ട്രെയിനിൽ യാത്രക്കാരനെ മർദിച്ച ടിടിഇക്ക് സസ്‌പെന്‍ഷന്‍; ഇത്തരം മോശം പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ലെന്ന് റെയിൽവേ മന്ത്രി
- Published by:Anuraj GR
- news18-malayalam
Last Updated:
യാത്രക്കാരനോട് എഴുന്നേറ്റു നില്‍ക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ, ഇയാളെ ആവര്‍ത്തിച്ച് തല്ലുന്നതും വീഡിയോയിൽ കാണാം
ട്രെയിനിൽ വെച്ച് യാത്രക്കാരനെ മര്‍ദിച്ച ടിടിഇയെ സസ്‌പെന്‍ഡ് ചെയ്തു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് റെയിൽവേ അധികൃതരുടെ നടപടി. ബറൗണി-ലഖ്‌നൗ എക്‌സ്‌പ്രസ്സിൽ പരിശോധനക്കിടെ യാത്രക്കാരനെ ടിടിഇ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യാത്രക്കാരനോട് എഴുന്നേറ്റു നില്‍ക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ, ഇയാളെ ആവര്‍ത്തിച്ച് തല്ലുന്നതും വീഡിയോയിൽ കാണാം.
അതേസമയം താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നും യാത്രക്കാരൻ പറയുന്നുണ്ട്. കൂടാതെ സഹയാത്രികൻ ഇയാളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതു തടയാനും ടിടിഇ ശ്രമിച്ചു. എന്തിനാണ് യാത്രക്കാരനെ മർദ്ദിക്കുന്നതെന്നും സഹയാത്രികൻ ചോദ്യം ചെയ്യുന്നതും വീഡിയോയിൽ കേൾക്കാം. എന്നാൽ അദ്ദേഹത്തോടും ഉദ്യോഗസ്ഥൻ കയർത്തു. സംഭവത്തിൽ ഉദ്യോഗസ്ഥൻ പ്രകോപനത്തോടെ പെരുമാറിയതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. എങ്കിലും ടിക്കറ്റിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായതെന്നാണ് വിവരം.
Train number 15203, Barauni Lucknow Express.
Dear @AshwiniVaishnaw this is how secure and safe is train journey for common citizens.pic.twitter.com/cpUBv4RXIE
— NCMIndia Council For Men Affairs (@NCMIndiaa) January 18, 2024
advertisement
ഇതിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിച്ചതോടെ വിഷയം റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിരവധി ആളുകളും രംഗത്തെത്തി. റെയിൽവേ മന്ത്രിയോട് കർശന നടപടി സ്വീകരിക്കണമെന്ന് നിരവധി ആളുകൾ ആവശ്യപ്പെട്ടിരുന്നു.
" ഒരു യാത്രക്കാരൻ ടിക്കറ്റില്ലാതെ ആണ് യാത്ര ചെയ്യുന്നതെങ്കിൽ പോലും, ഒരു സർക്കാർ ഉദ്യോഗസ്ഥൻ അയാളെ ഇത്തരത്തിൽ മർദ്ദിക്കുന്നത് ശരിയല്ല, അയാളെ നിയമപ്രകാരം റെയിൽവേ പോലീസിന് കൈമാറണമായിരുന്നു. അതിനാൽ ഈ സംഭവം അന്വേഷിക്കുകയും ഈ ടിടിഇക്കെതിരെ ഉടനടി ആവശ്യമായ നടപടി സ്വീകരിക്കണം " എന്നും എക്സിലുടെ ഒരു ഉപഭോക്താവ് കുറിച്ചു. "അയാളെ ടിടിഇ പോസ്റ്റിൽ നിന്ന് നീക്കം ചെയ്യുക. ഈ വീഡിയോ വളരെ വേദനിപ്പിക്കുന്നതാണ്. അക്രമം ഒരിക്കലും വാഴിക്കരുത്" എന്ന് മറ്റൊരാളും പറഞ്ഞു.
advertisement
സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ടിടിഇയെ സസ്പെൻഡ് ചെയ്തതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിക്കുകയായിരുന്നു. ഇത്തരം മോശം പെരുമാറ്റങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ടിടിഇയെ സസ്പെൻഡ് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. നോർത്ത് ഈസ്റ്റേൺ റെയിൽവേയും ഇക്കാര്യം സ്ഥിരീകരിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Lucknow,Lucknow,Uttar Pradesh
First Published :
January 20, 2024 10:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ട്രെയിനിൽ യാത്രക്കാരനെ മർദിച്ച ടിടിഇക്ക് സസ്‌പെന്‍ഷന്‍; ഇത്തരം മോശം പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ലെന്ന് റെയിൽവേ മന്ത്രി