• HOME
 • »
 • NEWS
 • »
 • buzz
 • »
 • M A Yusuff Ali | ഉത്രാടം തിരുനാളിന്‍റെ Mercedes-Benz യൂസഫലിക്ക് സമ്മാനം; തിരുവിതാംകൂര്‍ രാജകുടുംബത്തിന്റ സൗഹൃദത്തിന്റെ പ്രതീകം

M A Yusuff Ali | ഉത്രാടം തിരുനാളിന്‍റെ Mercedes-Benz യൂസഫലിക്ക് സമ്മാനം; തിരുവിതാംകൂര്‍ രാജകുടുംബത്തിന്റ സൗഹൃദത്തിന്റെ പ്രതീകം

ഉത്രാടം തിരുനാളിന്റെ ആഗ്രഹ പ്രകാരം വൈകാതെ തന്നെ കാർ യൂസഫലി‍ക്കു സമ്മാനിക്കാ‍നാണു രാജകുടുംബത്തിന്റെ തീരുമാനം

 • Share this:
  തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ സഹോദരനും മുതിര്‍ന്ന രാജകുടുംബാംഗവുമായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും (Uthradom Thirunal Marthanda Varma) പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും (M. A. Yusuff Ali) തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്‍റെ പ്രതീകമാണ് കാന്‍ 42  എന്ന ബെന്‍സ് കാര്‍.  നിലവില്‍ കവടിയാര്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന 1955 മോഡൽ മെഴ്സിഡീസ് ബെൻസ് (Mercedes-Benz) 180 T കാർ യൂസഫ‍ലിക്കു സമ്മാനിക്കും.

  12,000 രൂപ നൽകി 1950കളിലാണ് ജർ‍മനിയിൽ നിർമിച്ച ബെൻസ് കാര്‍  രാജകുടുംബം സ്വന്തമാക്കുന്നത്. കർ‍ണാടകയിൽ രജിസ്ട്രേഷൻ നടത്തിയ കാർ വാഹനപ്രേ‍മിയായ മാർത്താണ്ഡവർമ‍‍യുടെ വാഹന ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു. ബംഗളൂരുവി‍ൽ താമസിക്കുമ്പോൾ യാത്രയ്ക്ക് ഈ കാറാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്.

  38–ാം വയസില്‍ തുടങ്ങി സ്വയം ഓടിച്ചും യാത്രക്കാ‍രനായും 40 ലക്ഷം മൈലുകൾ മാർത്താണ്ഡവർമ സഞ്ചരി‍ച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 23 ലക്ഷം മൈലു‍കളും ഈ ബെൻ‍സിൽ തന്നെയാണ് സഞ്ചരിച്ചത്. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെൻസ് കമ്പനി നൽകിയ മെഡലുകളും വാഹനത്തിനു മുന്നിൽ പതിച്ചിട്ടുണ്ട്. 85–ാം വയസ്സിലും മാർത്താണ്ഡവർമ ഇതേ വാഹനം ഓടിച്ചിരുന്നതായും പറയുന്നു.

  കാറിന് മോഹവില നൽകി വാങ്ങാൻ പല പ്രമുഖരും അദ്ദേഹത്തെ സമീപിച്ചിരുന്നു. റെക്കോർഡ് ദൂരം സഞ്ചരിച്ച ബെൻ‍സിനെ അഭിമാന ചിഹ്നമായി മാറ്റാൻ ബെൻസ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു.

  Also Read- വടക്കുംനാഥന് 100 പവന്റെ പൊന്നാനയും ഒരുകോടി രൂപയും; പ്രവാസി ഭക്തന്റെ കാണിക്ക

  തിരിച്ചെടു‍ക്കാമെന്നും പകരം 2 പുതിയ കാറുകൾ നൽകാമെന്നും പറഞ്ഞ് കമ്പനിയിലെ ഉന്നതർ അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാൽ വാച്ച് മുതൽ 1936ൽ വാങ്ങിയ റോളി ‍ഫ്ലക്‌സ് ക്യാമറയും കാറും ഉൾപ്പെടെ പുരാതനമായ എല്ലാ വസ്തുക്ക‍ളെയും അത്രയധികം ശ്രദ്ധയോെ സൂക്ഷിച്ചിരുന്ന മാർത്താണ്ഡവർമ കാന്‍ 42 കാറിനെ കൈവിട്ടില്ല.

  യൂസഫ‍ലിയുമായി വലിയ ആത്മബന്ധം പുലര്‍ത്തിയിരുന്ന ഉത്രാടം തിരുനാള്‍ തന്‍റെ പ്രിയപ്പെട്ട വാഹനം യൂസഫലിക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു.  അബുദാബിയിലെ വസതിയിലെത്തി യൂസഫ‍ലിയെ സന്ദർശിച്ച മാർത്താണ്ഡവർമ അ‍ദ്ദേഹത്തെ കവടിയാർ കൊട്ടാരത്തിലേക്ക് ക്ഷണിച്ചിരുന്നു. 2012-ൽ യൂസഫലി പട്ടം കൊട്ടാരത്തിൽ എത്തിയപ്പോൾ കാർ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാൾ അറിയിച്ചു.

  ഉത്രാടം തിരുനാൾ അന്തരിച്ചതോടെ, കാർ ഏറെക്കാലമായി മകൻ പത്മനാഭവർ‍മയുടെയും ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്. ഉത്രാടം തിരുനാളിന്റെ ആഗ്രഹ പ്രകാരം വൈകാതെ തന്നെ കാർ യൂസഫലി‍ക്കു സമ്മാനിക്കാ‍നാണു രാജകുടുംബത്തിന്റെ തീരുമാനം.

   കെ സ്വിഫ്റ്റ് ആദ്യ സർവീസ് തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക്; ഏപ്രിൽ 11ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും


  തിരുവനന്തപുരം; കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി- സിഫ്റ്റിന്റെ (K Swift) ബസ് സർവ്വീസ് ഏപ്രിൽ 11 ന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) ഫ്ലാ​ഗ് ഓഫ് ചെയ്ത് തുടക്കം കുറിക്കും. ആദ്യ സർവ്വീസ് തിരുവനന്തപുരത്ത് നിന്നും ബാം​ഗ്ലൂരിലേക്കാണ്. ഇതോടൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പട്ടണങ്ങളിലേക്ക് സിഫ്റ്റ് കമ്പിനിയുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ സർവ്വീസുകളും ആരംഭിക്കും. ഇതിന് വേണ്ടിയുള്ള ഓൺലൈൻ റിസവർവേഷൻ സംവിധാനം ഉടൻ തന്നെ ലഭ്യമാക്കും. അന്തർ സംസ്ഥാന സർവ്വീസുകൾക്കാണ് കെഎസ്ആർടിസി - സിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോ​ഗിക്കുക.

  തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ വെച്ച് നടക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി. ശിവൻകുട്ടിയും, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 12 ന് ബാ​ഗ്ലൂരിൽ നിന്നുള്ള മടക്ക സർവ്വീസ്, ബാ​ഗ്ലൂരിൽ വെച്ച് വൈകുന്നേരം 3 മണിക്ക് കേരള ​ഗതാ​ഗത മന്ത്രി ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്യും. അന്നേ ദിവസം ബാ​ഗ്ലൂരിലെ മലയാളികളുടെ യാത്രാ പ്രശ്നങ്ങൾ, ബാ​ഗ്ലൂർ മലയാളി സംഘടനകളുമായി മന്ത്രി ചർച്ച ചെയ്യുകയും ചെയ്യും.
  Published by:Arun krishna
  First published: