Rajinikanth: രജനികാന്ത് ബദരീനാഥിലെത്തി പ്രാർത്ഥിച്ചു; വീഡിയോ പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
ക്ഷേത്രദർശനം നടത്തുന്ന നടന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്
സൂപ്പർതാരം രജനികാന്ത് തിങ്കളാഴ്ച ഉത്തരാഖണ്ഡിലെ പുണ്യസ്ഥലമായ ബദരീനാഥ് ധാമിലെത്തി. അടുത്ത മാസം ശൈത്യകാലത്തിനായി ക്ഷേത്രനട അടയ്ക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് താരത്തിന്റെ സന്ദർശനം. രജനികാന്തിന് ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്രസമിതി ഊഷ്മളമായ സ്വീകരണം നൽകി.
ഛാർ ധാം തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബദരീനാഥ് ധാമിൽ, പ്രത്യേകിച്ച് ശൈത്യകാലത്ത് നട അടയ്ക്കുന്നതിന് മുമ്പായി ഓരോ വർഷവും ലക്ഷക്കണക്കിന് ഭക്തർ എത്താറുണ്ട്. ക്ഷേത്രദർശനം നടത്തുന്ന നടന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കഴിഞ്ഞ ആഴ്ചയാണ് രജനികാന്ത് ഹിമാലയത്തിൽ തന്റെ ആത്മീയ യാത്ര ആരംഭിച്ചത്. അദ്ദേഹം ഋഷികേശിലെ ആശ്രമത്തിൽ താമസിക്കുകയും തുടർന്ന് കർണ്ണപ്രയാഗിലേക്ക് പോകുകയും ചെയ്തു. യാത്രാമധ്യേ, പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഒരു റോഡരികിലെ കടയിൽ നിന്ന് അദ്ദേഹം സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചു. മുണ്ട് മടക്കിക്കുത്തി അദ്ദേഹം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ആരാധകരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഒരാഴ്ച നീണ്ട യാത്രയ്ക്ക് ശേഷമാണ് അദ്ദേഹം ഇന്ന് ബദരീനാഥ് ക്ഷേത്രം സന്ദർശിച്ചത്.
advertisement
#WATCH | Uttarakhand | Superstar Rajinikanth visited Badrinath Dham today and offered prayers to Lord Badri Vishal.
(Video source: Shri Badrinath-Kedarnath Temple Committee) pic.twitter.com/EVUH8CZBZQ
— ANI (@ANI) October 6, 2025
ക്ഷേത്രസമിതിയുടെ അറിയിപ്പ് പ്രകാരം, ബദരീനാഥ് ധാമിന്റെ നട ശൈത്യകാലത്തിനായി നവംബർ 25ന് ഉച്ചകഴിഞ്ഞ് 2.56ന് അടയ്ക്കും. ഈ വാർഷിക അടച്ചിടലോടെ തീർത്ഥാടന കാലത്തിന് അവസാനമാകും. വസന്തകാലത്താണ് ക്ഷേത്രം വീണ്ടും തുറക്കുക. ഈ വർഷം, സമീപത്തുള്ള കേദാർനാഥ് ധാമിലെ നട ഒക്ടോബർ 23-ന് ശൈത്യകാലത്തിനായി അടയ്ക്കും. മഞ്ഞുവീഴ്ചയും കഠിനമായ കാലാവസ്ഥയും കാരണം പ്രവേശനം നിയന്ത്രിക്കുന്നതിന് മുമ്പായി പ്രാർത്ഥനകൾ അർപ്പിക്കാൻ തീർത്ഥാടകർ ഈ സമയത്ത് എത്താറുണ്ട്.
advertisement
രജനികാന്ത് അടുത്തതായി അഭിനയിക്കുന്നത് 'ജയിലർ 2'ലാണ്. മുൻ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ ഈ രണ്ടാം ഭാഗത്തിനായി അദ്ദേഹം സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായി വീണ്ടും ഒന്നിക്കുകയാണ്. 2023-ൽ പുറത്തിറങ്ങിയ 'ജയിലറി'ലെ പ്രധാന അഭിനേതാക്കളെ രണ്ടാംഭാഗത്തിലും നിലനിർത്തിയിട്ടുണ്ട്, കൂടാതെ നന്ദമുരി ബാലകൃഷ്ണ, എസ് ജെ സൂര്യ, ഫഹദ് ഫാസിൽ എന്നിവരും പുതുതായി അണിചേരുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ്, രജനികാന്ത് ചിത്രത്തിന്റെ ഒരു പ്രധാന ഷെഡ്യൂൾ കേരളത്തിൽ പൂർത്തിയാക്കിയിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Badrinathpuri,Chamoli,Uttarakhand (Uttaranchal)
First Published :
October 06, 2025 6:54 PM IST