advertisement

'പോക്സോ കേസ് വന്നത് വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകുമെന്ന് തോന്നിയതിനാൽ' ആർ ശ്രീലേഖ

Last Updated:

പോക്സോ വകുപ്പുകൾ ചുമത്തി പേടിപ്പിക്കാം എന്ന് കരുതേണ്ടെന്നും താനെന്നും ഇരികൾക്കൊപ്പമാണെന്നും വ്യക്തിപരമായി തന്നെ ലക്ഷ്യംവച്ചുള്ള കേസാണിപ്പോൾ വന്നതെന്നും ശ്രീലേഖ പറഞ്ഞു

ആർ ശ്രീലേഖ
ആർ ശ്രീലേഖ
വിവിധ പീഡനക്കേസുകളിലെ പ്രായപൂർത്തിയാകാത്ത ഇരകളുടെ അടക്കം പേരും വിവരങ്ങളും വെളിപ്പെടുത്തിയതിനെത്തുടർന്ന് പോക്സോക്കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി മുൻ ഡിജിപിയും നിലവിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖ. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകുമെന്ന് തോന്നിയതിനാലാകാം കേസ് വന്നതെന്ന് ആർ ശ്രീലേഖ പറഞ്ഞു.പോക്സോ വകുപ്പുകൾ ചുമത്തി പേടിപ്പിക്കാം എന്ന് കരുതേണ്ടെന്നും താനെന്നും ഇരികൾക്കൊപ്പമാണെന്നും വ്യക്തിപരമായി തന്നെ ലക്ഷ്യം വച്ചുള്ള കേസാണിപ്പോൾ വന്നതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു
മുപ്പത്തിമൂന്നര വർഷം പോലീസ് ഉദ്യോഗസ്ഥ ആയിരുന്ന വ്യക്തിയാണ് താൻ. 2012ൽ പോക്സോ വകുപ്പ് ഇറങ്ങിയപ്പോൾ ഏറെ സന്തോഷിച്ച വ്യക്തിയുമാണ്. കിളിരൂർ കേസ് താൻ നേതൃത്വം നൽകിയ ടീമാണ് അന്വേഷിച്ചതെന്നും എല്ലാ പ്രതികളെയും ശിക്ഷിച്ചതാണെന്നും പീഡനത്തിനിരയായി മരിച്ച കുട്ടി മൈനർ അല്ലെന്നും അതുകൊണ്ടുതന്നെ പോക്സോ കേസ് നിലനിൽക്കില്ലെന്നും ആർ ശ്രീലേഖ പറഞ്ഞു.
രാഷ്ട്രീയത്തിൽ കയറിയപ്പോൾ മുതൽ തനിക്കെതിരെ ഇത്തരത്തിലുള്ള വ്യക്തിഹത്യകളും പരാമർശങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.കിളിരൂർ കേസിൽ മരണപ്പെട്ട കുട്ടിയുടെ പേര് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്.തോപ്പുംപടി കേസിലും പീഡനത്തിനിരയായത് പ്രായപൂർത്തിയാകാത്ത കുട്ടിയല്ല.തനിക്കെതിരെ അതുകൊണ്ടുതന്നെ പോക്സോ വകുപ്പുകൾ ചുമത്തിയിരിക്കുന്നത് നിലനിൽക്കില്ലെന്നും ആർ ശ്രീലേഖ പറഞ്ഞു.
advertisement
ഡൽഹി നിർഭയ കേസ്, കിളിരൂർ-കവിയൂർ കേസുകൾ, സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ പീഡനക്കേസ് തുടങ്ങി കേരളത്തെയും രാജ്യത്തെയും നടുക്കിയ നിരവധി കേസുകളിലെ ഇരകളുടെ സ്വകാര്യ വിവരങ്ങൾ ശ്രീലേഖ പരസ്യപ്പെടുത്തിയെന്നാണ് പരാതി
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പോക്സോ കേസ് വന്നത് വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകുമെന്ന് തോന്നിയതിനാൽ' ആർ ശ്രീലേഖ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement