യുക്രെയ്നിനെതിരെ (Ukraine) റഷ്യ (Russia) ആക്രമണം ആരംഭിച്ചതോടെ യുക്രെയ്നിലെ ബിയർ കമ്പനി ബിയർ നിർമ്മാണം നിർത്തി വച്ച് പെട്രോൾ ബോംബ് (Molotov cocktails) നിർമാണം തുടങ്ങി. ബിയർ കുപ്പികളിൽ തന്നെയാണ് പെട്രോൾ ബോംബുകൾ നിർമ്മിക്കുന്നത്. യുക്രെയ്നിലെ ലിവ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രവ്ദ ബ്രൂവറി എന്ന ബിയർ കമ്പനിയാണ് ഈ പുതിയ രീതിയിലുള്ള ബോംബ് നിർമ്മാണത്തിലേക്ക് കടന്നിരിക്കുന്നത്.
യുദ്ധത്തിൽ റഷ്യൻ സേനയെ പ്രതിരോധിക്കാൻ യുക്രെയ്നിലെ സാധാരണ പൗരൻമാർക്ക് ഉപയോഗിക്കാനാകുന്ന പെട്രോൾ ബോംബുകളാണ് പ്രവ്ദ ബ്രൂവറി കമ്പനി ബിയർ ബോട്ടിലുകൾ കൊണ്ട് നിർമിക്കുന്നത്. യുദ്ധമാണ്, എന്തായാലും ഈ സമയത്ത് ആരും ബിയർ കുടിക്കില്ല. അതുകൊണ്ട് ബിയർ നിർമാണം തൽകാലം മാറ്റിവെക്കുന്നു. ഇപ്പോൾ അതിലും വിശിഷ്ടമായൊരു നിർമാണമാണ് നടത്തുന്നതെന്ന് പ്രവ്ദ ബിയർ കമ്പനി മേധാവി ട്വീറ്റ് ചെയ്തു.
Also Read-
Russia-Ukraine War| ഖാർക്കിവിൽ റഷ്യയുടെ ഷെല്ലാക്രമണം; ആക്രമിക്കപ്പെട്ടത് യുക്രെയിനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്ന്റഷ്യൻ പ്രസിഡന്റിന്റെ പേര് ആലേഖനം ചെയ്ത കുപ്പികളിലാണ് പെട്രോൾ ബോംബുകൾ നിർമ്മിക്കുന്നത് "പുടിൻ ഹുയിലോ" (Putin Huilo) എന്നാണ് കുപ്പികളിൽ എഴുതിയിരിക്കുന്നത്. ഒരു മോശം പ്രയോഗമാണ് 'ഹുയിലോ' എന്നത്. യുക്രേനിയൻ ജനതയ്ക്ക് സ്വയം പ്രതിരോധ ഉപയോഗത്തിനായാണ് പെട്രോൾ ബോംബുകൾ നിർമ്മിക്കുന്നതെന്ന് ടെലിഗ്രാഫ് യുകെ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധമുണ്ടായപ്പോൾ യുക്രെയ്നിലെ സാധാരണ പൗരന്മാർക്ക് റഷ്യൻ സൈന്യത്തിനെതിരെ പിടിച്ച് നിൽക്കാനായാണ് ഈ പെട്രോൾ ബോംബ് നിർമാണം.
“പ്രവ്ദ ബ്രൂവറി ടീം ബിയർ നിർമ്മാണം തത്കാലത്തേക്ക് നിർത്തുകയും പെട്രോൾ കുപ്പിയിൽ നിറയ്ക്കുകയും ചെയ്യുന്നു. ഇത് വളരെ വലിയൊരു ചുവടു വെപ്പാണ്. ഒരുപാട് പേർ ഈ നിർമാണത്തിൽ ഞങ്ങളെ സഹായിക്കാൻ തയ്യാറാണ്. എന്നും സസ്തവ്നി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Also Read-
'ഇന്ത്യൻ വിദ്യാർഥികളും പൗരൻമാരും അടിയന്തരമായി കീവ് വിടണം': നിർദേശവുമായി ഇന്ത്യൻ എംബസിപ്രവ്ദ ബ്രൂവറിയിലെ നിർമ്മാതാക്കൾ പെട്രോൾ ബോംബുകൾ ഉണ്ടാക്കുന്നതിനായി പെട്രോളും വീട്ടിൽ ലഭ്യമായുള്ള മറ്റു സാധങ്ങളും ഒരു പ്രത്യേക അളവിൽ കുപ്പിയിൽ കലർത്തുന്നു. ഈ പെട്രോൾ ബോംബുകൾ എങ്ങനെ നിർമ്മിക്കാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ യുക്രെയ്നിലെ സിവിൽ അധികാരികൾ പൊതുജനങ്ങൾക്ക് നൽകുന്നുണ്ട്. 2014 ലെ വിപ്ലവത്തിൽ പങ്കെടുത്ത ഒരു ജീവനക്കാരനിൽ നിന്നാണ് മൊളോടോവ്‌സ് നിർമ്മിക്കാനുള്ള ആശയം വന്നത് എന്ന് പ്രവ്ദ മേധാവി സസ്തവ്നി വ്യക്തമാക്കുന്നു. പ്രവ്ദയിലെ ഏറ്റവും പ്രചാരമുള്ള ബിയറുകളിൽ ഒന്നിനെയാണ് "പുടിൻ ഹുയിലോ" എന്ന് വിളിക്കുന്നത്.
റഷ്യൻ സൈന്യം യുക്രെയ്നിന്റെ തലസ്ഥാനമായ കീവിലെ ഒബോലോൺ ജില്ലയിൽ പ്രവേശിച്ചപ്പോൾ മൊളോടോവ് കോക്ക്ടെയിലുകൾ അഥവാ പെട്രോൾ ബോംബുകൾ ഉണ്ടാക്കാനും അധിനിവേശക്കാർക്കെതിരെ പോരാടാനും യുക്രേനിയൻ പൗരന്മാരോട് രാജ്യം ആവശ്യപ്പെട്ടിരുന്നു. ഈ പെട്രോൾ ബോംബ് പാവപ്പെട്ടവന്റെ ഗ്രെനേഡ് എന്നാണ് അറിയപ്പെടുന്നത്. മറ്റു രാജ്യങ്ങളിൽ നിന്ന് യുക്രെയിനിന് സൈനിക സഹായം ലഭിക്കാത്തത്കൊണ്ട് പൗരന്മാരോട് ആയുധം എടുത്ത് പോരാടാൻ ഭരണകൂടം നിർദേശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.