16കാരനായ വിദ്യാര്‍ഥിക്ക് നഗ്ന ചിത്രങ്ങളും വീഡിയോയും അയച്ച 26കാരിയായ അധ്യാപിക ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു

Last Updated:

സാമൂഹികമാധ്യമമായ സ്‌നാപ്ചാറ്റ് വഴിയാണ് അധ്യാപിക ന​ഗ്ന ചിത്രങ്ങൾ ഇവർ അയച്ചത്

News18
News18
16കാരനായ വിദ്യാര്‍ഥിക്ക് നഗ്ന ചിത്രങ്ങളും വീഡിയോയും അയച്ച 26കാരിയായ അധ്യാപിക കുറ്റംസമ്മതിച്ചു. യുഎസിലെ മിസോറിയിലെ സെന്റ് ജെയിംസ് ഹൈസ്‌കൂളിലെ മുന്‍ അധ്യാപികയായ റിക്കി ലിന്‍ ലാഫ്‌ലിനാണ് വിദ്യാര്‍ഥിക്ക് നഗ്നചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. 2023 സെപറ്റംബര്‍ എട്ടിനും ഒക്ടോബര്‍ 19നും ഇടയില്‍ സാമൂഹികമാധ്യമമായ സ്‌നാപ്ചാറ്റ് വഴിയാണ് ലാഫ്‌ലിന വീഡിയോകളും ചിത്രങ്ങളും വിദ്യാർഥിക്ക് അയച്ചു നല്‍കിയെന്ന പരാതിയില്‍ അധ്യാപികയ്‌ക്കെതിരേ അന്വേഷണം നടന്നുവരികയായിരുന്നു.
ലാഫ്‌ലിന്‍ സ്‌നാപ്ചാറ്റില്‍ തന്നെ ബന്ധപ്പെട്ടതായും ക്ലാസ് മുറിയില്‍വെച്ച് ചുംബിക്കുകയും ശാരീരിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് വിദ്യാര്‍ഥി പറഞ്ഞതായി മാരീസ് കൗണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കെആര്‍സിജി റിപ്പോര്‍ട്ടു ചെയ്തു.
സ്‌നാപ്ചാറ്റില്‍ ബന്ധപ്പെട്ടതിന് ശേഷം കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങിയതായി വിദ്യാര്‍ഥി പറഞ്ഞു. ഒക്ടോബര്‍ 14ന് അധ്യാപിക തന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നും വിദ്യാര്‍ഥി പറഞ്ഞു. എന്നാല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ക്ഷണിച്ചപ്പോള്‍ വിദ്യാര്‍ഥി 'ഒഴിവുകഴിവുകള്‍' പറഞ്ഞതായും 'നന്നായി തോന്നിയില്ലെന്നും' ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലാഫ്‌ലിനെതിരായ കുറ്റങ്ങള്‍
തുടക്കത്തില്‍ ഗുരുതരമായ കുറ്റങ്ങളാണ് ലാഫ്‌ലിനെതിരേ ചാര്‍ത്തിയത്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കൈവശം വയ്ക്കല്‍, ബലാത്സംഗം, പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ലൈംഗികമായി ചൂഷണം ചെയ്യല്‍, തെളിവ് നശിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് അശ്ലീലമായ വസ്തുക്കള്‍ നല്‍കല്‍, 18 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കടത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഒന്നിലധികം കുറ്റങ്ങളാണ് പ്രോസിക്യൂട്ടര്‍മാര്‍ അധ്യാപികയ്‌ക്കെതിരേ ചുമത്തിയത്.
advertisement
കുറ്റസമ്മത കരാറിന്റെ ഭാഗമായി ഇവര്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ ഒഴിവാക്കുകയായിരുന്നു. നിര്‍ബന്ധിത ജയില്‍ശിക്ഷ ലഭിക്കാത്ത കുറഞ്ഞ കുറ്റമായ ഒരു കുട്ടിയുടെ ക്ഷേമത്തെ അപകടപ്പെടുത്തിയായി ഒടുവില്‍ അധ്യാപിക സമ്മതിച്ചു. കഴിഞ്ഞയാഴ്ച അവര്‍ക്ക് അഞ്ച് വര്‍ഷത്തെ നല്ലനടപ്പ് ശിക്ഷ വിധിച്ചു.
സെന്റ് ജെയിംസ് ഹൈസ്‌കൂളിലെ അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള അനുചിതമായ ബന്ധത്തെക്കുറിച്ച് ഫെല്‍പ്‌സ് കൗണ്ടി ഡിറ്റക്ടീവ് ഉദ്യോഗസ്ഥരെ അറിയിച്ചതിന് പിന്നാലെയാണ് ലാഫ്ലിനെതിരേ അന്വേഷണം ആരംഭിച്ചത്. മുന്നറിയിപ്പിന് പിന്നാലെ ബന്ധപ്പെട്ട അധികാരികള്‍ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. കേസ് ശ്രദ്ധയില്‍പ്പെട്ടതോടെ സ്ഥലം മാറ്റത്തിന് അനുമതി നല്‍കുകയും 2023 മേയ് മാസത്തില്‍ നടപടികള്‍ ഗ്രണ്ടി കൗണ്ടിയിലേക്ക് മാറ്റുകയും ചെയ്തു. ന്യായമായ നിയമപ്രക്രിയയും പൊതുജനശ്രദ്ധയും ഉറപ്പാക്കുന്നതിനാണ് സ്ഥലം മാറ്റിയതെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ലാഫ്‌ലിനെതിരേ ആരോപണങ്ങള്‍ ഉയരുകയും നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തതോടെ കേസ് പൊതുജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
16കാരനായ വിദ്യാര്‍ഥിക്ക് നഗ്ന ചിത്രങ്ങളും വീഡിയോയും അയച്ച 26കാരിയായ അധ്യാപിക ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement