മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഷമ്മി തിലകന്. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവുമാണ് താരം. ഇപ്പോഴിതാ സ്വാതന്ത്ര്യ ദിനത്തില്‍ ഗിറ്റാറില്‍ ദേശീയഗാനം വായിച്ച വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയായിരുന്നു തന്റെ മറ്റൊരു കഴിവ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.
പോസ്റ്റിന് താഴെ താരത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. വിഡിയോ വൈറലായിരിക്കുകയാണിപ്പോള്‍. 'ഈ ആകാശത്തിന് കീഴെ എന്തും പറ്റും ഈ ബലരാമന്' എന്നാണ് ഒരാളുടെ കമന്റ്. 'ഗിറ്റാര്‍ വായിക്കാന്‍ സക്കീര്‍ ഭായിക്ക് ആകുമോ, ബട്ട് ഐ ക്യാന്‍' എന്നായിരുന്നു മറ്റൊരു കമന്റ്.
ഷമ്മി തിലകന്റെ 'ഒരു താത്വിക അവലോകനം' എന്ന സിനിമയാണ് വരാനിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. ജോജു ജോര്‍ജ്, അജു വര്‍ഗീസ്, നിരഞ്ജ് രാജു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ഒരു താത്വിക അവലോകനം'. 'സന്ദേശം' എന്ന സിനിമയിലെ പ്രശസ്ത ഡയലോഗും നടന് ശങ്കരാടിയുടെ ചിത്രവും ചേര്‍ന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തുടക്കം മുതലേ ശ്രദ്ധേയമായിരുന്നു. മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. അഖില്‍ മാരാര്‍ ആണ് സംവിധാനവും രചനയും.
ഡോ: ഗീവര്‍ഗീസ് യോഹന്നാന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണു നാരായണന്. എഡിറ്റര്‍ ലിജോ പോള്‍. സംഗീതം ഒ.കെ. രവിശങ്കറും, പശ്ചാത്തല സംഗീതം ഷാന്‍ റഹ്മാനും നിര്‍വഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈന്‍: ബാദുഷ.
ഷമ്മി തിലകന്, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍,
ജയകൃഷ്ണന്, നന്ദന് ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, മന് രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍
പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമായ 'ഒരു താത്വിക അവലോകം' ഉടന്‍ പ്രദര്‍ശനത്തിനെത്തും വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.