യുക്രെയിനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർക്കിവിലെ (Kharkiv)സെൻട്രൽ സക്വയറിൽ റഷ്യയുടെ ഷെല്ലാക്രമണം (Russia-Ukraine War). ആക്രമണം നടന്നതായി ഖാർക്കിവ് ഗവർണർ ഔദ്യോഗികമായി അറിയിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി റഷ്യൻ സൈനിക വ്യൂഹം നീങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ വന്നതിനു പിന്നാലെയാണ് പുതിയ വാർത്തയും പുറത്തു വന്നിരിക്കുന്നത്. നാശനഷ്ടങ്ങളുടെ യഥാർത്ഥ ചിത്രം ഇനിയും പുറത്തുവന്നിട്ടില്ല.
അമേരിക്കൻ ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ മാക്സറാണ് ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ 67 കിലോമീറ്റർ നീളമുള്ള റഷ്യൻ സൈനികവ്യൂഹം നീങ്ങുന്നത് പുറത്തു വിട്ടത്. യുക്രെയിനിൽ റഷ്യ നടത്തുന്ന സൈനിക നീക്കത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാകുന്നതാണ് ചിത്രങ്ങൾ. ഫെബ്രുവരി 28 ന് പകർത്തിയ ചിത്രങ്ങളാണിത്.
Also Read- 'ഇന്ത്യൻ വിദ്യാർഥികളും പൗരൻമാരും അടിയന്തരമായി കീവ് വിടണം': നിർദേശവുമായി ഇന്ത്യൻ എംബസി
റഷ്യയുടെ റോക്കറ്റ് ആക്രണത്തിൽ 70 ൽ അധികം സൈനികരും ഷെല്ലാക്രമണങ്ങളിൽ ഡസനോളം സാധാരണക്കാരും കൊല്ലപ്പെട്ടതായി യുക്രെയ്ൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യൻ സൈനിക വ്യൂഹത്തിന്റെ ചിത്രങ്ങളും പുറത്തു വന്നത്.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഒരു യൂറോപ്യൻ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് റഷ്യ യുക്രെയിനു മേൽ നടത്തുന്നത്. റഷ്യയുടെ ആക്രമണത്തിൽ ഇതുവരെ 350 ഓളം പൗരന്മാർ കൊല്ലപ്പെട്ടതായി യുക്രൈൻ പുറത്തു വിട്ട കണക്കുകൾ പറയുന്നു.
Advisory to Indians in Kyiv
All Indian nationals including students are advised to leave Kyiv urgently today. Preferably by available trains or through any other means available.
— India in Ukraine (@IndiainUkraine) March 1, 2022
റഷ്യ ആക്രമണം കടുപ്പിച്ചതോടെ ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം കീവ് വിടാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. ലഭ്യമായ ട്രെയിനുകളിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ ഉടനടി നഗരം വിടാനാണ് എംബസിയുടെ നിര‍്ദേശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Russia-Ukraine war