'ജന്മനക്ഷത്രദിനം ആഘോഷമാക്കും'; ജന്മദിനത്തിൽ നടൻ മധുവിന്‍റെ വീട്ടിലെത്തി സുരേഷ് ഗോപി

Last Updated:

ലാലിനെയും മമ്മൂക്കയെയും വിളിച്ച് സംസാരിച്ച ശേഷം ഉറപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു

നടൻ മധുവിന്റെ വീട്ടിലെത്തി 91-ാം ജന്മദിന ആശംസകളറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മധുവിന്റെ കണ്ണമ്മൂലയിലെ വസതിയിൽ സുരേഷ് ഗോപിയും ഭാര്യ രാധികയും നേരിട്ടെത്തിയത്. മധുവിന്റെ ജന്മനക്ഷത്രം വലിയൊരു ആഘോഷമാക്കാൻ ആലോചിക്കുന്നുണ്ടെന്ന് മാധ്യമങ്ങളോട് സുരേഷ് ഗോപി വെളിപ്പെടുത്തി.
അതിനുള്ള അനുവാദം അദ്ദേഹം തന്നിട്ടുണ്ടെന്നും വളരെ ചെറിയ രീതിയിൽ ഇവിടെ വച്ചു തന്നെ ആഘോഷം നടത്താനാണ് ആലോചിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ലാലിനെയും മമ്മൂക്കയെയും വിളിച്ച് സംസാരിച്ച ശേഷം ഉറപ്പിക്കും. അദ്ദേഹത്തിന് ഇവിടെ തന്നെയാണ് താൽപര്യം. അവരുടെ സൗകര്യം കൂടി നോക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ചോതി’ നക്ഷത്രക്കാരനായ മധുവിന്റെ നാൾ അനുസരിച്ചുള്ള പിറന്നാൾ വരുന്ന 5ന് ആണ്.
ഏറെ നേരം മധുവിനും കുടുംബത്തിനൊപ്പം ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. രാധികയുടെ അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു. കേന്ദ്രമന്ത്രി ആയതിനുശേഷം ഇതാദ്യമായാണ് സുരേഷ് ഗോപി മധുവിനെ നേരില്‍ കാണുന്നത്. സുരേഷ് ഗോപിക്ക് സ്നേഹോപഹാരമായി മധു സ്വർണ മോതിരവും സമ്മാനിച്ചു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്രതാരങ്ങൾ സമൂഹമാധ്യമത്തിലൂടെ മധുവിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ജന്മനക്ഷത്രദിനം ആഘോഷമാക്കും'; ജന്മദിനത്തിൽ നടൻ മധുവിന്‍റെ വീട്ടിലെത്തി സുരേഷ് ഗോപി
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement