'ജീവിതത്തിലാദ്യമായി അച്ഛന്‍ ഒരു സ്യൂട്ട് മേടിച്ചു തന്ന മധുരമുള്ള ഓര്‍മ ഇന്നും ഭദ്രം' സുരേഷ് ഗോപി
- Published by:Vishnupriya S
- news18-malayalam
Last Updated:
അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം നിൽക്കുന്ന സുരേഷ് ഗോപിയെയാണ് ചിത്രത്തിൽ കാണുന്നത്
കുടുംബത്തിനൊപ്പമുള്ള ഒരു പഴയകാല ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം നിൽക്കുന്ന സുരേഷ് ഗോപിയെയാണ് ചിത്രത്തിൽ കാണുന്നത്.
'മധുരമുള്ള ഓര്‍മ്മകള്‍. ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ ഒരു സ്യൂട്ട് മേടിച്ചു തന്നതിന്റെ സന്തോഷം ഞങ്ങളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. അതും ഇട്ടു കൊണ്ട് ആദ്യമായി മദ്രാസ് നഗരത്തില്‍ ഇറങ്ങിയത് ഇന്നും ഓര്‍മകളില്‍ ഭദ്രം', എന്നാണ് സുരേഷ് ഗോപി ചിത്രത്തിനു അടിക്കുറിപ്പു നൽകിയത്.
അമ്മയ്ക്ക് അരികിൽ വലതുവശത്തു നിൽക്കുന്ന കോട്ടിട്ട കുട്ടിയാണ് സുരേഷ് ഗോപി. സുഭാഷ് ഗോപി, സുനിൽ ഗോപി, സനിൽ ഗോപി എന്നിവരെയും ചിത്രങ്ങളിൽ കാണാം. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രവും വൈറലായിരുന്നു. കൊല്ലം ജില്ലയിലെ ചവറയ്ക്ക് സമീപം കായലിനും കടലിനും നടുവിൽ സ്ഥിതി ചെയ്യുന്ന കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രം സന്ദർശിച്ച ശേഷമുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചത്.
advertisement
'പേരാലിൽ മണി കെട്ടിയാൽ ഏതാഗ്രഹവും സാധിച്ചു തരുന്ന കാട്ടിൽ മേക്കതിൽ ദേവിയെ തൊഴുതു വണങ്ങി ഒരു സായാഹ്നം' എന്ന കുറിപ്പോടെയാണ് ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 30, 2024 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ജീവിതത്തിലാദ്യമായി അച്ഛന്‍ ഒരു സ്യൂട്ട് മേടിച്ചു തന്ന മധുരമുള്ള ഓര്‍മ ഇന്നും ഭദ്രം' സുരേഷ് ഗോപി


