കാമുകിയെ സ്യൂട്ട്കേസിലൊളിപ്പിച്ച് ഹോസ്റ്റൽ മുറിയിലെത്തിക്കാൻ ശ്രമിച്ച വിദ്യാർത്ഥി കയ്യോടെ പിടിയിൽ; വൈറലായി വീഡിയോ
- Published by:Nandu Krishnan
- news18-malayalam
Last Updated:
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്ക് കാരണമായിമാറി
കാമുകിയെ സ്യൂട്ട്കേസിലൊളിപ്പിച്ച് ഹോസ്റ്റൽ മുറിയിലെത്തിക്കാൻ ശ്രമിച്ച വിദ്യാർത്ഥി കയ്യോടെ പിടിയിൽ. ഹരിയാനയിലെ സോണിപത്തിലുള്ള ഒപി ജിൻഡാൽ സർവകലാശാലയിലെ ഒരു വിദ്യാർത്ഥിയാണ് തന്റെ കാമുകിയെ ഒരു സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ച് ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമിച്ചത്. ഹോസ്റ്റലിലെ സുരക്ഷാ ഉദ്യോഗസ്ഥർ വലിയ സ്യൂട്ട്കേസ് അഴിച്ചു പരിശോധിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. പെൺകുട്ടിയെ കടത്താൻ ശ്രമിച്ചത് പിടിക്കപ്പെടുന്ന വീഡിയോ സമുഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണിപ്പോൾ.
വീഡിയോയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു വലിയ സ്യൂട്ട്കേസ് അഴിക്കുന്നതായും അതിനുള്ളിൽ ഒരു പെൺകുട്ടി ചുരുണ്ടുകിടക്കുന്നതും കാണാം. ഒരു സഹപാഠി പകർത്തിയതായി പറയപ്പെടുന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.
യൂണിവേഴ്സിറ്റി അധികൃതർക്ക് എങ്ങനെയാണ് വിവരം ലഭിച്ചതെന്ന് വ്യക്തമല്ല. സ്യൂട്ട്കേസ് ഒരു കുണ്ടിലോ പടിക്കെട്ടിലോ ഇടിച്ചപ്പോൾ പെൺകുട്ടി നിലവിളിച്ചതായും ഹോസ്റ്റൽ ജീവനക്കാരെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. പെൺകുട്ടി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയാണോ അതോ മറ്റേതെങ്കിലും സ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.
advertisement
സർവകലാശാല ഇതുവരെ വിഷയത്തിൽ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. വീഡിയോ കാമ്പസ് സുരക്ഷയെക്കുറിച്ചും അത്തരമൊരു സാഹചര്യം എങ്ങനെ വന്നെന്നുമുള്ള ചോദ്യങ്ങളയർത്തുന്നുണ്ട്. സംഭവത്തിലുൾപ്പെട്ട വിദ്യാർത്ഥിക്കെതിരെ എന്തെങ്കിലും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചു വിവരമില്ല
വീഡിയോ പോസ്റ്റ് ചെയ്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ 4 ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി പേരാണ് തമാശകളും മീമുകളും രസകരമായ അഭിപ്രായങ്ങളും കമന്റുകളായി വീഡിയോയ്ക്ക് താഴെ പങ്കുവച്ചത്. കോളേജിൽ പഠിക്കുമ്പോൾ ഡോർമിറ്ററികളിൽ അതിക്രമിച്ചു കയറിയതിന്റെ രസകരമായ സമാന അനുഭവങ്ങൾ ചിലർ പങ്കുവച്ചു.
advertisement
ഈ സ്യൂട്ട്കേസുകൾക്ക് ഇക്കാലത്ത് ഒന്നിലധികം ഉപയോഗങ്ങളുണ്ട്. എന്തായാലും, എനിക്ക് ഈ ആശയം ഇഷ്ടപ്പെട്ടു. എന്നിരുന്നാലും, അത് പരീക്ഷിച്ചു നോക്കാനുള്ള പ്രായം എനിക്കില്ല. എന്നായിരുന്നു ഒരാളുടെ കമന്റ്.
ഞങ്ങളുടെ ഹോസ്റ്റലിലും ഇത്തരമൊരു സംഭവം ഒരിക്കൽ സംഭവിച്ചിട്ടുണ്ടെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. സ്യൂട്ട്കേസ് ബ്രാൻഡ് ഇത് പരസ്യത്തിനായി ഉപയോഗിക്കണമെന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ കമന്റ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Haryana
First Published :
April 12, 2025 5:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാമുകിയെ സ്യൂട്ട്കേസിലൊളിപ്പിച്ച് ഹോസ്റ്റൽ മുറിയിലെത്തിക്കാൻ ശ്രമിച്ച വിദ്യാർത്ഥി കയ്യോടെ പിടിയിൽ; വൈറലായി വീഡിയോ