advertisement

ആർക്കാ ഇത്ര ധൃതി? KSRTC ബസിനെ മണിക്കൂറുകളോളം ഓവർ ടേക്ക് ചെയ്യാൻ സമ്മതിക്കാതെ കാർ

Last Updated:

ഉദുമ മുതൽ ഏഴു കിലോമീറ്റർ ഓളം ബസിനെ മറികടക്കാൻ കാർ യാത്രക്കാരൻ സമ്മതിച്ചില്ല

വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
കെഎസ്ആർടിസി ബസിന് (KSRTC bus) മാർഗതടസ്സം സൃഷ്ടിച്ച് കാർ യാത്രികന്റെ അപകടകരമായ യാത്ര. കാസർഗോഡ് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട സ്വിഫ്റ്റ് ബസ്സിനെയാണ് (KSRTC swift bus) കാർ യാത്രക്കാരൻ മണിക്കൂറുകളോളം ഓവർടേക്ക് ചെയ്യാൻ സമ്മതിക്കാതെ മാർഗ്ഗതടസം സൃഷ്ടിച്ചത്. കാസർഗോഡ് ഡിപ്പോയിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിനാണ് കാർ യാത്രികൻ മണിക്കൂറുകളോളം മാർഗ്ഗതടസം സൃഷ്ടിച്ചത്.
ബസ് കാറിനെ ഓവർടേക്ക് ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. ഉദുമ മുതൽ ഏഴു കിലോമീറ്റർ ഓളം ബസിനെ മറികടക്കാൻ കാർ യാത്രക്കാരൻ സമ്മതിച്ചില്ല. അപകടകരമായ രീതിയിലായിരുന്നു കാറിന്റെ യാത്ര. പല ഘട്ടങ്ങളിലും കെഎസ്ആർടിസി ബസിനെ തൊട്ടുരുമിയാണ് കാർ യാത്രചെയ്തത്. ഇത് ദൃശ്യങ്ങളിൽ നിന്നും വ്യക്തം.
നിരന്തരം ഹോണടിച്ചിട്ടും ബസിന് സൈഡ് കൊടുക്കാൻ കാർ യാത്രക്കാരൻ തയ്യാറായിരുന്നില്ല. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ നീലേശ്വരം പോലീസിൽ പരാതി നൽകി. ദൃശ്യങ്ങൾ ഉൾപ്പെടെ പരാതിയായി സമർപ്പിച്ചു.
advertisement
Summary: A car passenger created a dangerous journey by blocking the road for a KSRTC bus. The car passenger did not allow the Swift bus that left Kasaragod for Kottayam to overtake and blocked the road for several hours. The car passenger blocked the road for several hours for the KSRTC Swift Superfast Express that left Kasaragod depot for Kottayam
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആർക്കാ ഇത്ര ധൃതി? KSRTC ബസിനെ മണിക്കൂറുകളോളം ഓവർ ടേക്ക് ചെയ്യാൻ സമ്മതിക്കാതെ കാർ
Next Article
advertisement
അതിവേഗ റെയിലിനായി മെട്രോമാൻ ഇ.ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് തുറന്നു
അതിവേഗ റെയിലിനായി മെട്രോമാൻ ഇ.ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് തുറന്നു
  • മെട്രോമാൻ ഇ.ശ്രീധരൻ പൊന്നാനിയിൽ അതിവേഗ റെയിൽ പദ്ധതിക്കായി ഓഫീസ് തുറന്നു.

  • പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ റെയിൽവേ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശ്രീധരൻ പറഞ്ഞു.

  • ജനങ്ങൾക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ നേരിട്ട് എത്തി ദൂരീകരിക്കാമെന്നും ഗുണം വിശദീകരിക്കുമെന്നും വ്യക്തമാക്കി.

View All
advertisement