Ukraine Crisis | 'ഇന്ത്യൻ വിദ്യാർഥികളും പൗരൻമാരും അടിയന്തരമായി കീവ് വിടണം': നിർദേശവുമായി ഇന്ത്യൻ എംബസി
- Published by:Anuraj GR
- news18-malayalam
Last Updated:
ലഭ്യമായ ട്രെയിനുകളിലൂടെയോ ലഭ്യമായ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ ഉടനടി നഗരം വിടാൻ എംബസി എല്ലാ ഇന്ത്യൻ പൗരന്മാരോടും നിർദ്ദേശിക്കുന്നു
കീവ്: റഷ്യ (Russia) ആക്രമണം കടുപ്പിച്ചതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യൻ പൗരന്മാരോടും ഇന്ന് അടിയന്തരമായി കീവ് വിടാൻ ഇന്ത്യൻ എംബസി (Indian Embassy) നിർദ്ദേശിച്ചു. കീവിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം നിർദേശിച്ചത്. ലഭ്യമായ ട്രെയിനുകളിലൂടെയോ ലഭ്യമായ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ ഉടനടി നഗരം വിടാൻ എംബസി എല്ലാ ഇന്ത്യൻ പൗരന്മാരോടും നിർദ്ദേശിക്കുന്നു.
Advisory to Indians in Kyiv
All Indian nationals including students are advised to leave Kyiv urgently today. Preferably by available trains or through any other means available.
— India in Ukraine (@IndiainUkraine) March 1, 2022
advertisement
അതിനിടെ തെക്ക് മൈക്കോളൈവിനും ന്യൂ കഖോവ്കയ്ക്കും ഇടയിലുള്ള കെർസണിൽ റഷ്യൻ സൈന്യം ആക്രമണം ആരംഭിച്ചതായി ഉക്രെയ്ൻ ഉദ്യോഗസ്ഥർ പറഞ്ഞു. റഷ്യൻ സൈന്യം കെർസൺ നഗരം വളഞ്ഞതായി റിപ്പോർട്ട്. അതേസമയം, 40 മൈൽ നീളമുള്ള റഷ്യൻ സൈനിക വാഹനവ്യൂഹം ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ ഇറങ്ങുന്നതായി ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. ചർച്ചകളിൽ ഇളവുകൾ നൽകാൻ തന്റെ സർക്കാരിനെ നിർബന്ധിക്കുന്നതിനായി റഷ്യൻ സൈന്യം ഷെല്ലാക്രമണം ശക്തമാക്കിയതായി ഉക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.
അതിനിടെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രിയും പെട്രോളിയം പ്രകൃതി വാതക മന്ത്രിയുമായ ഹർദീപ് സിംഗ് പുരി ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇൻഡിഗോ വിമാനത്തിൽ ബുഡാപെസ്റ്റിലേക്ക് യാത്ര തിരിച്ചു.
advertisement
യൂറോപ്യൻ യൂണിയനിൽ അംഗത്വം ആവശ്യപ്പെട്ട് യുക്രെയ്ൻ; അപേക്ഷ സമർപ്പിച്ചു
കീവ്: യൂറോപ്യൻ യൂണിയനിൽ അംഗത്വം ആവശ്യപ്പെട്ട് യുക്രെയ്ൻ അപേക്ഷ സമർപ്പിച്ചു. അടിയന്തരിമായി യൂറോപ്യൻ യൂണിയനിൽ ഉൾപ്പെടുത്തണമെന്നാണ് യുക്രെയ്ൻ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച അപേക്ഷയിൽ യുക്രേനിയൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്‌കി ഒപ്പുവെച്ചു.
“ഒരു പുതിയ നടപടിക്രമ പ്രകാരം യുക്രെയ്‌നെ അടിയന്തിരമായി അംഗീകരിക്കണമെന്ന് ഞങ്ങൾ യൂറോപ്യൻ യൂണിയനോട് അഭ്യർത്ഥിക്കുന്നു,” സെലെൻസ്‌കി തന്റെ ഏറ്റവും പുതിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. "ഞങ്ങൾക്കൊപ്പം നിന്നതിന് പങ്കാളികളോട് ഞങ്ങൾ നന്ദി പറയുന്നു. എന്നാൽ ഞങ്ങളുടെ ലക്ഷ്യം എല്ലാ യൂറോപ്യന്മാർക്കൊപ്പവും അവർക്ക് തുല്യരായിരിക്കുകയുമാണ്. ഞങ്ങൾ അതിന് അർഹരാണെന്ന് എനിക്ക് ഉറപ്പുണ്ട്. അത് സാധ്യമാണെന്ന് എനിക്ക് ഉറപ്പുണ്ട്."- സെലെൻസ്കി പറഞ്ഞു.
advertisement
Also Read- പണികിട്ടിയത് റഷ്യൻ വോഡ്കയ്ക്ക്; ബഹിഷ്കരിച്ച് അമേരിക്കയും കാനഡയും; ബാറുകളിൽ യുക്രെയ്ൻ മദ്യം
പോർച്ചുഗൽ, ലിത്വാനിയ, ഫ്രാൻസ്, പോളണ്ട് എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായും ബെൽജിയം, സ്‌പെയിൻ, യുകെ പ്രധാനമന്ത്രിമാരുമായും താൻ ഞായറാഴ്ച സംസാരിച്ചതായി സെലെൻസ്‌കി പറഞ്ഞു. “ഞങ്ങളുടെ യുദ്ധവിരുദ്ധ സഖ്യത്തിന്റെ പിന്തുണ നിരുപാധികവും അഭൂതപൂർവവുമാണ്,” സെലെൻസ്‌കി പറഞ്ഞു.
Summary- As Russia intensified its attack, the Indian Embassy today directed all Indian citizens, including students, to leave Kyiv immediately. The announcement was made on the official Twitter account of the Indian Embassy in Kiev. The Embassy urges all Indian citizens to leave the city immediately by available trains or by any other means available.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 01, 2022 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Ukraine Crisis | 'ഇന്ത്യൻ വിദ്യാർഥികളും പൗരൻമാരും അടിയന്തരമായി കീവ് വിടണം': നിർദേശവുമായി ഇന്ത്യൻ എംബസി