• HOME
 • »
 • NEWS
 • »
 • buzz
 • »
 • ലോക നന്മയ്ക്കായ് രണ്ടര കിലോ എള്ളെണ്ണ കുടിച്ച് ​ഗോത്രവർഗക്കാരി; ആറ് പതിറ്റാണ്ട് നീണ്ട ഉത്സവാചാരം

ലോക നന്മയ്ക്കായ് രണ്ടര കിലോ എള്ളെണ്ണ കുടിച്ച് ​ഗോത്രവർഗക്കാരി; ആറ് പതിറ്റാണ്ട് നീണ്ട ഉത്സവാചാരം

ഹിന്ദു കലണ്ടർ പ്രകാരമുള്ള പുണ്യ മാസമായ പുഷ്യ മാസത്തിലെ പൗർണമിയുടെ അടുത്ത ദിവസമാണ് ഈ ഉൽസവം നടക്കുന്നത്

 • Share this:

  ലെനിൻ കാത്ത

  തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലെ നർണൂർ മണ്ഡലത്തിൽ നടക്കുന്ന വാർഷികോൽസവമായ കാംദേവ് ജതാരയുടെ ഭാ​ഗമായി രണ്ടര കിലോ എള്ളെണ്ണ കുടിച്ച് ​ഗോത്രവർഗക്കാരി. ആറ് പതിറ്റാണ്ടിലേറെയായി പിന്തുടരുന്ന ആചാരമാണിത്. ലോക സമാധാത്തിനായാണ് ഇങ്ങനെ എള്ളെണ്ണ കുടിക്കുന്നത്. ഹിന്ദു കലണ്ടർ പ്രകാരമുള്ള പുണ്യ മാസമായ പുഷ്യ മാസത്തിലെ പൗർണമിയുടെ അടുത്ത ദിവസമാണ് ഈ ഉൽസവം നടക്കുന്നത്.

  മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ കൊഡെപൂർ ഗ്രാമത്തിൽ നിന്നുള്ള മെസ്രം നാഗുബായ് എന്ന സ്ത്രീയാണ് സാർവത്രിക സമാധാനത്തിനായി പ്രാർത്ഥിച്ച് എള്ളെണ്ണ കുടിച്ചത്. തുടർന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ ഇവരെ ആദരിച്ചു. ​ഗോത്രമുദായത്തിലെ തോടസം തറവാട്ടിലെ അം​ഗമാണ് മെസ്രം നാഗുബായ്. തോടസം തറവാട്ടിൽ പെട്ടവർ കാമദേവനെ തങ്ങളുടെ കുലദൈവമായാണ് ആരാധിക്കുന്നത്. ഇവരുടെ പാരമ്പര്യമനുസരിച്ച്, ഇവിടുത്തെ പിതൃസഹോദരിമാരിൽ ഒരാൾ വീട്ടിൽ ഉണ്ടാക്കിയ എള്ളെണ്ണ തുടർച്ചയായി മൂന്ന് വർഷം കുടിക്കണം.

  Also read- പണം മോഷ്‌ടിച്ച ശേഷം കള്ളന്റെ സൂപ്പർ ഡാൻസ്; സിസിടിവി ദൃശ്യങ്ങൾ വൈറൽ

  ആ ആചാരം പാലിച്ചാൽ കർഷകർക്ക് നല്ല വിളവ് ലഭിക്കുമെന്നും ​ഗോത്രസമുദായത്തിലെ ജനങ്ങൾ എന്നും സന്തോഷത്തോടെ ജീവിക്കുമെന്നും അവർ വിശ്വസിക്കുന്നു. 1961 ലാണ് ഈ പാരമ്പര്യം ആരംഭിച്ചത്. അതിനുശേഷം തോടസം തറവാട്ടിലെ ഇരുപതോളം പിതൃസഹോദരിമാർ ഈ ആചാരം വിജയകരമായി അനുഷ്ഠിച്ചു. മെസ്രം നാഗുഭായിക്കായിരുന്നു ഇത്തവണത്തെ ഊഴം. അടുത്ത രണ്ടു വർഷവും അവർ ഉൽവത്തിന്റെ ഭാ​ഗമായി ഇത്തരത്തിൽ വലിയ അളവിൽ എള്ളെണ്ണ കുടിക്കണം.

  തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഭക്തർക്കൊപ്പം ആദിലാബാദ് ജില്ലാ പരിഷത്ത് ചെയർമാൻ റാത്തോഡ് ജനാർദൻ, ആസിഫാബാദ് എംഎൽഎ അത്റാം സക്കു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അതേസമയം, എണ്ണയോ ഭക്ഷണ മറ്റ് പദാർത്ഥങ്ങളോ അമിതമായി കുടിക്കുന്നതോ കഴിക്കുന്നതോ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അത് ഓരോരുത്തരുടെയും ശരീര ഘടനയെ ആശ്രയിച്ചിരിക്കുമെന്നും ആദിലാബാദിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (റിംസ്) ഡോക്ടർ രാഹുൽ പറഞ്ഞു.

  Also read- Manju Warrier | മഞ്ജു വാര്യർ ചോര കൊണ്ട് കത്തെഴുതിയ നടൻ; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തൽ

  വലിയ അളവിൽ എണ്ണ കഴിച്ചാൽ ചിലപ്പോൾ ഛർദി ഉണ്ടാകും. ഇത് ഭാവിയിൽ മറ്റു പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ യാദഗിരിഗുട്ടയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം ഒറ്റ ദിവസം ഒരു കോടിയിലധികം രൂപ നേടിയ വാർത്ത കഴിഞ്ഞ നവംബറിൽ പുറത്തു വന്നിരുന്നു. ക്ഷേത്രത്തിലേക്ക് ഭക്തരുടെ എണ്ണം ക്രമാതീതമായി കൂടിയതാണ് വരുമാനം ഇത്ര കുതിച്ചുയരാന്‍ കാരണം. 60,000 ത്തോളം ഭക്തരാണ് ഒരു ദിവസം മാത്രം ദര്‍ശനം നടത്തിയത്.

  ഒറ്റ ദിവസം കൊണ്ട് 1,09,82,466 രൂപയും ക്ഷേത്രത്തില്‍ കാണിക്കയായി എത്തി. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന തിരുപ്പതി ക്ഷേത്രത്തിനൊപ്പം വളരാന്‍ സാധ്യതയുള്ള ക്ഷേത്രം കൂടിയാണ് യാദഗിരിഗുട്ടയിലെ ഈ ക്ഷേത്രം. ഹൈദരാബാദില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

  Published by:Vishnupriya S
  First published: