ഹക്ക നൃത്തം ചെയ്ത് സഹപാഠിക്ക് ആദരാഞ്ജലിയർപ്പിച്ച് സുഹൃത്തുക്കൾ; വൈറൽ വീഡിയോ

Last Updated:

ന്യൂസിലൻഡിലെ മാവോറി വിഭാ​ഗത്തിന്റെ പരമ്പരാ​ഗത നൃത്തരൂപമാണ് ഹക്ക.

മരണമടഞ്ഞ സഹപാഠിക്ക് ഹക്ക നൃത്തം ചെയ്ത് വിട വാങ്ങൽ നൽകി കൂട്ടുകാർ. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ റെഡ്ഡിറ്റിലാണ് പ്രത്യക്ഷപ്പെട്ടത്. ന്യൂസിലൻഡിലെ മാവോറി വിഭാ​ഗത്തിന്റെ പരമ്പരാ​ഗത നൃത്തരൂപമാണ് ഹക്ക.
നൃത്തം ചെയ്യുന്നതിനൊപ്പം യുവാക്കൾ ഉച്ചത്തിൽ എന്തോ പറയുന്നതും വീഡിയോയിൽ കാണാം. “ഇവർ മികച്ച പോരാളികളാണെന്നാണ് എനിക്ക് വീഡിയോയിൽ നിന്നും മനസിലാകുന്നത്. മരിച്ച ഒരാളുടെ ആത്മാവിനെ തൊടും വിധമുള്ള വിടവാങ്ങലാണ് ഇവർ‌ നൽകിയത്”, എന്ന് വീഡിയോക്കു താഴെ ഒരാൾ കുറിച്ചു. ”ഞാനൊരു ന്യൂസിലാൻഡുകാരനാണ്, മവോറിയല്ല, പക്ഷേ ഒരു ന്യൂസിലൻഡുകാരനെന്ന നിലയിൽ ഞാൻ മാവോറി ആചാരങ്ങളെ ബഹുമാനിക്കുകയും ഹക്ക എന്ന ഈ നൃത്തരൂപം ഇഷ്ടപ്പെടുകയും ചെയ്യുന്നു ”, എന്നാണ് മറ്റൊരാൾ കുറിച്ചത്.
“ഞാൻ യൂട്യൂബിൽ നിരവധി ഹക്ക നൃത്തങ്ങൾ കണ്ടിട്ടുണ്ട്. ഇത് വൈകാരികവും ഹൃദയസ്പർശിയായുമാണ്. മരിച്ചു പോയ ആളോടുള്ള ബഹുമാനവും സ്നേഹവുമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്”, എന്നും മറ്റൊരാൾ കുറിച്ചു.
advertisement
2018-ൽ, ഒരു കൂട്ട വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ആത്മാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ബൈക്ക് യാത്രക്കാരുടെ ഒരു സംഘം മാവോറി നൃത്തം അവതരിപ്പിച്ചതും വാർത്തയായിരുന്നു.
എന്താണ് ഹക്ക
ന്യൂസിലാന്റിലെ മാവോറി ജനതയുടെ പരമ്പരാഗത നൃത്തമാണ് ഹക്ക. ഇപ്പോൾ സ്ത്രീകളും ഹക്ക അവതരിപ്പിക്കുന്നുണ്ടെങ്കിലും, യുദ്ധത്തിന് മുമ്പ് പുരുഷന്മാർ അവരുടെ ശക്തി പ്രകടിപ്പിക്കുന്നതിനും എതിരാളികളെ ഭയപ്പെടുത്തുന്നതിനുമുള്ള ഒരു മാർഗമായി പരമ്പരാഗതമായി നൃത്തം അവതരിപ്പിച്ചിരുന്നു. മരണാനന്തര ചടങ്ങുകളിൽ മരണമടഞ്ഞവരെ ആദരിക്കാനുള്ള മാർ​ഗമായും ഹക്ക അവതരിപ്പിക്കാറുണ്ട്. ന്യൂസിലാന്റിലെ ദേശീയ റഗ്ബി ടീം, ഓരോ മത്സരത്തിനും മുൻപ് ഹക്ക നടത്താറുണ്ട്.
advertisement
നൃത്തം ചെയ്യുന്നതിനിടെ നർത്തകൻ വേദിയിൽ കുഴഞ്ഞു വീണു മരിച്ച വാർത്ത കഴിഞ്ഞ മാസം പുറത്തു വന്നിരുന്നു. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ, നീലയും പിങ്കും നിറത്തിലുള്ള വസ്ത്രം ധരിച്ച കലാകാരൻ സ്റ്റേജ് പ്രകടനത്തിന്റെ മദ്ധ്യേ കുഴഞ്ഞു വീഴുന്നത് കാണാം. യോഗേഷ് ഗുപ്ത എന്നയാൾ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ജമ്മുവിലെ ബിഷ്‌നയിൽ ഗണേശോത്സവത്തിൽ പാർവതി ദേവിയുടെ വേഷം ധരിച്ച്‌ നൃത്തം ചെയ്യുന്ന യോഗേഷ് ഗുപ്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നൃത്തത്തിനിടെ ഇയാൾ ഇടയ്ക്ക് നിലത്തു വീഴുന്നതും പിന്നണിയിൽ സംഗീതം തുടരുന്നതും വീഡിയോയിൽ നിന്നും വ്യക്തമായി മനസിലാകും. ശിവന്റെ വേഷം ധരിച്ച മറ്റൊരു കലാകാരൻ സ്റ്റേജിലേക്ക് നടന്ന് അയാളെ പരിശോധിക്കുന്നത് വരെ ആരും പ്രതികരിക്കുന്നില്ല. പരിശോധിക്കാനെത്തിയ ആൾ മറ്റുള്ളവരെ സഹായത്തിനായി വിളിക്കുന്നതും വീഡിയോയിൽ കാണാം. പരിപാടി കണ്ടിരുന്ന പലരും ഇത് പ്രകടനത്തിന്റെ ഭാഗമാണെന്നാണ് കരുതിയത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹക്ക നൃത്തം ചെയ്ത് സഹപാഠിക്ക് ആദരാഞ്ജലിയർപ്പിച്ച് സുഹൃത്തുക്കൾ; വൈറൽ വീഡിയോ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement