Bhagya Suresh | 'ഗന്ധർവഗാനത്തിന്' ചുവടുവച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും മരുമകൻ ശ്രേയസും
- Published by:meera_57
- news18-malayalam
Last Updated:
'റൈഫിൾ' ക്ലബിലെ 'ഗന്ധർവ ഗാനം' എന്ന പാട്ടിനാണ് ഭാഗ്യയും ശ്രേയസും ചേർന്ന് ചുവടുകൾ തീർത്തത്
കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മൂത്തമകൾ ഭാഗ്യ സുരേഷിന്റെ (Bhagya Suresh) വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നു. സുഹൃത്ത് കൂടിയായിരുന്ന ശ്രേയസ് മോഹനാണ് സുരേഷ് ഗോപിയുടെ മരുമകൻ. ഇദ്ദേഹത്തിന്റെ നാല് മക്കളിൽ ഭാഗ്യയുടെ വിവാഹമാണ് ഇതുവരെ കഴിഞ്ഞത്. പോയവർഷം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയും കാരണവരുമായിരുന്നു. മാസങ്ങൾക്കിപ്പുറം ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ച് സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഊട്ടിയുറപ്പിച്ചു.
ഭാഗ്യയും ശ്രേയസും നല്ല നർത്തകരാണ്. വിവാഹത്തിലേക്കെത്തും മുൻപേ, ഏറെക്കാലം സൗഹൃദം സൂക്ഷിച്ചിരുന്ന ഇവർ രണ്ടുപേരും ചേർന്നവതരിപ്പിച്ച ഒരു യൂട്യൂബ് നൃത്ത വീഡിയോ വിവാഹത്തിന് മുൻപ് വൈറലായി മാറിയിരുന്നു. അന്ന് ഭാഗ്യ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. അധികനാൾ ഈ ചാനൽ ഭാഗ്യ സജീവമാക്കി നിർത്താൻ ശ്രമിച്ചില്ല.
ഒന്നാം വിവാഹവാർഷികം ആഘോഷിച്ച മകൾക്കും മരുമകനും സുരേഷ് ഗോപി, ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആശംസ അറിയിച്ചിരുന്നു. ആരോഗ്യം അനുവദിക്കാഞ്ഞത് മൂലം മകൾക്കും മരുമകനും ഒപ്പം ആ നല്ല ദിനം ആഘോഷമാക്കാൻ സാധിച്ചില്ല എന്നും അദ്ദേഹം പോസ്റ്റിലെ കുറിപ്പിൽ ചേർത്തിരുന്നു. ഇപ്പോഴിതാ, ഭാഗ്യയും ശ്രേയസും ചേർന്ന് മറ്റൊരു നൃത്താവതരണവുമായി വന്നിരിക്കുന്നു.
advertisement
അടുത്തിടെ തിയേറ്ററിൽ ഹിറ്റ് തീർത്ത മലയാള ചിത്രം 'റൈഫിൾ' ക്ലബിലെ 'ഗന്ധർവ ഗാനം' എന്ന പാട്ടിനാണ് ഭാഗ്യയും ശ്രേയസും ചേർന്ന് ചുവടുകൾ തീർത്ത് അവതരിപ്പിച്ചത്. ഇവർക്കൊപ്പം അരവിന്ദ് എന്ന സുഹൃത്തും ചേരുന്നു. മകളുടെയും മരുമകന്റെയും നൃത്ത വീഡിയോ സുരേഷ് ഗോപിയും സ്റ്റോറിയിലൂടെ ഷെയർ ചെയ്‌തു. ആ നൃത്ത വീഡിയോ ഇവിടെ കാണാം.
advertisement
Summary: Bhagya Suresh, daughter of Union Minister of States cum actor Suresh Gopi, along with her husband Sreyas Mohan, have danced to the peppy number 'Gandharva Gaanam' from the Malayalam movie 'Rifle Club'. A reels video was posted on Instagram
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 25, 2025 4:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Bhagya Suresh | 'ഗന്ധർവഗാനത്തിന്' ചുവടുവച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും മരുമകൻ ശ്രേയസും









