ഇവനെ കടിച്ചത് പാമ്പല്ല മനസ് ! യുവാവിനെ 5 തവണ കടിച്ചത് മനസിന്റെ തോന്നലെന്ന് ഡോക്ടർ
- Published by:Vishnupriya S
- news18-malayalam
Last Updated:
യുവാവിന് ഒരിക്കൽ മാത്രമാണ് പാമ്പ് കടിയേറ്റതെന്നും ബാക്കി അഞ്ചുതവണയും കടിച്ചതായി യുവാവിന്റെ മനസിന്റെ തോന്നൽ മാത്രമായിരുന്നുവെന്നുമാണ് വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ കണ്ടെത്തൽ
ആറ് തവണ പാമ്പുകടിയേറ്റിട്ടും മരണത്തെ അതിജീവിച്ചു എന്ന് അവകാശപ്പെട്ട ഒരു യുവാവിന്റെ വാർത്ത നേരത്തെ വൈറലായിരുന്നു. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ നിന്നുള്ള വികാസ് ദുബെ എന്ന 24 കാരനാണ് ഒന്നര മാസത്തിനിടയിൽ ആറ് തവണ പാമ്പു കടിയേറ്റെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. എന്നാൽ സംഭവത്തിൽ ഇപ്പോൾ വലിയ ട്വിസ്റ്റ് വന്നിരിക്കുകയാണ്.
യുവാവിന് ഒരിക്കൽ മാത്രമാണ് പാമ്പ് കടിയേറ്റതെന്നും ബാക്കി അഞ്ചുതവണയും കടിച്ചതായി യുവാവിന്റെ മനസിന്റെ തോന്നൽ മാത്രമായിരുന്നുവെന്നുമാണ് വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ കണ്ടെത്തൽ. യുവാവിന് മാനസികമായ ചികിത്സ ആവശ്യമാണെന്ന് ഡെപ്യൂട്ടി സിഎംഒ ഡോ. ആർ കെ വര്‍മ പറഞ്ഞു.
ജൂൺ രണ്ടിന് ആയിരുന്നു യുവാവിന് ആദ്യമായി പാമ്പുകടിയേറ്റത്. കിടക്കയിൽ നിന്ന് എണീക്കുന്നതിനിടയിലാണ് വികാസിനെ പാമ്പ് കടിച്ചത്. തുടർന്ന് ഇയാളെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തു. അങ്ങനെ ജൂൺ രണ്ടിനും ജൂലൈ 6നും ഇടയിലായി യുവാവിന് 6 തവണ പാമ്പുകടിയേറ്റുവെന്ന് യുവാവ് അവകാശപ്പെട്ടിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കുകയായിരുന്നു. പാമ്പ് നിശ്ചിത ഇടവേളയിൽ തന്നെ കടിച്ചു എന്നത് യുവാവിന്റെ മനസിന്റെ തോന്നലായിരുന്നുവെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
July 09, 2024 3:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇവനെ കടിച്ചത് പാമ്പല്ല മനസ് ! യുവാവിനെ 5 തവണ കടിച്ചത് മനസിന്റെ തോന്നലെന്ന് ഡോക്ടർ