advertisement

വേനൽച്ചൂടിനെ പ്രതിരോധിക്കാം: വിളസംരക്ഷണത്തിന് പുതിയ നിർദ്ദേശങ്ങളുമായി വെള്ളായണി കാർഷിക കോളേജ്

Last Updated:

കർഷകർക്കായി വെള്ളായണി കാർഷിക കോളേജ് കാലാവസ്ഥാ ബുള്ളറ്റിൻ പുറത്തിറക്കി. വേനൽച്ചൂടിൽ നിന്ന് തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവയെ സംരക്ഷിക്കാനുള്ള രീതികൾ, പുതയിടൽ, തൈകൾക്ക് തണൽ നൽകൽ തുടങ്ങിയ നിർദ്ദേശങ്ങൾ...

വെള്ളായണി കാർഷിക കോളേജ്
വെള്ളായണി കാർഷിക കോളേജ്
ജില്ലയിലെ കർഷകർക്ക് ജാഗ്രതാ നിർദ്ദേശങ്ങളും കാലാവസ്ഥ മുന്നറിയിപ്പുമായി വെള്ളായണി കാർഷിക കോളേജ്. തിരുവനന്തപുരം ജില്ലയിൽ വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കർഷകർക്കായി പ്രത്യേക വിളോപദേശങ്ങളുമായി വെള്ളായണി കാർഷിക കോളേജ് കാലാവസ്ഥാ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു.
വെള്ളായണി ദക്ഷിണമേഖല കാർഷിക ഗവേഷണ കേന്ദ്രവും ഭാരതീയ കാലാവസ്ഥാ വകുപ്പും സംയുക്തമായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് കൃഷിരീതികളിൽ മാറ്റം വരുത്താനും വിളകളെ സംരക്ഷിക്കാനും കർഷകരെ സഹായിക്കുകയാണ് ഈ ബുള്ളറ്റിൻ്റെ പ്രധാന ലക്ഷ്യം. മഴ മുന്നറിയിപ്പിനൊപ്പം തന്നെ വേനൽച്ചൂടിനെ പ്രതിരോധിക്കാനുള്ള നിർദ്ദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്.
വേനലിൽ കാർഷികവിളകളുടെ സംരക്ഷണത്തിനായി പ്രത്യേക നിർദ്ദേശങ്ങളും കോളേജ് നൽകുന്നുണ്ട്. ഈർപ്പം നിലനിർത്തുന്നതിനായി ചെടികളുടെ ചുവട്ടിൽ ജൈവവസ്തുക്കൾ ഉപയോഗിച്ച് പുതയിടുകയോ ചകിരിച്ചോർ കമ്പോസ്റ്റ് ഉപയോഗിക്കുകയോ ചെയ്യണം. തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയ വൃക്ഷവിളകളെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി തായ്തടിയിൽ കുമ്മായം പൂശുന്നത് ഉചിതമായിരിക്കും.
advertisement
ചെറിയ തൈകൾക്ക് തെങ്ങോല ഉപയോഗിച്ച് തണൽ നൽകണമെന്നും കർഷകർക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു. കാലാവസ്ഥാ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കി കൃഷി പരിപാലനം നടത്തുന്നത് വിളനാശം കുറയ്ക്കാൻ സഹായിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വേനൽച്ചൂടിനെ പ്രതിരോധിക്കാം: വിളസംരക്ഷണത്തിന് പുതിയ നിർദ്ദേശങ്ങളുമായി വെള്ളായണി കാർഷിക കോളേജ്
Next Article
advertisement
വെടിവെച്ചിട്ട എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ ഐആർജിസി പിടികൂടിയതായി ഇറാനിയൻ മാധ്യമങ്ങൾ
വെടിവെച്ചിട്ട എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ ഐആർജിസി പിടികൂടിയതായി ഇറാനിയൻ മാധ്യമങ്ങൾ
  • ഇറാനിലെ ഐആർജിസി എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ പിടികൂടി

  • ഇറാൻ ആധുനിക വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ടാമത്തെ എഫ്-35 വിമാനം തകർത്തതായി അവകാശപ്പെട്ടു

  • അമേരിക്കൻ-ഇസ്രായേൽ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാൽ അതിശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി

View All
advertisement