിയ. കാലിഫോർണിയയിലെ പെറ്റാലുമയിലെ സോനോമ-മാരിൻ മേളയിൽ നടന്ന ലോകത്തിലെ ഏറ്റവും വൃത്തികെട്ട നായയെ കണ്ടെത്തുന്ന മത്സരം വെള്ളിയാഴ്ചയാണ് നടന്നത്.
അതിലാണ് ഏറ്റവും വൃത്തിയില്ലാത്ത നായയായി സ്കൂട്ടർ തെരഞ്ഞെടുക്കപ്പെട്ടത്. ഏകദേശം 1,22,000 രൂപയും ട്രോഫിയുമാണ് സമ്മാനമായി സ്കൂട്ടറിന് കിട്ടിയത്. ഏഴ് വയസാണ് സമ്മാനാർഹനായ സ്കൂട്ടറിന്റെ പ്രായം. കഴിഞ്ഞ 50 വർഷമായി സോനോമ-മാരിൻ മേളയുടെ ഭാഗമായി പ്രസ്തുത മത്സരം നടക്കുന്നുണ്ട്. ലോകപ്രശസ്തമായ ഈ പരിപാടിയുടെ ലക്ഷ്യം നായയെ ദത്തെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുക, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന അസാധാരണ നായ്ക്കളെ പ്രദർശിപ്പിക്കുക, അവയുടെ അപൂർണതകൾ ആഘോഷിക്കുക തുടങ്ങിയവയാണ്.
അതായത്, എല്ലാവരും വളരെ ‘ക്യൂട്ടാ’യിട്ടുള്ളതിന് പുറകെ പോകുമ്പോൾ അപൂർണതകളുണ്ട് എന്ന് ബഹുഭൂരിപക്ഷവും വിശ്വസിക്കുന്ന നായകളെ ആഘോഷിക്കുക എന്നത് തന്നെയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ജനിച്ചപ്പോൾ തന്നെ പിൻകാലിന് പ്രശ്നങ്ങളുണ്ടായിരുന്നു സ്കൂട്ടറിന്. Saving Animals From Euthanasia (SAFE) എന്ന റെസ്ക്യൂ ഗ്രൂപ്പാണ് അവനെ രക്ഷിച്ചത്. സംഘത്തിലെ ഒരാൾ ഏഴ് വർഷത്തോളം അവനെ പരിചരിച്ചു. പിന്നീട്, അദ്ദേഹത്തിന് സ്കൂട്ടറിനെ സംരക്ഷിക്കാൻ കഴിയാത്ത ഘട്ടം വന്നപ്പോഴാണ് ഇപ്പോഴത്തെ ഉടമ എൽമ്ക്വിസ്റ്റ് അവനെ ഏറ്റെടുക്കുന്നത്. പിൻകാലിന് പ്രശ്നമുള്ളത് കൊണ്ട് തന്നെ മുൻകാൽ കൊണ്ടാണ് അവൻ ചെറുപ്പം തൊട്ടേ നടക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 26, 2023 3:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ലോകത്തിലെ ഏറ്റവും വൃത്തികെട്ട നായ'യായി തെരഞ്ഞെടുക്കപ്പെട്ട് 'സ്കൂട്ടർ'