advertisement

മൊണാലിസയുടെ വിവാഹത്തിന് നേതൃത്വം നൽകിയവർക്കെതിരെ പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

Last Updated:

കഴിഞ്ഞ വർഷം കുംഭമേളയിൽ മാല വിൽക്കുന്നതിനിടെ വൈറലായപ്പോൾ മോണാലിസയ്ക്ക് 16 വയസ്സായിരുന്നു പ്രായമെന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്

Rapid Read
News18
News18
പ്രയാഗ്‌രാജ് കുംഭമേളയിലൂടെ ശ്രദ്ധേയയായ മൊണാലിസയും (മൊണ ഭോസ്ലേ) മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫർഹാനും തമ്മിലുള്ള വിവാഹം വിവാദത്തിലേക്ക്. മൊണാലിസയ്ക്ക് 17 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്ന് മാതാവ് സ്ഥിരീകരിച്ചതോടെയാണ് വിവാദം ശക്തമായത്. ഇതേത്തുടർന്ന്, വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കും പങ്കെടുത്തവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (VHP) സംസ്ഥാന പോലീസ് മേധാവിക്കും പൂവാർ എസ്.എച്ച്.ഒയ്ക്കും പരാതി നൽകി.
മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹിം എം.പി, എം.വി. ഗോവിന്ദൻ മാസ്റ്റർ, കുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർഹാൻ, വിവാഹം നടന്ന ക്ഷേത്രത്തിലെ ഭാരവാഹികൾ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ശൈശവ വിവാഹ നിരോധന നിയമം, പോക്സോ (POCSO) നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികൾ ഇ-മെയിൽ വഴി അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം പുറത്തുവന്നതോടെ നിയമവിരുദ്ധമായി വിവാഹം നടത്തിയവർക്കും അതിന് ഒത്താശ ചെയ്ത പ്രമുഖർക്കുമെതിരെ കർശന നടപടി വേണമെന്ന നിലപാടിലാണ് പരാതിക്കാർ.
advertisement
ഇരുവരുടെയും വിവാഹം തിരുവനന്തപുരം പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിലാണ് ഇന്നലെ നടന്നത്. ഫേസ്ബുക്ക് വഴിയുള്ള ആറുമാസത്തെ പ്രണയത്തിനൊടുവിലാണ് മോണാലിസയും ഫർമാനും വിവാഹിതരായത്. സുരക്ഷാ ഭീഷണിയുണ്ടായിരുന്നതിനാല് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടിയത്. പോലീസിന്റെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.
കഴിഞ്ഞ വർഷം കുംഭമേളയിൽ മാല വിൽക്കുന്നതിനിടെ വൈറലായപ്പോൾ മോണാലിസയ്ക്ക് 16 വയസ്സായിരുന്നു പ്രായമെന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. ഇത് മുൻനിർത്തി, താരത്തിന് ഇപ്പോൾ 17 വയസ്സേയുള്ളൂവെന്നും വിവാഹം നിയമവിരുദ്ധമാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. എന്നാൽ, പ്രായപൂർത്തിയായെന്ന് (18 വയസ്സ്) രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് വിവാഹത്തിന് അനുമതി നൽകിയതെന്ന് പോലീസ് വ്യക്തമാക്കിയരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൊണാലിസയുടെ വിവാഹത്തിന് നേതൃത്വം നൽകിയവർക്കെതിരെ പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement