ആദ്യം മനുഷത്വം, പഠനം പിന്നെ; പൂച്ചകളെ ക്രൂരമായി ഉപദ്രവിച്ച വിദ്യാര്‍ത്ഥിയ്ക്ക് സര്‍വകലാശാല അഡ്മിഷന്‍ നിഷേധിച്ചു

Last Updated:

വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരത്തോടൊപ്പം അവരുടെ ധാര്‍മ്മിക-രാഷ്ട്രീയ ബോധവും വിലയിരുത്തിയാണ് സര്‍വകലാശാല അധികൃതര്‍ അഡ്മിഷന്‍ നല്‍കുന്നത്

പൂച്ചകളെ ക്രൂരമായി ഉപദ്രവിച്ച വിദ്യാര്‍ത്ഥിയ്ക്ക് അഡ്മിഷന്‍ നിഷേധിച്ച് സര്‍വകലാശാല. ചൈനയിലാണ് സംഭവം. അക്കാദമിക്കായി ഉന്നത നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് നാന്‍ജിംഗ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഫിസിക്‌സ് വിഭാഗം പ്രവേശനം നിഷേധിച്ചത്. എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയ സൂ എന്ന വിദ്യാര്‍ത്ഥിയുടെ അഡ്മിഷന്‍ ആണ് സര്‍വകലാശാല തടഞ്ഞത്.
മാര്‍ച്ചിലാണ് സര്‍വകലാശാല പ്രവേശന പരീക്ഷാ ഫലം പുറത്തിറക്കിയത്. പരീക്ഷയുടെ രണ്ടാംഘട്ടത്തില്‍ വിജയിക്കാന്‍ സൂവിന് ആയില്ലെന്നാണ് ഫലത്തില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ ഇതേപ്പറ്റി കൂടുതല്‍ വിശദീകരണം നല്‍കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായില്ല. പൂച്ചകളെ ക്രൂരമായി ഉപദ്രവിക്കുന്ന സൂവിന്റെ ചില പ്രവര്‍ത്തികളാണ് അഡ്മിഷന്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് സര്‍വകലാശാലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കി.
വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരത്തോടൊപ്പം അവരുടെ ധാര്‍മ്മിക-രാഷ്ട്രീയ ബോധവും വിലയിരുത്തിയാണ് സര്‍വകലാശാല അധികൃതര്‍ അഡ്മിഷന്‍ നല്‍കുന്നത്. എന്നാല്‍ സഹജീവികളെ ഉപദ്രവിക്കുന്ന സൂ-വിന്റെ പെരുമാറ്റം സര്‍വകലാശാല മാനദണ്ഡങ്ങള്‍ക്ക് എതിരാണ്. ഇതോടെയാണ് യുവാവിന്റെ അഡ്മിഷന്‍ റദ്ദാക്കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
advertisement
മാര്‍ച്ചോടെ തന്റെ ഡോര്‍മെറ്ററി പരിസരത്ത് വെച്ച് പൂച്ചകളെ ഉപദ്രവിക്കുന്ന സൂവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതില്‍ ഒരു ബക്കറ്റിനുള്ളില്‍ പൂച്ചയെ കിടത്തിയ ശേഷം അതിന്റെ തലയില്‍ ചവിട്ടുന്ന ദൃശ്യങ്ങളും ഉണ്ടായിരുന്നു.
ദൃശ്യങ്ങള്‍ വൈറലായതോടെ നാന്‍ജിംഗ് പോലീസ് സംഭവത്തില്‍ ഇടപെട്ടു. സൂവിനെതിരെ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സൂവിന് കൗണ്‍സിലിംഗും ബോധവല്‍ക്കരണവും നല്‍കാന്‍ അധികൃതര്‍ ഉത്തരവിടുകയായിരുന്നു. പിന്നീട് സൂ തന്റെ പ്രവൃത്തികളില്‍ ക്ഷമാപണം നടത്തുകയും ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്ന് പറയുകയും ചെയ്തു.
advertisement
അതേസമയം വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ലാന്‍സോ യൂണിവേഴ്‌സിറ്റിയില്‍ സൂവിന് അഡ്മിഷന്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. തന്റെ പ്രവൃത്തികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് സൂ വ്യക്തമാക്കി.
മൃഗങ്ങളോടുള്ള സൂവിന്റെ ക്രൂരതയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റിട്ടിരുന്നു. സൂ ഒരു അപകടകാരിയാണെന്നും ഇയാള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നുമായിരുന്നു പലരുടെയും ആവശ്യം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആദ്യം മനുഷത്വം, പഠനം പിന്നെ; പൂച്ചകളെ ക്രൂരമായി ഉപദ്രവിച്ച വിദ്യാര്‍ത്ഥിയ്ക്ക് സര്‍വകലാശാല അഡ്മിഷന്‍ നിഷേധിച്ചു
Next Article
advertisement
'ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്'; ബിജെപി കയ്യാങ്കളിയിൽ പി എം ആർഷോ
'ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്'; ബിജെപി കയ്യാങ്കളിയിൽ പി എം ആർഷോ
  • പാലക്കാട് ചാനൽ ചർച്ചയിൽ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും പി എം ആർഷോയും തമ്മിൽ തർക്കം.

  • തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ഇരുവിഭാഗവും സംഘർഷത്തിലേക്ക് നീങ്ങി, പോലീസ് ഇടപെട്ട് ശാന്തമാക്കി.

  • ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചിലപ്പോൾ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണെന്ന് ആർഷോ പ്രതികരിച്ചു.

View All
advertisement