Viral Video | പാർക്ക് ചെയ്ത കാറിൽ നിന്ന് ബാഗ് മോഷ്ടിക്കുന്നത് ഇങ്ങനെ; നടുക്കുന്ന വീഡിയോ വൈറൽ

Last Updated:

മോഷ്ടാക്കളുടെ രീതികൾ പരിചയപ്പെടുത്തുന്നതിനും ഡ്രൈവർമാരെ ബോധവത്കരിക്കാനുള്ളതിന്റെയും ഭാഗമായാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഒരു കാറിൽ നിന്ന് ഒരാൾ ബാഗ് മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഓൺലൈനിൽ വൈറലായിരിക്കുന്നത്. കാരണം, പട്ടാപ്പകൽ വെളിച്ചത്തിൽ അത്രയേറെ സ്വാഭാവികതയോടെയാണ് മോഷണം നടന്നിരിക്കുന്നത്. മോഷണം വ്യക്തമാക്കുന്ന സി സി ടി വി ഫൂട്ടേജ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്.
പാർക്ക് ചെയ്ത കാറിൽ നിന്ന് നിസ്സാരമായി മോഷണം നടത്താൻ ഒരാൾ ഉപയോഗിച്ച തന്ത്രമാണ് നെറ്റിസൺസിന്റെ ശ്രദ്ധ ആകർഷിച്ചത്. ഒരാൾ റോഡരികിൽ കാർ പാർക്ക് ചെയ്യുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. റോഡ് അരികിലേക്ക് ഒരാൾ കാർ പാർക്ക് ചെയ്യുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. റോഡ് അരികിൽ കാർ പാർക്ക് ചെയ്ത ആൾ ഡ്രൈവർ സീറ്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നു. ഈ സമയത്ത് സാധാരണ പോലെ കാറിന്റെ അരികിലേക്ക് എത്തുന്ന ഒരാൾ പിന്നിലെ ഡോർ ചെറുതായി തുറക്കുകയാണ്. ഇത് കഴിയുമ്പോഴേക്കുമാണ് കാറിൽ നിന്ന് ഇറങ്ങിയ ആൾ കാർ ലോക്ക് ചെയ്യുന്നത്.
advertisement
You may also like:Junk Food and Brain | ഒരാഴ്ച തുടർച്ചയായി ജങ്ക് ഫുഡ് കഴിച്ചാൽ അത് നിങ്ങളുടെ തലച്ചോറിനെ തകരാറിലാക്കിയേക്കാം [NEWS]ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; കൊമേഡിയൻ മുനവർ ഫാറുഖിക്ക് ജാമ്യം നിഷേധിച്ച് കോടതി [NEWS] 'വിദ്യാർത്ഥികളെ പശുക്കളെക്കുറിച്ച് ബോധവാൻമാരാക്കാൻ'; ദേശീയ പശുശാസ്ത്ര പരീക്ഷ ഫെബ്രുവരി 25ന് [NEWS] കറുത്ത ജാക്കറ്റ് ധരിച്ചെത്തിയ യുവാവാണ് തന്ത്രപരമായി കാറിന്റെ പിന്നിലെ ഡോർ തുറന്നിടുന്നത്. ഇതിനു പിന്നാലെ ഇയാൾ യാതൊരു സംശയവും തോന്നാത്ത വിധത്തിൽ രംഗത്തു നിന്ന് അപ്രത്യക്ഷമാകുകയാണ്. അതേസമയം, തന്റെ കാറിന്റെ പിൻവാതിൽ അൺലോക്ക് ചെയ്ത് തുറന്നിരിക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവർ അത് പാർക്ക് ചെയ്ത ശേഷം നടക്കുകയാണ്. കാറിന്റെ ഉടമസ്ഥൻ കാറിനരികിൽ നിന്ന് പോയതിനു ശേഷം കറുത്ത ജാക്കറ്റ് ധരിച്ചയാൾ വീണ്ടും കാറിന് സമീപം പ്രത്യക്ഷപ്പെടുകയാണ്.
advertisement
ഇതിനു പിന്നാലെ അൺലോക്ക് ചെയ്തിട്ട ഡോറിലൂടെ കള്ളൻ കാറിനുള്ളിലേക്ക് കയറുകയാണ്. ഉടമ സമീപത്ത് എവിടെയും ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം കാറിന് ഉള്ളിലേക്ക് പ്രവേശിക്കുന്ന കള്ളൻ ലാപ് ടോപ് ബാഗ് എന്ന് തോന്നിപ്പിക്കുന്ന ബാഗുമായി എതിർവശത്തെ ഡോറിലൂടെ പുറത്തേക്ക് പോകുകയാണ്.
advertisement
അതേസമയം, സി സി ടി വി ദൃശ്യങ്ങൾ എവിടെ നിന്നാണ് പകർത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. ഡിസംബറിലാണ് ആദ്യമായി ഇത് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. അന്നുമുതൽ ഓണലൈനിൽ വ്യാപകമായി ഈ വീഡിയോ പ്രചരിക്കുകയാണ്. നിരവധി യു ട്യൂബ്, ഫേസ്ബുക്ക് ചാനലുകളിലും ഈ വീഡിയോ പ്രത്യക്ഷപ്പെട്ടു. മോഷ്ടാക്കളുടെ രീതികൾ പരിചയപ്പെടുത്തുന്നതിനും ഡ്രൈവർമാരെ ബോധവത്കരിക്കാനുള്ളതിന്റെയും ഭാഗമായാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video | പാർക്ക് ചെയ്ത കാറിൽ നിന്ന് ബാഗ് മോഷ്ടിക്കുന്നത് ഇങ്ങനെ; നടുക്കുന്ന വീഡിയോ വൈറൽ
Next Article
advertisement
ആദ്യം കയറിയ തീയേറ്ററിൽ ടിക്കറ്റ് കിട്ടാതെ അടുത്ത തീയേറ്ററിലേക്ക് പോയ മാതാപിതാക്കൾ കുട്ടിയെ മറന്നു
ആദ്യം കയറിയ തീയേറ്ററിൽ ടിക്കറ്റ് കിട്ടാതെ അടുത്ത തീയേറ്ററിലേക്ക് പോയ മാതാപിതാക്കൾ കുട്ടിയെ മറന്നു
  • മാതാപിതാക്കൾ തിയേറ്റർ മാറിയപ്പോൾ കുട്ടിയെ മറന്നത് ഗുരുവായൂരിൽ ശനിയാഴ്ച രാത്രിയായിരുന്നു.

  • ഇടവേള സമയത്ത് മാത്രമാണ് മാതാപിതാക്കൾ കുട്ടി ഒപ്പമില്ലെന്ന കാര്യം അറിഞ്ഞത്.

  • തീയേറ്റർ ജീവനക്കാർ കുട്ടിയെ കണ്ടെത്തി പൊലീസിന് കൈമാറി, പിന്നീട് മാതാപിതാക്കൾക്ക് തിരികെ നൽകി.

View All
advertisement