advertisement

വയനാട്ടിൽ വിവാഹം നിശ്ചയിച്ചിരുന്ന യുവതിയും യുവാവും വാഹനാപകടത്തിൽ മരിച്ചു

Last Updated:

കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്

News18
News18
വയനാട്: സുൽത്താൻ ബത്തേരി ദേശീയപാത 766-ൽ മുത്തങ്ങയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ യുവതിയും യുവാവും മരിച്ചു. മലപ്പുറം കാലടി കാടഞ്ചേരി സ്വദേശി മുഹമ്മദ് ഫായിസ് (25), കോഴിക്കോട് കുളങ്ങരപ്പാടം സ്വദേശി അംനത്ത് (25) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ മുത്തങ്ങ കല്ലൂർ പാലത്തിന് സമീപമായിരുന്നു അപകടം. കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിയുടെ മുൻവശത്ത് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇരുവരും അപകടസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.
മരിച്ച ഫായിസും അംനത്തും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നതാണെന്ന് ബന്ധുക്കൾ അറിയിച്ചു. ദുബായിലായിരുന്ന ഫായിസ് വിവാഹ കാര്യങ്ങൾക്കായി അടുത്തിടെയാണ് നാട്ടിലെത്തിയത്. അംനത്തിന്റെ രണ്ടാം വിവാഹമായിരുന്നു നിശ്ചയിച്ചിരുന്നത്. ബത്തേരി പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട്ടിൽ വിവാഹം നിശ്ചയിച്ചിരുന്ന യുവതിയും യുവാവും വാഹനാപകടത്തിൽ മരിച്ചു
Next Article
advertisement
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
  • മാർച്ചിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ 220 കപ്പലുകളിൽ 51% ഇന്ധന ടാങ്കറുകളായിരുന്നു

  • LNG വഹിച്ചുകൊണ്ടുള്ള ഒരു കപ്പൽ പോലും ഈ മാസത്തിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നില്ല

  • ഫ്രഞ്ച് ഉടമസ്ഥതയിലുള്ള CMA CGM ഗ്രൂപ്പിന്റെ 'ക്രിബി' കണ്ടെയ്നർ കപ്പൽ വിജയകരമായി കടന്നു

View All
advertisement