HOME /NEWS /Buzz / Most Liked Tweet of 2020 | 2020ൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയത് താരദമ്പതികളുടെ ഈ വാർത്ത

Most Liked Tweet of 2020 | 2020ൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയത് താരദമ്പതികളുടെ ഈ വാർത്ത

Twitter

Twitter

Most Liked Tweet of 2020 | വർഷം അവസാനിക്കാറായപ്പോൾ ഈ വർഷത്തെ ഏറ്റവും കൂടുതൽ ലൈക്കും റീട്വീറ്റും ലഭിച്ച പോസ്റ്റുകൾ ഏതൊക്കെയെന്ന് പുറത്തുവിട്ടിരിക്കുകയാണ് ട്വിറ്റർ ഇന്ത്യ

  • Share this:

    2020 എന്ന വർഷം അവസാനിക്കാൻ ഇനി ഏതാനം ദിവസങ്ങൾ കൂടി മാത്രമേയുള്ളു. വർഷം അവസാനിക്കാറായപ്പോൾ ഈ വർഷത്തെ ഏറ്റവും കൂടുതൽ ലൈക്കും റീട്വീറ്റും ലഭിച്ച പോസ്റ്റുകൾ ഏതൊക്കെയെന്ന് പുറത്തുവിട്ടിരിക്കുകയാണ് ട്വിറ്റർ ഇന്ത്യ. ഈ വർഷത്തെ ഏറ്റവും ചർച്ചാവിഷയമായ കൊറോണയെയും മറ്റും പിന്തള്ളി ഈ താരദമ്പതികളാണ് ട്വിറ്ററിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയിരിക്കുന്നത്.

    ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും നടി അനുഷ്ക ശർമയും നടത്തിയ ട്വീറ്റാണ് 2020 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ അടക്കിവാണത്. ട്വിറ്റർ ഇന്ത്യ നടത്തിയ വാർഷിക പരിശോധനയിൽ ഭാര്യ അനുഷ്കയുടെ ഗർഭിണിയാണെന്ന് അറിയിക്കുന്ന വിരാടിന്റെ ട്വീറ്റാണ് ഈ വർഷത്തെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ട്വീറ്റായി പ്രഖ്യാപിച്ചിരിക്കുന്നത്.

    ഓഗസ്റ്റ് 27 നാണ് ഇരുവരും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വാർത്ത പങ്കുവെച്ചത്. "ഇനി ഞങ്ങൾ മൂന്നുപേർ! 2021 ജനുവരി യിൽ എത്തും" എന്ന അടിക്കുറിപ്പോടെയോണ് കോഹ്‌ലി ഇരുവരുടെയും ഫോട്ടോ പങ്കിട്ടത്.

    എന്നാല്‍ ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെട്ടത് തമിഴ് സൂപ്പർ താരം വിജയുടെ ചിത്രമാണെന്നും ട്വിറ്റർ ഇന്ത്യ പറഞ്ഞു. ഒരു പൊതുപരിപാടിക്കിടയിൽ വാനിന്റെ മുകളിൽ കയറി ആരാധകർക്കൊപ്പെ എടുത്ത സെൽഫിയാണ് 2020ലെ ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെട്ട ചിത്രം.

    First published:

    Tags: Actor Vijay, Anushka Sharma, Twitter, Virat kohli, Year Ender 2020