ഏഴാം ക്ലാസുകാരനെ 6 വർഷമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

Last Updated:

കുട്ടിയുടെ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾ ബന്ധം വേർപെടുത്തിയിരുന്നു

പ്രതീകാത്മ ചിത്രം
പ്രതീകാത്മ ചിത്രം
പത്തനംതിട്ട: ഏഴാം ക്ലാസ് വിദ്യാർഥിയായ മകനെ ആറു വർഷമായി ക്രൂരമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പത്തനംതിട്ട അഴൂരിലാണ് സംഭവം. കുട്ടിയുടെ കൈകളിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, പ്ലാസ്റ്റിക് കയർ മടക്കി നടുവിലും പുറത്തും മർദിക്കുക, കൈ പിടിച്ച് ഭിത്തിയിൽ ഇടിക്കുക തുടങ്ങിയ അതിക്രൂരമായ പീഡനങ്ങളാണ് പ്രതി മകനോട് ചെയ്തത്.
ഉപദ്രവം സഹിക്കാനാവാതെ കുട്ടി വീട്ടിൽ നിന്ന് ഓടി അടുത്തുള്ള വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. അവരാണ് സ്കൂളിലും പിന്നീട് ചൈൽഡ് ലൈനിലും വിവരം അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതൽ ശിശു സംരക്ഷണ സമിതി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു.
കുട്ടിയുടെ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾ ബന്ധം വേർപെടുത്തിയിരുന്നു. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. നാളെ നാട്ടിലെത്തും. സംരക്ഷണം സംബന്ധിച്ച കാര്യങ്ങൾ ഇതിനുശേഷം തീരുമാനിക്കും. അഴൂരിലെ വീട്ടിൽ പിതാവും മകനും മാത്രമായിരുന്നു താമസം. 2019 മുതൽ പ്രതി ഉപദ്രവം തുടങ്ങിയിരുന്നു. കൂടുതൽ ഉപദ്രവിക്കുമോ എന്ന് ഭയന്ന് കുട്ടി വിവരം പുറത്തു പറഞ്ഞിരുന്നില്ല. ശിശുക്ഷേമ സമിതിയുടെ കൗൺസലിങ്ങിനിടെയാണ് കുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞത്. തുടർന്ന് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഏഴാം ക്ലാസുകാരനെ 6 വർഷമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
Next Article
advertisement
2026ലെ പ്രവചനങ്ങൾ: പുടിന്റെ പതനം മുതൽ തേനീച്ചകൾ പരത്തുന്ന രോഗങ്ങൾ വരെ; ലോകത്തെ കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന മാറ്റങ്ങളോ?
2026ലെ പ്രവചനങ്ങൾ: പുടിന്റെ പതനം മുതൽ തേനീച്ചകൾ പരത്തുന്ന രോഗങ്ങൾ വരെ
  • 2026 പ്രവചനം: യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, രാഷ്ട്രീയ മാറ്റങ്ങൾ എന്നിവ.

  • ബാബ വംഗ, നോസ്ട്രഡാമസ്, അതോസ് സലോമി എന്നിവർ അന്യഗ്രഹ ജീവികൾ, തേനീച്ച രോഗങ്ങൾ, പുടിന്റെ പതനം പ്രവചിച്ചു.

  • വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു: ഈ പ്രവചനങ്ങൾ ശ്രദ്ധ നേടുന്നുവെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

View All
advertisement