ടീച്ചർ ക്ലാസ്സ് മുറിയിലിരുന്ന് മൂളിപ്പാട്ടും പാടി തലയിൽ എണ്ണ തേച്ചു മസ്സാജ് ചെയ്തു; വീഡിയോ വൈറലായതോടെ വീട്ടിലായി
- Published by:ASHLI
- news18-malayalam
Last Updated:
നൈറ്റ് ഡ്രസ്സും ധരിച്ച് ബോളിവുഡ് ഗാനം പാടിക്കൊണ്ട് കൈയ്യിൽ എണ്ണ പകർന്ന് തല മസാജ് ചെയ്യുകയാണ് വീഡിയോയിൽ അധ്യാപിക
വിദ്യാർത്ഥികൾ നോക്കി നിൽക്കെ ക്ലാസ്സ് മുറിയിൽ ഇരുന്ന് മൂളിപ്പാട്ടും പാടി തലയിൽ എണ്ണ തേച്ച പ്രൈമറി സ്കൂൾ അധ്യാപികയ്ക്ക് സസ്പെൻഷൻ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. നൈറ്റ് ഡ്രസ്സും ധരിച്ച് ബോളിവുഡ് ഗാനം പാടിക്കൊണ്ട് കൈയ്യിൽ എണ്ണ പകർന്ന് തല മസാജ് ചെയ്യുകയാണ് വീഡിയോയിൽ അധ്യാപിക.
ഖുർജ ബ്ലോക്കിലെ മുണ്ടഖേഡ പ്രൈമറി സ്കൂളിലാണ് വീഡിയോ റെക്കോർഡ് ചെയ്തത്. സാവൻ കി ഘട്ടാ ഛായ് , ദീവാന ഹുവാ ബാദൽ തുടങ്ങിയ പഴയ ബോളിവുഡ് ഗാനങ്ങൾ അവരുടെ ഫോണിൽ പ്ലേ ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ, ഉത്തർപ്രദേശിലെ സർക്കാർ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും അധ്യാപകരുടെ ഉത്തരവാദിത്തത്തിന്റെയും അവസ്ഥയ്‌ക്കെതിരെ പ്രതിഷേധം ഉയർത്തി.
ALSO READ: പ്ലസ് വൺ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ചുവന്ന അധ്യാപിക അറസ്റ്റിൽ; ഒരുവർഷമായി ഫൈവ് സ്റ്റാർ ഹോട്ടലുകളിലെത്തിച്ചും പീഡനം
സംഭവത്തിൽ അധ്യാപകയെ ഉടനടി സസ്‌പെൻഡ് ചെയ്തതായി ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർ ലക്ഷ്മികാന്ത് പാണ്ഡെ സ്ഥിരീകരിച്ചു. അതേസമയം മുംബൈയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മദ്യം നൽകി ഒരു വർഷമായി പീഡിപ്പിച്ചുവന്ന അധ്യാപിക അറസ്റ്റിലായിരുന്നു.
advertisement
മുംബൈയിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിലൊന്നിലെ അധ്യാപികയെയാണ് പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയായ വിദ്യാർത്ഥി അധ്യാപികയുടെ പീഡനത്തെപറ്റി കുടുംബത്തോട് പരാതിപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
July 24, 2025 7:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ടീച്ചർ ക്ലാസ്സ് മുറിയിലിരുന്ന് മൂളിപ്പാട്ടും പാടി തലയിൽ എണ്ണ തേച്ചു മസ്സാജ് ചെയ്തു; വീഡിയോ വൈറലായതോടെ വീട്ടിലായി