advertisement

കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും ഉൾക്കൊള്ളുന്ന പോലീസ് കഥ; സൈജു കുറുപ്പിന്റെ 'ആരം' പൂർത്തിയായി

Last Updated:

ഒരു ഇമോഷണൽ ഡ്രാമ തില്ലർ ജോണർ എന്ന് ചിത്രത്തെ മൊത്തത്തിൽ വിശേഷിപ്പിക്കാം. പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന സിനിമ കൂടിയാണിത്

ആരം
ആരം
കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും അരിച്ചുപെറുക്കി പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന 'ആരം' എന്ന സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം പൂർത്തിയായി. നാൽപ്പത്തിയഞ്ചു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഫെബ്രുവരി 25ന് പൂർത്തിയായത്. പ്രശസ്ത ആഡ് ഫിലിം മേക്കറായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. ജുനൈസ് ബാബു നിർമ്മിക്കുന്നു.
ഏറെ ദുരൂഹതകളും, സസ്പെൻസുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഒരു പോലീസ് കഥ, തികഞ്ഞ ഉദ്വേഗത്തിലും, മികച്ച കെട്ടുറപ്പിലും, അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വരുന്ന ഒരു പ്രശ്നവും അതിൻ്റെ പിന്നാലെ എത്തുന്ന സംഭവങ്ങളുമാണ് ചിത്രത്തിലുടെ അവതരിപ്പിക്കാൻ സംവിധായകൻ രജീഷ് പരമേശ്വരൻ ശ്രമിക്കുന്നത്.
ഒരു ഇമോഷണൽ ഡ്രാമ തില്ലർ ജോണർ എന്ന് ചിത്രത്തെ മൊത്തത്തിൽ വിശേഷിപ്പിക്കാം. പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന സിനിമ കൂടിയാണിത്.
advertisement
സൈജു കുറുപ്പാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൈജു ഇതുവരെ കൈകാര്യം ചെയ്യാത്ത വിധത്തിലുള്ള തികച്ചും സീരിയസായ ഒരു കഥപാത്രമാണ് ഇതിലെ സി.ഐ. ആൻ്റോ. അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്, അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്, റിയാസ് നർമ്മ കല, മനോജ് കെ.യു., ജയരാജ് വാര്യർ, അപ്പുണ്ണി ശശി, കോഴിക്കോട് ജയരാജ്, ഉണ്ണി ലാലു, ഗോകുലൻ, ഹരിത്, സുരഭി സന്തോഷ് രമാദേവി, അൻഷ മോഹൻ, മാസ്റ്റർ ആദം എറിക്ക് എന്നിവരും പ്രധാന താരങ്ങളാണ്.
advertisement
സുഗീത് സംവിധാനം ചെയ്ത 'കിനാവള്ളി' എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങൾ - കൈതപ്രം, ജിസ് ജോയ്, ജോപോൾ; സംഗീതം - രോഹിത് ഗോപാലകൃഷ്ണൻ. ജെയ്ക്സ് ബിജോയുടെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.
പ്രൊഡക്ഷൻ ഡിസൈനർ - ബാബു പിള്ള, കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ, മേക്കപ്പ് - മനോജ്‌ കിരൺ രാജ്, സ്റ്റിൽസ് - സിബി ചീരൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷിബിൻ കൃഷ്ണ, ഫിനാൻസ് കൺട്രോളർ - ഷിജോ ഡോമിനിക്, പ്രൊഡക്ഷൻ മാനേജർ - മെഹ്മൂദ് കാലിക്കട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷാജി കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ-നികേഷ് നാരായണൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും ഉൾക്കൊള്ളുന്ന പോലീസ് കഥ; സൈജു കുറുപ്പിന്റെ 'ആരം' പൂർത്തിയായി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement