ഈ നിഗൂഢ നഗരങ്ങളിലേയ്ക്ക് ഒരു യാത്രയായാലോ? യുകെയിലെ പത്ത് 'പ്രേത നഗരങ്ങൾ'

Last Updated:

1710 മുതൽ 2021 വരെ പ്രസിദ്ധീകരിച്ച പത്രങ്ങളിലെ വിചിത്രമായ കഥകളുടെയും സംഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നഗരങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സാഹസികത ഇഷ്ടപെടുന്നവർക്കായി ഇതാ യുകെയിൽ പത്ത് സ്ഥലങ്ങൾ. സമഗ്ര പര്യവേഷണത്തിലൂടെ പ്രേത നഗരങ്ങൾ എന്ന് വിലയിരുത്തപ്പെടുന്ന പത്തോളം നഗരങ്ങളുടെ പേരുകളാണ് പുറത്ത് വന്നിരിക്കുന്നത്. 1710 മുതൽ 2021 വരെ പ്രസിദ്ധീകരിച്ച പത്രങ്ങളിലെ വിചിത്രമായ കഥകളുടെയും സംഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നഗരങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
100ഓളം പ്രദേശവാസികൾക്ക് പല സമയങ്ങളിലായി അനുഭവപ്പെട്ട ഒമ്പതോളം സംഭവങ്ങളുടെ അടിസ്ഥാനത്തിൽ കേംബ്രിഡ്ജ്ഷയർ നഗരമായ എലി ഏറ്റവും ഭയാനകമായ നഗരങ്ങളുടെ ലിസ്റ്റിൽ ഒന്നാമത്തെത്തി.
ദുർഹാം, സാലിസ്ബറി, യോർക്, ഓക്സ്‌ഫോർഡ് തുടങ്ങിയ നഗരങ്ങളും നിഗൂഢ കഥകളുടെ ഉറവിടമായി ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ആളുകളുടെ നേരിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിലും പത്രങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് പ്രമുഖ കുടുംബ ചരിത്ര വെബ്സൈറ്റ് ആയ ഫൈൻഡ്മൈപാസ്റ്റ് ഈ പ്രേത നഗരങ്ങളുടെ റാങ്കിങ് നടത്തിയത്.
advertisement
ഗവേഷകനായ ജെൻ ബാൾഡ്വിൻ ഏറ്റവുമധികം ആളുകളെ ആകർഷിച്ചു ചില പ്രേത കഥകളെക്കുറിച്ച് പറയുന്നതിങ്ങനെ ” ഡിക്കൻസ് മുതൽ ബ്ലാക്ക് വുമൺ വരെ നീളുന്ന പ്രേത കഥകൾ യുകെ യിലെ ജനങ്ങൾ നൂറ്റാണ്ടുകളായി വളരെ താൽപ്പര്യത്തോടെയാണ് കേൾക്കുന്നത്. പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കപ്പെട്ട കഥകളും റിപ്പോർട്ടുകളുമനുസരിച്ച് പാരാനോർമൽ ആക്ടിവിറ്റീസ് ഏറ്റവും അധികം റിപ്പോർട്ട് ചെയ്യപ്പെടുകയും ഇന്നും ഒരു നിഗൂഢതയായ് തുടരുകയും ചെയ്യുന്ന പ്രധാന നഗരമാണ് എലി”.
advertisement
ഇത്തരം കഥകളും കാര്യങ്ങളുമടങ്ങിയ 70 മില്യൺ ഓൺലൈൻ പേജുകൾ ഇന്ന് ലഭ്യമാണ് എന്നും ജെൻ പറയുന്നു. സൂപ്പർനാച്ചുറൽ പവറുകളെ ഏത് രീതിയിലാണ് നമ്മുടെ പഴയ തലമുറ മനസ്സിലാക്കിയതെന്നും നേരിട്ടതെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയുമെന്നും ഈ ഡിജിറ്റൽ തെളിവുകൾ ആ അന്വേഷണത്തിന് ആക്കം കൂട്ടുമെന്നും ജെൻ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവുമധികം പ്രേത കഥകളുമായി യൂറോപ്പിലെ തന്നെ പേരുകേട്ടൊരു പ്രേത നഗരമായി അറിയപ്പെടുന്നത് യോർക് ആണ്. നിഴൽ രൂപത്തിലുള്ളതും തിരിച്ചറിയാൻ കഴിയാത്തതുമായ പല സാഹചര്യങ്ങളെയും വസ്തുതകളെയും തങ്ങൾക്ക് സിറ്റിയിലെ ഒരു പഴയ അനാഥമന്ദിരത്തിൽ നിന്നും നേരിടേണ്ടി വന്നിട്ടുള്ളതായി യോർക്കിലെ ജനങ്ങൾ പറയുന്നു.
advertisement
എലിയെയും, ദുർഹാമിനെയും, യോർക്കിനെയും, ഓക്സ്‌ഫോർഡ് നെയും കൂടാതെ മറ്റ് ചില നഗരങ്ങളും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ലിങ്കൺ, അർമാഘ്, കേംബ്രിഡ്ജ്, കാന്റർബറി, ഡെർബി തുടങ്ങിയ നഗരങ്ങളും ഇതിൽ ഉൾപ്പെടുന്നു. നൂറ്റാണ്ടുകളായി ചുരുളഴിയാത്ത പ്രേത കഥകളുമായി ഈ നഗരങ്ങൾ കാത്തിരിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഈ നിഗൂഢ നഗരങ്ങളിലേയ്ക്ക് ഒരു യാത്രയായാലോ? യുകെയിലെ പത്ത് 'പ്രേത നഗരങ്ങൾ'
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement