തടിയും പൊക്കവും കൂട്ടുകെട്ടിനൊരു തടസമല്ല; കുട്ടിയാനയ്ക്ക് കൂട്ട് മിലോ നായ

Last Updated:

കഴിഞ്ഞദിവസം ഈ വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷം 11,000 തവണയാണ് ഇത് ആളുകൾ കണ്ടത്. ടൺ കണക്കിന് രസകരമായ പ്രതികരണങ്ങളാണ് ഇതിന് മറുപടിയായി ഉള്ളത്.

തായ് ലൻഡ്: എല്ലാവർക്കും ഒരു നല്ല സുഹൃത്തിനെ വേണം. ഒരു കുട്ടിയാനയും നായയും ഒരുമിച്ചുള്ള കൂട്ടുകെട്ടാണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്. വീഡിയോയിൽ തായ്‌ലൻഡിലെ എലിഫന്റ് നേച്ചർ പാർക്കിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഉള്ളത്.
മിലോ എന്ന നായയോടൊപ്പം കളിക്കുന്ന യിൻ‌ഡി എന്ന കുട്ടിയാനയാണ് നെറ്റിസൺസിന്റെ വാത്സല്യം അപ്പാടെ കൊണ്ടുപോകുന്നത്. 2015 ൽ ചിത്രീകരിച്ച വീഡിയോയാണ് ഇത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് ഓഫീസർ സുശാന്ത നന്ദ വ്യാഴാഴ്ച ട്വിറ്ററിൽ വീണ്ടും പോസ്റ്റ് ചെയ്തതോടെയാണ് വീഡിയോ വീണ്ടും വൈറലാകുന്നത്.
advertisement
'എല്ലാ രൂപത്തിലും ഭാവത്തിലും സുഹൃത്തുക്കൾ എത്തുന്നു' - വീഡിയോ പങ്കുവച്ചു കൊണ്ട് അദ്ദേഹം കുറിച്ചു. കുട്ടിയാന മിലോ എന്ന നായക്കൊപ്പം കളിക്കുന്നതാണ് വീഡിയോ. യിൻഡി എന്ന ആന നായയെ ആദ്യമായി കാണുമ്പോൾ പരിഭ്രമിച്ചു മാറി നിൽക്കുന്നതിന് പകരം നായയോടൊപ്പം കളിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
കഴിഞ്ഞദിവസം ഈ വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷം 11,000 തവണയാണ് ഇത് ആളുകൾ കണ്ടത്. ടൺ കണക്കിന് രസകരമായ പ്രതികരണങ്ങളാണ് ഇതിന് മറുപടിയായി ഉള്ളത്. ദുരുപയോഗം ചെയ്യപ്പെടുന്നതും അനാഥവുമായ ആനകളുടെ സങ്കേതമാണ് തായ്‌ലൻഡിലെ ചിയാങ് മായ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന എലിഫന്റ് നേച്ചർ പാർക്ക്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
തടിയും പൊക്കവും കൂട്ടുകെട്ടിനൊരു തടസമല്ല; കുട്ടിയാനയ്ക്ക് കൂട്ട് മിലോ നായ
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement