ശമ്പള വര്‍ധനവുണ്ടാകില്ലെന്ന് പറയാന്‍ എത്തിയ സിഇഒയുടെ 30000 രൂപയുടെ ടി ഷർട്ട്

Last Updated:

ഗൗരവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തിയതോടെയാണ് നിരവധി പേര്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്.

സാമ്പത്തികപ്രതിസന്ധി മുന്നില്‍ക്കണ്ട് പല പ്രമുഖ കമ്പനികളും തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. പിരിച്ചുവിടല്‍ മാത്രമല്ല, പല കമ്പനികളും ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുന്നതും ഇന്ന് പതിവ് കാഴ്ചയാണ്. അത്തരത്തില്‍ ശമ്പള വര്‍ധനവ് ഇത്തവണ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എഡ്‌ടെക്ക് കമ്പനിയായ അണ്‍അക്കാദമി. എന്നാല്‍ ഇത് പറയാന്‍ എത്തിയ കമ്പനി സിഇഒ ഗൗരവ് മുഞ്ജലിന്റെ ടീ-ഷര്‍ട്ടിലേക്കാണ് എല്ലാവരുടെയും കണ്ണുടക്കിയത്.
വിര്‍ച്വലായി ഇക്കാര്യം പറയാനെത്തിയതായിരുന്നു ഗൗരവ്. എന്നാല്‍ ഈ വേളയില്‍ അദ്ദേഹം ധരിച്ചിരുന്നത് 400 ഡോളര്‍ (33000രൂപ) വിലവരുന്ന ബര്‍ബെറി ടീ ഷര്‍ട്ടായിരുന്നു. ഗൗരവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തിയതോടെയാണ് നിരവധി പേര്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്. വിലകൂടിയ ബ്രാന്‍ഡഡ് ഷര്‍ട്ട് ധരിച്ചാണ് ഗൗരവ് ജീവനക്കാരുടെ ശമ്പള വര്‍ധനവ് കട്ട് ചെയ്ത കാര്യം പറയാനെത്തിയതെന്നാണ് പലരും വിമര്‍ശിച്ചു.
'എന്തൊക്കെ സംഭവിച്ചാലും സിഇഒമാര്‍ അവരുടെ ജീവിത നിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല.
ബിസിനസിനെ മുന്നോട്ട് നയിക്കുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ അവര്‍ കൈവെയ്ക്കുകയും ചെയ്യും,'' എന്ന് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.
advertisement
'' താഴേക്കിടയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളമെന്തിനാണ് കട്ട് ചെയ്യുന്നത്. അതിന് പകരം ഉന്നത ശ്രേണിയിലെ ഉദ്യോഗസ്ഥരുടെ ശമ്പളം കുറച്ചുകൂടെ? അവര്‍ക്ക് വേണ്ടിയല്ലെ കൂടുതല്‍ പണം ചെലവാക്കേണ്ടി വരുന്നത്,'' എന്നൊരാള്‍ കമന്റ് ചെയ്തു.
കമ്പനിയ്ക്ക് ടാര്‍ജറ്റുകള്‍ നേടാന്‍ സാധിച്ചില്ലെന്നും 2023 കമ്പനിയ്ക്ക് വലിയ നേട്ടങ്ങള്‍ നേടാന്‍ കഴിയാത്ത വര്‍ഷമായിരുന്നുവെന്നും ഗൗരവ് തന്റെ വീഡിയോയില്‍ പറയുന്നുണ്ട്. രണ്ട് വര്‍ഷമായി കമ്പനിയിലെ ചില ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് ഉണ്ടായിട്ടില്ലെന്ന കാര്യവും മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം ഇക്കഴിഞ്ഞ ജൂലൈയില്‍ ഏകദേശം 250ലധികം ജീവനക്കാരെയാണ് അണ്‍അക്കാദമിയില്‍ നിന്ന് കൂട്ടത്തോടെ പിരിച്ചുവിട്ടത്. കമ്പനി പുനസംഘടനയുടെയും അതത് വര്‍ഷത്തെ അവരുടെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കിയ വിശദീകരണം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ശമ്പള വര്‍ധനവുണ്ടാകില്ലെന്ന് പറയാന്‍ എത്തിയ സിഇഒയുടെ 30000 രൂപയുടെ ടി ഷർട്ട്
Next Article
advertisement
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement