ലൈവിനിടെ ചുംബിക്കാൻ യുവാവിന്റെ ശ്രമം; വനിതാ റിപ്പോർട്ടർ ഓടി രക്ഷപ്പെട്ടു
Last Updated:
യുവാവിന്റെ പ്രവർത്തിയിൽ അമർഷം രേഖപ്പെടുത്തി സോഷ്യൽമീഡിയ
തത്സമയ അഭിമുഖത്തിനിടെ വനിതാ റിപ്പോർട്ടറെ ചുംബിക്കാൻ ശ്രമം. ഫിലാഡൽഫിയയിലെ ഒരു സ്റ്റേഡിയത്തിന് പുറത്ത് അഭിമുഖം നടത്താൻ ശ്രമിച്ചപ്പോൾ ആണ് പോയിന്റ്സ് ബെറ്റ് സ്പോർട്സ്ബുക്കിലെ ഒരു വനിതാ റിപ്പോർട്ടറെ ഫുട്ബോൾ ആരാധകൻ ഉപദ്രവിക്കാൻ ശ്രമിച്ചത്. എറിൻ കേറ്റ് ഡോലൻ എന്ന റിപ്പോർട്ടറെയാണ് ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്സ് ആരാധകൻ നിർബന്ധിച്ച് ചുംബിക്കാൻ ശ്രമിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായി. കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിക്കുന്നതും റിപ്പോർട്ടർ കുതറിമാറി ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. റിപ്പോർട്ടർ ഓടി മാറുമ്പോൾ യുവാവും പിന്നാലെ പോകുന്നതും വീഡിയയിലുണ്ട്.
ആദ്യം ചിരിച്ചുകൊണ്ട് പ്രതികരിച്ചെങ്കിലും പിന്നീട് എറിൻ ഇക്കാര്യം വിവരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. "ക്യാമറക്ക് മുന്നിലുള്ള ജോലി ഗ്ലാമറസാണെന്ന് ചിലർ കരുതുന്നു. ചിലപ്പോൾ അങ്ങനെയല്ല. എംഎൻഎഫിൽ എന്നെ ചുംബിക്കാൻ ശ്രമിച്ചു. ഇത്തരം ദുരനുഭവം നേരിട്ട ആദ്യത്തെ വ്യക്തി ഞാനായിരിക്കില്ല. അവസാനത്തേ പെൺകുട്ടിയും ഞാനായിരിക്കില്ല. നിർഭാഗ്യവശാൽ. ഈ ജോലി ചെയ്യുന്നത് ഞാൻ ശരിക്കും ഇഷ്ടപ്പെടുന്നു. പക്ഷേ ഈ മേഖലയിൽ നിങ്ങൾക്ക് ഒട്ടനേകം പരീക്ഷണങ്ങളെ നേരിടേണ്ടിവരും''- എറിൻ കുറിച്ചു.
advertisement
Some assume being on camera is glamorous. Sometimes it’s not.
I laughed off this fan trying to kiss me at MNF, but I was PISSED! I’m not the first broadcaster to experience this & I won’t be the last, unfortunately.
I truly love what I do, but this field can test you. pic.twitter.com/4kjTDqzd4G
— Erin Kate Dolan (@erinkatedolan) October 23, 2019
advertisement
സംഭവത്തെ അപലപിച്ച് പോയിൻറ്സ്ബെറ്റ് സ്പോർട്സ്ബുക്കും രംഗത്തെത്തി. "ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാകില്ല. എറിനും ഞങ്ങളുടെ മറ്റ് റിപ്പോർട്ടർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. ഇതു ഉറപ്പാക്കുന്നതുവരെ ഇത്തരം സ്ഥലങ്ങളിലേക്ക് ഞങ്ങളുടെ റിപ്പോർട്ടർമാരെ അയക്കില്ല''- ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇവർ വ്യക്തമാക്കി.
മുൻകാലങ്ങളിൽ നടന്ന സമാനമായ സംഭവങ്ങൾ ഓർത്തെടുത്തുകൊണ്ട് പലരും ആരാധകനെ വിമർശിച്ച് രംഗത്തെത്തി.
There is simply no place for this. Erin, and all other broadcasters, should never have to endure this type of behavior.
Until we can make sure this can’t happen again, we are not sending our reporters into situations such as these moving forward. https://t.co/WoFgLYmc84
— PointsBet Sportsbook (@PointsBetUSA) October 23, 2019
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2019 4:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലൈവിനിടെ ചുംബിക്കാൻ യുവാവിന്റെ ശ്രമം; വനിതാ റിപ്പോർട്ടർ ഓടി രക്ഷപ്പെട്ടു