ചെന്നൈ പ്രളയത്തിൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ വീടും വെള്ളക്കെട്ടിൽ; വൈറലായി വീഡിയോ
- Published by:Rajesh V
- news18-malayalam
Last Updated:
ചെന്നൈ പോയസ് ഗാർഡൻ ഏരിയയിലെ രജനികാന്തിന്റെ വീടിന് പുറത്ത് വലിയ വെള്ളക്കെട്ട് ഉണ്ടായതായി പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്
ചെന്നൈയിലെ പ്രളയം സാധാരണക്കാരെ മാത്രമല്ല, സൂപ്പർ താരം രജനികാന്തിനെയും ദുരിതത്തിലാക്കി. മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ഈ ആഴ്ച ആദ്യം ചെന്നൈയിൽ കനത്ത മഴ പെയ്തത് നഗരത്തെ വെള്ളത്തിലാക്കി. വൈദ്യുതിയും ഫോൺ ശൃംഖലയും നിത്യോപയോഗ സാധനങ്ങളുടെ അഭാവവും കാരണം ചെന്നൈ നിവാസികൾ ദുരിതത്തിലായി. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. വെള്ളപ്പൊക്കത്തിൽ രജനികാന്തിന്റെ വീടിനും നാശനഷ്ടമുണ്ടായെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം.
ചെന്നൈ പോയസ് ഗാർഡൻ ഏരിയയിലെ രജനികാന്തിന്റെ വീടിന് പുറത്ത് വലിയ വെള്ളക്കെട്ട് ഉണ്ടായതായി പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്തെ ഗതാഗതം ദുഷ്‌കരമായി. ചുവടെയുള്ള വീഡിയോ കാണുക:
Poes Garden near @rajinikanth house @Savukkumedia @SavukkuOfficial #ChennaiFloods2023 #ChennaiRains2023 #chennaicyclone #சென்னையை_மீட்ட_திமுக pic.twitter.com/tHiYTrFsW2
— Abdul Muthaleef (@MuthaleefAbdul) December 6, 2023
advertisement
ചെന്നൈയിലെ പ്രളയബാധിതർക്ക് രജനികാന്ത് 10 കോടി രൂപ സംഭാവന നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം സംഭാവന നൽകിയത്. ഷാരൂഖ് ഖാൻ നേരത്തെ ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു. നടൻ സൂര്യയും സഹോദരൻ കാർത്തിയും ആദ്യഗഡുവായി 10 ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു.
ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ ബോളിവുഡ് താരം ആമിർ ഖാനും കുടുങ്ങിയിരുന്നു. ഈ ആഴ്ച ആദ്യം വൈറലായ ഫോട്ടോകളിൽ, രക്ഷാപ്രവർത്തന ബോട്ടിൽ ഇരിക്കുന്ന ആമിർഖാനെ കാണാം. തമിഴ് നടൻ വിഷ്ണു വിശാൽ ഉൾപ്പെടെയുള്ളവർക്കൊപ്പം രക്ഷാപ്രവർത്തന ബോട്ടിലാണ് ആമിർ ഇരിക്കുന്നത്. തമിഴ് നടൻ അജിത് കുമാറിൽ നിന്നും ആമിറിന് സഹായം ലഭിച്ചതായാണ് റിപ്പോർട്ട്. മാതാവിന്റെ ചികിത്സയ്ക്കായാണ് ആമിർ ചെന്നൈയിലെത്തിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
December 08, 2023 11:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചെന്നൈ പ്രളയത്തിൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ വീടും വെള്ളക്കെട്ടിൽ; വൈറലായി വീഡിയോ