ലക്ഷങ്ങള്‍ വിലയുള്ള രണ്ട് വജ്രങ്ങള്‍ 24 മണിക്കൂറിനിടെ; ഭാഗ്യം തേടിയെത്തിയത് തൊഴിലാളിയെയും കര്‍ഷകനെയും
- Published by:Nandu Krishnan
- news18-malayalam
Last Updated:
ലേലത്തില്‍ വജ്രം വിറ്റുകഴിഞ്ഞാല്‍ സര്‍ക്കാര്‍ നികുതി കഴിച്ചശേഷം ബാക്കി തുക ഇരുവർക്കും ലഭിക്കും
മധ്യപ്രദേശിലെ പന്ന എന്ന പ്രദേശത്തുനിന്ന് വജ്രം കണ്ടെത്തുക എന്നത് മിക്കവരുടെയും ഒരു സ്വപ്‌നമാണ്. പലരും വലിയ പ്രതീക്ഷകളോടെയാണ് ഇവിടെ വന്ന് വജ്രം തേടി കുഴിക്കുന്നതെങ്കിലും വെറും കൈയ്യോടെയാണ് മടങ്ങാറ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവിടെ കുഴിച്ചുനോക്കിയ രണ്ട് പേര്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന വജ്രങ്ങളാണ് ലഭിച്ചത്. ഇത് ഇവിടെയുള്ളവരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
24 മണിക്കൂറിനുള്ളില്‍ രണ്ട് വജ്രങ്ങള്‍
നവംബര്‍ 9ന് ഈ പ്രദേശത്തുനിന്ന് 15.34 കാരറ്റ് മൂല്യമുള്ള വിലപിടിപ്പുള്ള വജ്രം കണ്ടെടുത്തു. ലേലത്തില്‍ ഈ കല്ലിന് ഉയര്‍ന്ന വില ലഭിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. ഇത് കണ്ടെത്തി പിറ്റേദിവസം ഖജുരാഹോയില്‍ നിന്നുള്ള രജേന്ദ്ര സിംഗിന് 3.39 കാരറ്റ് മൂല്യമുള്ള വജ്രം ലഭിച്ചു. പ്രാഥമിക കണക്കുകള്‍ പ്രകാരം ഈ കല്ലിന് ഏകദേശം 10 മുതല്‍ 12 ലക്ഷം രൂപ വരെ വില ലഭിക്കും.
വജ്രം താന്‍ ഓഫീസില്‍ നല്‍കിയതായും അത് ലേലത്തിന് അയയ്ക്കുമെന്നും രാജേന്ദ്ര സിംഗ് പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് ഹൃദയാഘാതം ഉണ്ടായിരുന്നതായും കഴിഞ്ഞ വര്‍ഷം തളര്‍വാതം പിടിക്കുക കൂടി ചെയ്തതോടെ കൃഷി തുടരാന്‍ കഴിയാതെ ബുദ്ധിമുട്ടിലായെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹം പന്നയിലെത്തുകയായിരുന്നു. വജ്രഖനനത്തില്‍ ഒരു കൈനോക്കാന്‍ തീരുമാനിക്കുകയായിരുന്നു.
advertisement
ഏഴ് മാസം മുമ്പ് കൃഷ്ണ കല്യാണ്‍പൂര്‍ പാട്ടിയില്‍ നിന്ന് ഭൂമി പാട്ടത്തിനെടുത്ത് തൊഴിലാളികളോടൊപ്പം ഖനന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അദ്ദേഹത്തിന്റെ സ്ഥിരോത്സാഹം ഒടുവില്‍ ഫലം കണ്ടു.ലേലത്തില്‍ ലഭിക്കുന്ന തുക തന്റെ രണ്ട് മക്കളുടെ വിദ്യഭ്യാസത്തിന് വേണ്ടി ചെലവഴിക്കുമെന്നും ഖനനം തുടരാനാണ് തീരുമെന്നും അദ്ദേഹം വ്യക്തമാക്കി. 3.39 കാരറ്റ് മൂല്യമുള്ള ഈ കല്ല് ഉയര്‍ന്ന ഗുണനിലവാരമുള്ളതാണെന്നും ഉടന്‍ തന്നെ അത് ലേലത്തിന് പോകുമെന്നും വജ്ര വിദഗ്ധന്‍ അനുപം സിംഗ് സ്ഥിരീകരിച്ചു. ലേലത്തില്‍ അതിന് മികച്ച വില ലഭിക്കുമെന്നാണ് കരുതുന്നത്.
advertisement
കഠിനാധ്വാനത്തിന്റെ ഫലം
റാണിഗഞ്ചിലെ മൊഹല്ലയില്‍ നിന്നുള്ള 28കാരനായ തൊഴിലാളി സതീഷിനാണ് 15.34 കാരറ്റ് മൂല്യമുള്ള രണ്ടാമത്തെ വജ്രം ലഭിച്ചത്. ഏകദേശം 70 മുതല്‍ 80 ലക്ഷം രൂപ വരെ ഇതിന് ലഭിക്കുമെന്ന് ഗവേഷകര്‍ കണക്കാക്കുന്നു. വര്‍ഷങ്ങളായി ദാരിദ്ര്യത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്‍റെ ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കുന്ന തുകയാണിത്.
2025 ഡിസംബര്‍ 31 വരെയാണ് സതീഷ് ഖനി പാട്ടത്തിനെടുത്തത്. 20 ദിവസത്തേക്ക് അദ്ദേഹവും കുടുംബവും ഇവിടെ മുഴുവന്‍ കുഴിച്ച് രാപകല്‍ വിശ്രമിക്കാതെ മുഴുവന്‍ പ്രദേശവും അരിച്ചുപെറുക്കി. ഒടുവില്‍ ആ ഭാഗ്യം അവരെ തേടിയെത്തി. കണ്ടെത്തിയ വജ്രം അദ്ദേഹം ജില്ലയിലെ വജ്ര ഓഫീസില്‍ ഏല്‍പ്പിച്ചു.
advertisement
ലേലത്തില്‍ കല്ല് വിറ്റുകഴിഞ്ഞാല്‍ സര്‍ക്കാര്‍ നികുതി കഴിച്ചശേഷം ബാക്കി തുക അദ്ദേഹത്തിന് കൈമാറും. ഈ തുക കൊണ്ട് സഹോദരിമാരെ വിവാഹം കഴിപ്പിച്ച് അയയ്ക്കാനും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 11, 2025 4:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലക്ഷങ്ങള്‍ വിലയുള്ള രണ്ട് വജ്രങ്ങള്‍ 24 മണിക്കൂറിനിടെ; ഭാഗ്യം തേടിയെത്തിയത് തൊഴിലാളിയെയും കര്‍ഷകനെയും







