ഇന്റർഫേസ് /വാർത്ത /Buzz / ഒന്നുകിൽ ചിരിക്കും അല്ലെങ്കില്‍ കണ്ണടക്കും; 12 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ പാസ്പോര്‍ട്ട് ചിത്രമെടുക്കാന്‍ പാടുപെട്ട് ഒരച്ഛൻ

ഒന്നുകിൽ ചിരിക്കും അല്ലെങ്കില്‍ കണ്ണടക്കും; 12 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ പാസ്പോര്‍ട്ട് ചിത്രമെടുക്കാന്‍ പാടുപെട്ട് ഒരച്ഛൻ

വളരെ ലളിതമായ ജോലിയെന്ന് കാഴ്ചക്കാര്‍ക്ക് തോന്നുമെങ്കിലും കുഞ്ഞിന്‍റെ മുഖം കൃത്യമായി പതിഞ്ഞ ഒരു ഫോട്ടോ ലഭിക്കുന്നതിന് മണിക്കൂറുകള്‍ വേണ്ടിവന്നു

വളരെ ലളിതമായ ജോലിയെന്ന് കാഴ്ചക്കാര്‍ക്ക് തോന്നുമെങ്കിലും കുഞ്ഞിന്‍റെ മുഖം കൃത്യമായി പതിഞ്ഞ ഒരു ഫോട്ടോ ലഭിക്കുന്നതിന് മണിക്കൂറുകള്‍ വേണ്ടിവന്നു

വളരെ ലളിതമായ ജോലിയെന്ന് കാഴ്ചക്കാര്‍ക്ക് തോന്നുമെങ്കിലും കുഞ്ഞിന്‍റെ മുഖം കൃത്യമായി പതിഞ്ഞ ഒരു ഫോട്ടോ ലഭിക്കുന്നതിന് മണിക്കൂറുകള്‍ വേണ്ടിവന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

കുഞ്ഞുങ്ങളുടെ ഫോട്ടോ എടുക്കുക എന്നത് പ്രയാസമുള്ള ഒരു കാര്യമാണ്. അപ്പോൾ ജനിച്ച് 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഫോട്ടോ എടുക്കുക എന്നത് ശ്രമകരമാണ്. അതും പാസ്പോർട്ട് ഫോട്ടോ ആണെങ്കിലോ, പാടുപെടും. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. 12 ദിവസം പ്രായമുള്ള തന്‍റെ മകളുടെ ഒരു പാസ്‍പോര്‍ട്ട് ഫോട്ടോ എടുക്കുന്നതിനായി ശ്രമിക്കുന്ന വീഡിയോയാണ് യൂറ്റ്യൂബര്‍ നിഖില്‍ ശര്‍മ്മ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ മകള്‍ സ്കൈലാര്‍ ശര്‍മ്മയ്ക്ക് 12 ദിവസമാണ് പ്രായം. എന്നാല്‍, പാസ്പോര്‍ട്ടില്‍ കൊടുക്കാന്‍ ഫോട്ടോ വേണം. അതിനായിട്ടായിരുന്നു നിഖില്‍  മകളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചത്.

വീഡിയോയില്‍ ഫോട്ടോഗ്രാഫര്‍ കുട്ടിയുടെ ഒന്നിലധികം ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ട്. അപ്പോഴെല്ലാം തന്‍റെ മകളെ ഒരു വെളുത്ത ബോര്‍ഡിന്‍റെ പശ്ചാത്തലത്തില്‍ ഇരുകൈകളിലും അതീവ ശ്രദ്ധയോടെ താങ്ങിക്കൊണ്ട് നില്‍ക്കുകയാണ് നിഖില്‍ ശര്‍മ്മ. വളരെ ലളിതമായ ജോലിയെന്ന് കാഴ്ചക്കാര്‍ക്ക് തോന്നുമെങ്കിലും കുഞ്ഞിന്‍റെ മുഖം കൃത്യമായി പതിഞ്ഞ ഒരു ഫോട്ടോ ലഭിക്കുന്നതിന് മണിക്കൂറുകള്‍ വേണ്ടിവന്നു. ‘ജനിച്ച് 12 ദിവസം മാത്രമായ ആ കുഞ്ഞ് അച്ഛന്‍റെ കൈകളില്‍ ഒന്നെങ്കില്‍ ചിരിച്ച് കൊണ്ടിരുന്നു. അല്ലെങ്കില്‍ കണ്ണടച്ച് ഉറങ്ങി. ഇതിനാല്‍ പാസ്പോര്‍ട്ടിന് ആവശ്യമായ രീതിയില്‍ ഫോട്ടോയെടുക്കാന്‍ ഫോട്ടോഗ്രാഫര്‍ പാടുപെട്ടു.

View this post on Instagram

A post shared by Nikhil sharma (@nikkkhil)

ബേബി സീറ്റില്‍ വെള്ള വസ്ത്രം ധരിപ്പിച്ച് കുട്ടിയെ ഇരുത്തി നോക്കിയെങ്കിലും കുഞ്ഞ് ഇരുന്നില്ല. പിന്നെയുണ്ടായിരുന്ന ഏക പോംവഴി അച്ഛന്‍ മകളെ എടുത്ത് വെള്ളപാശ്ചാത്തലത്തില്‍ നില്‍ക്കുക എന്നത് മാത്രമായിരുന്നു. അതും ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അതോടൊപ്പം ഒരു ചോദ്യം നിഖില്‍ കാഴ്ചക്കാരോട് ചോദിക്കുന്നു. തങ്ങളുടെ ആദ്യ പാസ്പോര്‍ട്ട് ഫോട്ടോ എടുത്തപ്പോള്‍ അവര്‍ക്കൊക്കെ എത്ര വയസ് ആയിരുന്നുവെന്ന് ഓര്‍മ്മിക്കാന്‍ കഴിയുമോ എന്നതായിരുന്നു അത്. ചിലര്‍ ഇതിനോട് പ്രതികരിച്ച് രംഗത്തെത്തി.  “അച്ഛന്‍റെ മകളോടുള്ള സ്നേഹത്തിന്‍റെ തികഞ്ഞ ഫ്രെയിം” എന്ന് ഒരാള്‍ എഴുതി.

First published:

Tags: Baby, Photo shoot, Viral video