advertisement

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി വാട്സാപ് ഗ്രൂപ്പിൽ നിന്നും പത്മകുമാറിനെ നീക്കി

Last Updated:

ജില്ലാ സെക്രട്ടറി അടക്കമുള്ള മുതിർന്ന നേതാക്കൾ ചർച്ച ചെയ്യുന്ന പാർട്ടി തീരുമാനങ്ങൾ പത്മകുമാർ അറിയേണ്ടതില്ല എന്ന കർശന നിലപാടിന്റെ ഭാഗമായാണ് ഈ നീക്കം

News18
News18
പത്തനംതിട്ട: പാർട്ടി വാട്സാപ് ഗ്രൂപ്പിൽ നിന്നും എ പത്മകുമാറിനെ പുറത്താക്കി സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം. ശബരിമലസ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മൂന്നര മാസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയപ്പോഴാണ് പാർട്ടിയുടെ നടപടി.
ജില്ലാ സെക്രട്ടറി അടക്കമുള്ള മുതിർന്ന നേതാക്കൾ ചർച്ച ചെയ്യുന്ന പാർട്ടി തീരുമാനങ്ങൾ പത്മകുമാർ അറിയേണ്ടതില്ല എന്ന കർശന നിലപാടിന്റെ ഭാഗമായാണ് ഈ നീക്കം. ജില്ലാ സെക്രട്ടറി അഡ്മിനായ ഗ്രൂപ്പിൽ നിന്നാണ് പത്മകുമാറിനെ ഒഴിവാക്കിയത്. നിലവിൽ ജില്ലാ കമ്മിറ്റി അംഗമായി അദ്ദേഹം തുടരുന്നുണ്ടെങ്കിലും ഗ്രൂപ്പിൽ നിന്നുള്ള പുറത്താക്കൽ പാർട്ടിക്കുള്ളിലെ വെട്ടിനിരത്തൽ ആണെന്ന പരിഹാസം അണികൾക്കിടയിൽ തന്നെ ഉയരുന്നുണ്ട്.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ പത്മകുമാർ ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായപ്പോൾ പാർട്ടി കടുത്ത പ്രതിരോധത്തിലായിരുന്നു. അറസ്റ്റിലായി മാസങ്ങളോളം ജയിലിൽ കഴിഞ്ഞിട്ടും ഔദ്യോഗികമായി അദ്ദേഹത്തിനെതിരെ സംഘടനാതലത്തിൽ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ സമ്മേളനത്തിൽ അദ്ദേഹത്തെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആ ഒഴിവ് ഇതുവരെ നികത്തിയിട്ടുമില്ല.
advertisement
ജാമ്യം ലഭിച്ച പത്മകുമാർ ഇപ്പോൾ ആറന്മുളയിലെ വീട്ടിൽ വിശ്രമത്തിലാണ്. ഇതിനിടയിലാണ് വാട്സാപ് ഗ്രൂപ്പിലെ നടപടിയിലൂടെ നേതൃത്വം തങ്ങളുടെ അതൃപ്തി പരസ്യമാക്കിയത്. ജില്ലാ സെക്രട്ടറിയടക്കം 34 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. പത്മകുമാറിനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ സംഘടനാ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി വാട്സാപ് ഗ്രൂപ്പിൽ നിന്നും പത്മകുമാറിനെ നീക്കി
Next Article
advertisement
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
  • വെൽഫെയർ പാർട്ടി കൺവൻഷനിൽ ഫാത്തിമ തെഹ്‌ലിയയുടെ അഭ്യസാനത്തിൽ മാധ്യമങ്ങൾ എത്തിയതോടെ പിൻവാങ്ങി

  • അനാരോഗ്യം കാരണം ഫാത്തിമ തെഹ്‌ലിയ കൺവൻഷനിൽ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരണം നൽകി

  • ഫാത്തിമ തെഹ്‌ലിയക്ക് സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

View All
advertisement